∙ അതിരാവിലെ ദ്വാരകയിലെ പാലം ഫ്ലൈഓവറിൽ നിന്നു താഴേക്ക് നോക്കിയാൽ ഇരുവശത്തും നിരയായി പാൽപാത്രങ്ങൾ തൂക്കിയിട്ടിരിക്കുന്ന ട്രെയിൻ കാണാം. ഹരിയാനയിലെ റിവാരിയിൽ നിന്ന് വരുന്നതാണ്. ആസാദ്പുർ, റോജ്ക, മലേര, ഷാൻപുർ, ഖാലിപുർ, ദോക്കി ദാബ്ഡി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ദിവസേന 50 മുതൽ 200 ലീറ്റർ പാലുമായാണ്

∙ അതിരാവിലെ ദ്വാരകയിലെ പാലം ഫ്ലൈഓവറിൽ നിന്നു താഴേക്ക് നോക്കിയാൽ ഇരുവശത്തും നിരയായി പാൽപാത്രങ്ങൾ തൂക്കിയിട്ടിരിക്കുന്ന ട്രെയിൻ കാണാം. ഹരിയാനയിലെ റിവാരിയിൽ നിന്ന് വരുന്നതാണ്. ആസാദ്പുർ, റോജ്ക, മലേര, ഷാൻപുർ, ഖാലിപുർ, ദോക്കി ദാബ്ഡി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ദിവസേന 50 മുതൽ 200 ലീറ്റർ പാലുമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അതിരാവിലെ ദ്വാരകയിലെ പാലം ഫ്ലൈഓവറിൽ നിന്നു താഴേക്ക് നോക്കിയാൽ ഇരുവശത്തും നിരയായി പാൽപാത്രങ്ങൾ തൂക്കിയിട്ടിരിക്കുന്ന ട്രെയിൻ കാണാം. ഹരിയാനയിലെ റിവാരിയിൽ നിന്ന് വരുന്നതാണ്. ആസാദ്പുർ, റോജ്ക, മലേര, ഷാൻപുർ, ഖാലിപുർ, ദോക്കി ദാബ്ഡി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ദിവസേന 50 മുതൽ 200 ലീറ്റർ പാലുമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അതിരാവിലെ ദ്വാരകയിലെ പാലം ഫ്ലൈഓവറിൽ നിന്നു താഴേക്ക് നോക്കിയാൽ ഇരുവശത്തും നിരയായി പാൽപാത്രങ്ങൾ തൂക്കിയിട്ടിരിക്കുന്ന ട്രെയിൻ കാണാം. ഹരിയാനയിലെ റിവാരിയിൽ നിന്ന് വരുന്നതാണ്. ആസാദ്പുർ, റോജ്ക, മലേര, ഷാൻപുർ, ഖാലിപുർ, ദോക്കി ദാബ്ഡി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ദിവസേന 50 മുതൽ 200 ലീറ്റർ പാലുമായാണ് ഓരോരുത്തരും ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറുന്നത്. ഒരു ദിവസം ശരാശരി 40,000 ലീറ്റർ പാൽ ഹരിയാനയിൽ നിന്ന് ഡൽഹിയിലെത്തുന്നു. 1986ൽ പാൽ ലീറ്ററിന് 3 രൂപയുള്ളപ്പോൾ ഡൽഹിയിലേക്കു വന്നു തുടങ്ങിയതാണ് ആസാദ്പുർ സ്വദേശി രാജേഷ് കുമാർ.

ഇപ്പോൾ രാജേഷിന് 57 വയസ്സ്. പാൽ ലീറ്ററിന് 56 രൂപ. പറഞ്ഞു വന്നതത്രയും എരുമപ്പാലിന്റെ കഥയാണ്. ഇപ്പോൾ കർണാടകയിൽ നിന്ന് ‘നന്ദിനി’ കൂടി പാൽ വിൽപനയുമായി എത്തിയ സാഹചര്യത്തിൽ ഡൽഹിയിൽ പല ബ്രാൻഡുകളിൽ പാൽ പടർന്നൊഴുകിയ മറ്റു കഥകളിലേക്കു കടക്കാം. 1974 നവംബർ 4, ആർകെ പുരം സെക്ടർ 4, ഡിഫൻസ് കോളനി എന്നിവിടങ്ങളിൽ മദർ ഡെയറി രണ്ട് ബൂത്തുകൾ തുറന്നു. നാണയമിടുമ്പോൾ വെൻഡിങ് മെഷീനിൽ നിന്ന് പാൽ ലഭിക്കുന്ന അദ്ഭുതം 50 വർഷം കൊണ്ട് വളർന്ന് ഡൽഹിയിലാകെ പടർന്നു.

ADVERTISEMENT

ഇന്ന് ഡൽഹിയുടെ മുക്കിലും മൂലയിലും മദർ ഡെയറിയുടെ ബൂത്തുകളുണ്ട്. നഗരത്തിൽ പല സ്ഥലങ്ങളും അറിയപ്പെടുന്നത് തന്നെ മദർഡെയറി എന്ന പേരിലാണ്. 1960–70കളിൽ പാൽ എന്നാൽ അമുൽ മാത്രമായിരുന്നു. അതിനിടെയാണു രാജ്യത്തു വ്യാപകമായ പാൽ ക്ഷാമം പരിഹരിക്കാൻ സർക്കാർ തലത്തിൽ ആലോചനകൾ മുറുകിയത്. അങ്ങനെ ധവള വിപ്ലവത്തിന്റെ കരട് രൂപം തയാറായി. 1964ൽ ഡോ. വർഗീസ് കുര്യന്റെ നേതൃത്വത്തിൽ നാഷനൽ ഡയറി ഡവലപ്മെന്റ് ബോർഡ‍് രൂപീകരിച്ചു.

