‘ഗാന്ധിജിയുടെ ശിവഗിരി സന്ദർശനം: നൂറാം വാർഷികം ഡൽഹിയിൽ ആഘോഷിക്കും’
ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ നൂറാം വാർഷികം വിപുലമായ പരിപാടികളോടെ 2025ൽ ഡൽഹിയിൽ ആഘോഷിക്കുമെന്ന് വർക്കല ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അറിയിച്ചു. ഏകലോക വ്യവസ്ഥയുടെ മഹാപ്രവാചകനാണ് ശ്രീനാരായണ ഗുരുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ നൂറാം വാർഷികം വിപുലമായ പരിപാടികളോടെ 2025ൽ ഡൽഹിയിൽ ആഘോഷിക്കുമെന്ന് വർക്കല ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അറിയിച്ചു. ഏകലോക വ്യവസ്ഥയുടെ മഹാപ്രവാചകനാണ് ശ്രീനാരായണ ഗുരുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആചാര്യശ്രീ സ്വാമി സച്ചിദാനന്ദജി ഫൗണ്ടേഷന്റെ വാർഷികാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.‘ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനിൽ നടത്തിയ ലോക മത പാർലമെന്റ് സർവമത സംഗമവേദിയായിരുന്നു. ഗുരുദർശനങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വേദികളൊരുക്കുന്നത്’– സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ഫൗണ്ടേഷൻ പ്രസിഡന്റ് എം.കെ.അനിൽ കുമാർ അധ്യക്ഷനായി. വേണു ചാരിറ്റബിൾ സൊസൈറ്റി ചെയർപഴ്സൻ സുജയ കൃഷ്ണൻ മുഖ്യാതിഥിയായി. ശ്രീനാരായണ കേന്ദ്ര ന്യൂഡൽഹി പ്രസിഡന്റ് ബീനാ ബാബുറാം വിശിഷ്ടാതിഥിയായി. എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്.അനിൽ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ.രഘുനാഥ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നാഷനൽ ജനറൽ സെക്രട്ടറി കെ.ആർ.മനോജ്, രാജ്യാന്തര കഥകളി കേന്ദ്രം പ്രസിഡന്റ് ബാബു പണിക്കർ, ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, തെങ്ങുകയറ്റ പരിശീലകയായ സുനിലി (വർക്കല) തുടങ്ങിയവരെ ആദരിച്ചു. ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി എസ്.സുവർണകുമാർ, ജനറൽ സെക്രട്ടറി സുധാകരൻ സതീശൻ, ട്രഷറർ സുജാ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.