കലാവിരുന്നൊരുക്കാൻ ‘ഡൽഹി പൂരം’ 22ന്
ന്യൂഡൽഹി∙ ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ‘ഡൽഹി പൂരം’ ഡിസംബർ 22ന് കാനിങ് റോഡ് കേരള സ്കൂളിൽ നടക്കും. കേരളത്തിലെ തനതു കലകളും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ രാജ്യങ്ങളിലെയും കലാരൂപങ്ങളും ആഘോഷത്തിനു തിളക്കമേറ്റും.22നു രാവിലെ കൊടിയേറ്റത്തോടെ പൂരത്തിന് തുടക്കമാകും. ഇരട്ട കേളി, സോപാന സംഗീതം,

ന്യൂഡൽഹി∙ ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ‘ഡൽഹി പൂരം’ ഡിസംബർ 22ന് കാനിങ് റോഡ് കേരള സ്കൂളിൽ നടക്കും. കേരളത്തിലെ തനതു കലകളും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ രാജ്യങ്ങളിലെയും കലാരൂപങ്ങളും ആഘോഷത്തിനു തിളക്കമേറ്റും. 22നു രാവിലെ കൊടിയേറ്റത്തോടെ പൂരത്തിന് തുടക്കമാകും. ഇരട്ട കേളി, സോപാന സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, വാദ്യകലാ സെമിനാർ, 101 വനിതകൾ അണിനിരക്കുന്ന തിരുവാതിരക്കളി, 51 പേർ ചേർന്ന് അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ക്ലാസിക്കൽ നൃത്ത ഫ്യൂഷൻ എന്നിവയുണ്ടാകും. വൈകിട്ടു താലപ്പൊലി, പഞ്ചവാദ്യവും കാവടിയാട്ടവും ഉൾപ്പെടെയുള്ള ഘോഷയാത്ര എന്നിവയ്ക്കു ശേഷം സാംസ്കാരിക സമ്മേളനം. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. പഞ്ചവാദ്യ ട്രസ്റ്റിന്റെ അവാർഡുകൾ, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്, കലാകാരൻമാർക്കുള്ള കാരുണ്യസഹായം എന്നിവ വിതരണം ചെയ്യും.
നടി രചന നാരായണൻകുട്ടി അവതരിപ്പിക്കുന്ന കുച്ചിപ്പുടിയും അരങ്ങേറും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സന്തോഷ് കൈലാസ് എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള അൻപതിലേറെ വാദ്യകലാകാരൻമാർ അണിനിരക്കുന്ന രണ്ടു പന്തിമേളമാണു മറ്റൊരു ആകർഷണം. കേരള ഹൗസിൽ നടന്ന സംഘാടകസമിതി യോഗത്തിൽ ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി, പഞ്ചവാദ്യ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ, വൈസ് ചെയർമാൻ ബാബു പണിക്കർ, ഭാരവാഹികളായ കെ.രഘുനാഥ്, ഗിരീഷ് കുമാർ, ടി.ആർ.ജി.പിള്ള, ശശിധരൻ വടശേരി എന്നിവർ പ്രസംഗിച്ചു.