മദർ ഡെയറിയുടെ വരവോടെ ഡൽഹിയിലെ പാൽ ക്ഷാമത്തിന് ഒരുപരിധി വരെ പരിഹാരമുണ്ടായി. 1972ൽ ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷനിൽ മദർ ഡെയറിയുടെ ആദ്യ പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. മദർ ഡെയറിയുടെ ബ്രാൻഡിൽ പാലിന് പുറമേ, തൈരും വെണ്ണയും ഐസ്ക്രീമും ഒക്കെ വ്യാപകമായി. ഇപ്പോൾ പ്രതിദിനം 3.2 ദശലക്ഷം ലീറ്റർ പാൽ വിതരണം ചെയ്യുന്ന ശൃംഖലയായി വളർന്നു. 30ലേറെ അനുബന്ധ ഉൽപന്നങ്ങളുമുണ്ട്.

ADVERTISEMENT

പേരിനൊപ്പം ‘അമ്മ’ എന്ന് കൂടിയുള്ളത് കൊണ്ട് മദർ ഡയറിയുമായി ആളുകൾക്ക് ഒരാത്മബന്ധം തന്നെയുണ്ടെന്ന് പ്രഭാത് ആഡ് ഏജൻസിയുടെ ചീഫ് മാനേജിങ് ഡയറക്ടർ ദിനേശ് ഗുപ്ത പറയുന്നു. ‘മദർ എന്ന വാക്ക് വളരെ ബുദ്ധിപരമായി കൂട്ടിച്ചേർത്തതാണ്. അത് പരിശുദ്ധിയെയും കരുതലിനെയും സൂചിപ്പിക്കുന്നു’ – ഗുപ്ത പറഞ്ഞു. മദർ ഡെയറിയുടെ അൻപതാം പിറന്നാൾ വേളയിലാണ് പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗുൽസാർ രചിച്ച ‘മാ ജൈസെ’ (അമ്മയെപ്പോലെ) എന്ന ബ്രാൻഡ് ഗാനം അവതരിപ്പിക്കുന്നത്. അതോടെ ആ കരുതലിന് പുതിയൊരു താരാട്ടു കൂടിയായി.

മദർ ഡെയറിയുടെ വരവിനു മുൻപ് ഡൽഹിയിൽ പാൽ വിതരണം നടത്തിയിരുന്നത് ഡൽഹി മിൽക് സ്കീം (ഡിഎംഎസ്) ആയിരുന്നു. 1959 നവംബർ 1ന്, രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദാണ് ഡിഎംഎസിന് തുടക്കമിട്ടത്. ശാദിപ്പുരിലായിരുന്നു ഡിഎംഎസിന്റെ ഏറ്റവും വലിയ ഡിപ്പോ. ഡൽഹിയിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഡിഎംസിന്റെ ബൂത്തുകളിൽ നിന്ന് കുപ്പികളിലാണ് പാൽ വിൽപന നടത്തിയിരുന്നത്. ഡിഎംഎസിന്റെ ബൂത്തുകളിലൊന്ന് ഇപ്പോഴും ജൻപഥ് മാർക്കറ്റിലുണ്ട്.

ADVERTISEMENT

ഡിഎംഎസിനും മുൻപ് സ്വീഡിഷ് ഡെയറി വിദഗ്ധനായ എഡ്‌വേർ‍‍ഡ് െകവന്റർ 1924ൽ ആരംഭിച്ച കെവന്റേഴ്സ് മിൽക് ആയിരുന്നു ഡൽഹിയിൽ പാൽ വിതരണം നടത്തിയിരുന്നത്. ചാണക്യപുരിയിലാണ് കെവന്റേഴ്സിന്റെ പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. 1970ൽ ‍‍ചാണക്യപുരി രാജ്യത്തെ നയതന്ത്ര കാര്യാലയങ്ങളുടെ കേന്ദ്രമായപ്പോൾ പ്ലാന്റ് പൊളിച്ചു. കെവന്റേഴ്സ് ലെയ്ൻ എന്ന പേരിൽ ഒരു റോഡ‍് ഇപ്പോഴുമുണ്ട്. ഇന്ത്യക്കാർക്കിടയിൽ കസാട്ട ഐസ്ക്രീം പ്രചരിപ്പിച്ചതിൽ കെവന്റേഴ്സിനു വലിയ പങ്കുണ്ട്. പക്ഷേ, ഇപ്പോൾ കെവന്റേഴ്സ് എന്ന പേരിൽ പാൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ബ്രാൻഡിന് പഴയ കെവന്റേഴ്സുമായി ഒരു ബന്ധവുമില്ല.

English Summary:

This article delves into the captivating history of Delhi's milk supply, tracing its evolution from milk trains originating in Haryana to the establishment of renowned brands like Mother Dairy and Amul. Explore the journey of milk distribution in Delhi, from early players like Keventers to the government's initiative with DMS and the impact of the White Revolution.