രാജ്യാന്തര വ്യാപാര മേള; സ്വച്ഛ പവിലിയൻ: കേരളത്തിന് വെള്ളി
ന്യൂഡൽഹി ∙ രാജ്യാന്തര വ്യാപാര മേളയിൽ കേരളത്തിന് വെള്ളിമെഡൽ ലഭിച്ചു. സ്വച്ഛ പവിലിയൻ വിഭാഗത്തിലാണു പുരസ്കാരം. സമാപന സമ്മേളനത്തിൽ ഐടിപിഒ ചെയർമാൻ പ്രദീപ് സിങ് ഖരോള, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംജിത് ലാൽ എന്നിവർ മെഡൽ സമ്മാനിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷനൽ ഡയറക്ടർ കെ.ജി.സന്തോഷ്, ഡപ്യൂട്ടി

ന്യൂഡൽഹി ∙ രാജ്യാന്തര വ്യാപാര മേളയിൽ കേരളത്തിന് വെള്ളിമെഡൽ ലഭിച്ചു. സ്വച്ഛ പവിലിയൻ വിഭാഗത്തിലാണു പുരസ്കാരം. സമാപന സമ്മേളനത്തിൽ ഐടിപിഒ ചെയർമാൻ പ്രദീപ് സിങ് ഖരോള, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംജിത് ലാൽ എന്നിവർ മെഡൽ സമ്മാനിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷനൽ ഡയറക്ടർ കെ.ജി.സന്തോഷ്, ഡപ്യൂട്ടി ഡയറക്ടർ എസ്.ആർ.പ്രവീൺ, ജോയിന്റ് സെക്രട്ടറി വി.ശ്യാം ഇൻഫർമേഷൻ ഓഫിസർമാരായ പി.സതികുമാർ, സി.ടി.ജോൺ, പവിലിയൻ ഫാബ്രിക്കേറ്റർ വി.പ്രേംചന്ദ് എന്നിവർ ചേർന്ന് മെഡൽ സ്വീകരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജിഐടി സെസ്റ്റ് ആണ് കേരള പവിലിയൻ രൂപകൽപന ചെയ്ത് നിർമിച്ചത്. തീം, വാണിജ്യ ആശയങ്ങൾ എന്നിവയിൽ ഊന്നിയുള്ള 24 സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും രാജ്യപുരോഗതിയിലുണ്ടാക്കിയ മുന്നേറ്റവുമായിരുന്നു പവിലിയന്റെ പശ്ചാത്തലം.