ഋഷികേശിൽ മലയാളി യുവാവിനെ ഗംഗയിൽ കാണാതായി
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ വിനോദ യാത്രയ്ക്കു പോയ ഡൽഹി മലയാളിയായ യുവാവിനെ ഗംഗ നദിയിൽ വീണ് കാണാതായി.ഡൽഹി ഖാൻപുർ ദേവ്‌ലി വില്ലേജിൽ താമസിക്കുന്ന കോന്നി സ്വദേശി കെ.കെ. മോഹന്റെയും ശ്യാമളയുടെയും മകൻ ആകാശ് മോഹനെയാണ് (27) കാണാതായത്. ഗുരുഗ്രാമിലെ ഗ്ലോബൽ അഷ്വറൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ വിനോദ യാത്രയ്ക്കു പോയ ഡൽഹി മലയാളിയായ യുവാവിനെ ഗംഗ നദിയിൽ വീണ് കാണാതായി.ഡൽഹി ഖാൻപുർ ദേവ്‌ലി വില്ലേജിൽ താമസിക്കുന്ന കോന്നി സ്വദേശി കെ.കെ. മോഹന്റെയും ശ്യാമളയുടെയും മകൻ ആകാശ് മോഹനെയാണ് (27) കാണാതായത്. ഗുരുഗ്രാമിലെ ഗ്ലോബൽ അഷ്വറൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആകാശ് ഓഫിസിൽ നിന്നുള്ള സംഘത്തിനൊപ്പമാണ് ഉത്തരാഖണ്ഡിലേക്കു പോയത്. യാത്രയ്ക്കിടെ നദിയിൽ കുളിക്കാനിറങ്ങിയ ആകാശ് കാൽ വഴുതിവീണ് ഒഴുക്കിൽപ്പെടുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. നദിയിൽ മുങ്ങിപ്പൊങ്ങിയ ആകാശിനെ കൈ കൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ട് വഴുതിപ്പോയി. തണുപ്പ് ശക്തമായതിനാൽ വൈകിട്ട് 6ന് ശേഷം തിരച്ചിൽ തുടരാനാകില്ലെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചിരിക്കുന്നത്. തിരച്ചിൽ ശക്തമാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ജനസംസ്കൃതി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ തിരച്ചിലിനു നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.