ന്യൂഡൽഹി ∙ ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിൻ സർവീസ് റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ (ആർആർടിഎസ്) ഭാഗമായ ന്യൂ അശോക്നഗർ – സാഹിബാബാദ് സ്റ്റേഷനുകൾക്കിടയിൽ ജനുവരിയിൽ സർവീസ് തുടങ്ങും. സ്റ്റേഷനുകൾക്കിടയിൽ നടത്തുന്ന ട്രയൽ സർവീസുകൾ പൂർണവേഗം കൈവരിച്ചെന്നും സ്റ്റേഷന്റെ ജോലികൾ പൂർത്തിയാക്കി സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിൻ സർവീസ് റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ (ആർആർടിഎസ്) ഭാഗമായ ന്യൂ അശോക്നഗർ – സാഹിബാബാദ് സ്റ്റേഷനുകൾക്കിടയിൽ ജനുവരിയിൽ സർവീസ് തുടങ്ങും. സ്റ്റേഷനുകൾക്കിടയിൽ നടത്തുന്ന ട്രയൽ സർവീസുകൾ പൂർണവേഗം കൈവരിച്ചെന്നും സ്റ്റേഷന്റെ ജോലികൾ പൂർത്തിയാക്കി സർവീസ് പുതുവർഷം ആദ്യം ആരംഭിക്കാനാകുമെന്നും അധികൃതർ പറഞ്ഞു.

പാത പൂർത്തിയാകുന്നതോടെ ഡൽഹി ന്യൂ അശോക് നഗറിൽ നിന്ന് 35 മിനിറ്റുകൊണ്ട് മീററ്റിലെത്താം. നിലവിൽ ഡൽഹി മെട്രോയുടെ ബ്ലൂ ലൈൻ കടന്നുപോകുന്ന ന്യൂ അശോക് നഗർ സ്റ്റേഷനിൽ നിന്ന് 90 മീറ്റർ ദൂരം ഫുട് ബ്രിജിലൂടെ പുതിയ ആർആർടിഎസ് സ്റ്റേഷനിലെത്താം. 600 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലവും സ്റ്റേഷനിലുണ്ട്. സെമി ഹൈസ്പീഡ് ട്രെയിൻ സർവീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആർആർടിഎസ്. ഡൽഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജനൽ റെയിൽ സർവീസ് ഇടനാഴിയുള്ളത്. ആകെ 82 കിലോമീറ്ററാണ് ഈ ആർആർടിഎസ് ഡൽഹി മീററ്റ് പാത.

ADVERTISEMENT

മെയിഡ്‌ ഇൻ ഇന്ത്യ
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ പൂർണമായും ഇന്ത്യയിൽ തന്നെയാണ് ആർആർടിഎസ് ട്രെയിൻ നിർമിച്ചത്. മണിക്കൂറിൽ 180 കിലോമീറ്ററാണ് വേഗം. ഓരോ 15 മിനിറ്റിലും സ്‌റ്റേഷനിലെത്തുന്ന അതിവേഗ ട്രെയിൻ യാത്രക്കാരുമായി കുതിച്ചുപായും. 30,000 കോടിയിലധികം രൂപയാണ് ചെലവ് വരുന്നത്. ഗുജറാത്തിലെ സാവ് ലിയിലുള്ള അൽസ്റ്റോമിന്റെ ഫാക്ടറിയിലാണ് ഇവ നിർമിക്കുന്നത്. ആർആർടിഎസ് നിർമാണ മേൽനോട്ടം നാഷനൽ ക്യാപിറ്റൽ റീജൻ ട്രാൻസ്‌പോർട് കോർപറേഷനാണ്.

ടിക്കറ്റ് നിരക്ക് 100 രൂപ വരെ
ആർആർടിഎസിൽ യാത്രകൾക്ക് ഉപയോഗിക്കുന്ന സ്റ്റാൻഡേഡ്, പ്രീമിയം ക്ലാസ് കോച്ചുകളെ ആശ്രയിച്ച് ടിക്കറ്റ് നിരക്ക് വ്യത്യാസമുണ്ട്. സ്റ്റാൻഡേഡ് ക്ലാസിൽ ടിക്കറ്റിന്റെ നിരക്ക് 20 രൂപ മുതൽ 50 രൂപ വരെയാണ്. പ്രീമിയം ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 40 മുതൽ 100 രൂപ വരെയാകും നിരക്ക്. രാവിലെ 6 മുതൽ രാത്രി 11 വരെ 15 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ സർവീസ് നടത്തും. ആകെ 6 കോച്ചുകളാണ് ഘടിപ്പിക്കുക. ഇതിൽ ഒരു പ്രീമിയം കോച്ചും ഒരു വനിതാ കോച്ചും ഉണ്ടാകും.