42 നഴ്സുമാർക്ക് ആശ്വാസവിധി: നിയമനം നൽകിയേ തീരൂ; കേന്ദ്രത്തോട് കോടതി
ന്യൂഡൽഹി∙ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ നിന്നു പിരിച്ചുവിട്ട 8 മലയാളികൾ ഉൾപ്പെടെ 42 നഴ്സുമാർക്ക് ഉടൻ സ്ഥിരം നിയമനം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇവർക്ക് സ്ഥിരം നിയമനം നൽകണമെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ ഹർജി തള്ളിയാണ് ജഡ്ജിമാരായ പി.എസ്.

ന്യൂഡൽഹി∙ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ നിന്നു പിരിച്ചുവിട്ട 8 മലയാളികൾ ഉൾപ്പെടെ 42 നഴ്സുമാർക്ക് ഉടൻ സ്ഥിരം നിയമനം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇവർക്ക് സ്ഥിരം നിയമനം നൽകണമെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ ഹർജി തള്ളിയാണ് ജഡ്ജിമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റെ നടപടി. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ 2 മിനിറ്റിനുള്ളിൽ സുപ്രീംകോടതി വിഷയം തീർപ്പാക്കി. ഹൈക്കോടതി വിധിയിൽ അപാകതയില്ലെന്നും എത്രയും വേഗം നടപ്പാക്കണമെന്നും നിർദേശിച്ചു. കോവിഡ് പ്രതിരോധത്തിനു മുൻനിരയിൽ നിന്നു പ്രവർത്തിച്ച നഴ്സുമാരെ ആർഎംഎൽ ആശുപത്രിയിൽ ഒഴിവില്ലെങ്കിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള മറ്റ് ആശുപത്രികളിൽ നിയമനം നൽകണമെന്നാണ് കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി നിർദേശിച്ചത്.
2009ൽ ജോലിക്കു കയറിയ നഴ്സുമാരെ 2022 ഡിസംബറിലാണു പിരിച്ചുവിട്ടത്. 14 വർഷത്തെ സേവനത്തിന് ശേഷം പെട്ടെന്ന് ജോലി നഷ്ടപ്പെട്ടതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിസന്ധിയിലായിരുന്നു. നഴ്സുമാരുടെ ഒഴിവുകളിൽ സ്ഥിരം നിയമനം നടത്താനാണു പിരിച്ചുവിടുന്നതെന്നാണ് നോട്ടിസിൽ പറഞ്ഞിരുന്നത്. പിരിച്ചുവിട്ട നഴ്സുമാരിൽ പലർക്കും സ്ഥിരം നിയമനത്തിനായി എയിംസ് നടത്തുന്ന പ്രവേശന പരീക്ഷയെഴുതാനുള്ള പ്രായപരിധിയും കഴിഞ്ഞിരുന്നു. സീനിയോറിറ്റി കണക്കിലെടുത്ത് പരീക്ഷയെഴുതുന്നതിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ പരിഗണിച്ചില്ല. 2022 സെപ്റ്റംബറിൽ നഴ്സുമാരുടെ 215 ഒഴിവുകളുണ്ടായിരുന്നെങ്കിലും പ്രായപരിധി കഴിഞ്ഞതിനാൽ ഇവർക്ക് അപേക്ഷിക്കാനായില്ല.
അതിനിടെ ഇവരുടെ സ്ഥിരം നിയമനത്തിനായി കേരളത്തിൽ നിന്നുള്ള എംപിമാർ അന്നു കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന മൻസൂഖ് മാണ്ഡവ്യയ്ക്കു നിവേദനം നൽകിയിട്ടും അനുകൂല നടപടിയുണ്ടായില്ല. പിരിച്ചുവിടലിനെതിരെ നഴ്സുമാർ നൽകിയ പരാതി 2022ൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 3ന് നഴ്സുമാരുടെ ഹർജിയിൽ വാദം കേട്ട ഹൈക്കോടതി ജൂലൈ 30ന് വിധി പറഞ്ഞു. കോവിഡ് ഉൾപ്പെടെ ഗുരുതര സാഹചര്യങ്ങളിൽ മുൻനിരയിൽ നിന്നു പ്രവർത്തിച്ച നഴ്സുമാരുടെ സേവനങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും വ്യക്തമാക്കി. ആർഎംഎൽ ആശുപത്രിയിൽ ഒഴിവില്ലെങ്കിൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സഫ്ദർജങ്, ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, സുചേത കൃപലാനി, കലാവതി ശരൺ കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിൽ ഇവരെ സ്ഥിരമായി നിയമിക്കണമെന്നായിരുന്നു നിർദേശം.