വിപണി സജീവം, നിരന്ന് നക്ഷത്രമാലകളും ക്രിസ്മസ് ട്രീകളും; ക്രിസ്മസ് നിറങ്ങളിൽ തിളങ്ങി തലസ്ഥാനം
ന്യൂഡൽഹി∙തിരുപ്പിറവിക്കു മൂന്നുദിനം മാത്രം ബാക്കിനിൽക്കെ ക്രിസ്മസ് ആഘോഷങ്ങളിൽ മുഖരിതമായി രാജ്യതലസ്ഥാന വിപണി. പല നിറങ്ങളിലുള്ള നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീകൾ, തോരണങ്ങൾ, പുൽക്കൂട്, സാന്താക്ലോസ്, ബൾബുകൾ തുടങ്ങിയവ നിറഞ്ഞ് ഐഎൻഎ മാർക്കറ്റ് ഉൾപ്പെടെയുള്ള മാർക്കറ്റുകൾ ആഘോഷങ്ങൾക്ക് സുസജ്ജമായി.കഴിഞ്ഞവർഷത്തെ

ന്യൂഡൽഹി∙തിരുപ്പിറവിക്കു മൂന്നുദിനം മാത്രം ബാക്കിനിൽക്കെ ക്രിസ്മസ് ആഘോഷങ്ങളിൽ മുഖരിതമായി രാജ്യതലസ്ഥാന വിപണി. പല നിറങ്ങളിലുള്ള നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീകൾ, തോരണങ്ങൾ, പുൽക്കൂട്, സാന്താക്ലോസ്, ബൾബുകൾ തുടങ്ങിയവ നിറഞ്ഞ് ഐഎൻഎ മാർക്കറ്റ് ഉൾപ്പെടെയുള്ള മാർക്കറ്റുകൾ ആഘോഷങ്ങൾക്ക് സുസജ്ജമായി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിലയിലെ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ക്രിസ്മസ് പാപ്പ മുതൽ എല്ലാം ട്രെൻഡ്. മാലകളായുള്ള ബൾബുകൾക്കു നടുവിൽ മിന്നുന്ന ചെറിയ നക്ഷത്രങ്ങൾ തുടങ്ങി പല രീതിയിലുള്ള നിയോൺ സ്റ്റാറും വാൽനക്ഷത്രങ്ങളുമാണ് ഇത്തവണത്തെ സ്റ്റാറുകൾ. 50 രൂപ മുതൽ 800 രൂപ വരെയാണ് കടലാസ് നക്ഷത്രങ്ങളുടെ വില. 120 മുതൽ 4000 രൂപ വരെയുള്ള എൽഇഡി സ്റ്റാറുകൾ വിപണിയിൽ ലഭ്യമാണ്. ക്രിസ്മസ് ട്രീ അലങ്കരിക്കാനുള്ള പ്ലാസ്റ്റിക്കിന്റെ കുഞ്ഞൻ നക്ഷത്രങ്ങൾക്കും ആവശ്യക്കാരേറെ.
പ്ലം കേക്കിന്റെ തട്ട് താണു തന്നെ
വിവിധ പരീക്ഷണങ്ങളുമായി ക്രിസ്മസ് കേക്കുകളും വിപണി കീഴടക്കുമ്പോൾ, എന്നും താരം പ്ലം തന്നെയാണ്. ഷുഗർലസ് കേക്കും സജീവമാണ്. കാരറ്റ്–ഈന്തപ്പഴം കേക്ക്, വനില കേക്ക്, ചോക്ലേറ്റ് കേക്ക് തുടങ്ങിയവയൊക്കെ ഒരു മാസം മുൻപു തന്നെ വിപണിയിലെത്തി. ‘ക്രിസ്മസ് മൂഡി’നായി ക്രീം കേക്കുകളിൽ ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും തകൃതിയാണ്.മെറ്റൽ, ഫൈബർ, പനയോല, പ്ലാസ്റ്റിക്, മൾട്ടിവുഡ് തുടങ്ങി പുൽക്കൂടിന്റെ കമനീയ ശേഖരമുണ്ട് വിപണിയിൽ. 600 രൂപ മുതലാണ് വില. കൈപ്പിടിയിലൊതുങ്ങുന്നതു മുതൽ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകൾ വരെ വാങ്ങാം. 250 രൂപ മുതൽ 1400 വരെയാണ് വില. ട്രീ അലങ്കരിക്കാനാവശ്യമായ സാധന സാമഗ്രികൾ 30 രൂപ മുതലുണ്ട്. സാധാരണ ബെല്ലുകൾ ഒരു ഡസന് 48 രൂപ മുതലാണ് ആരംഭിക്കുന്നത്.