ഡൽഹി–മീററ്റ് ആർആർടിഎസ്: നമോ ഭാരത് ട്രെയിനുകൾ ഡൽഹിയിൽ ഇന്നെത്തും; തലസ്ഥാനത്തേക്ക് സ്വാഗതം
ന്യൂഡൽഹി∙ ഡൽഹി–മീററ്റ് ആർആർടിഎസ് (റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായി നമോ ഭാരത് ട്രെയിനുകൾ ഉത്തർപ്രദേശ് അതിർത്തി കടന്ന് ഇന്നു മുതൽ ഡൽഹിയിലുമെത്തും. യുപിയിലെ സൗത്ത് മീററ്റിനും സാഹിബാബാദിനുമിടയിൽ നിലവിൽ സർവീസ് നടത്തുന്ന നമോ ഭാരത് ട്രെയിനുകൾ ആനന്ദ് വിഹാർ സ്റ്റേഷൻ കടന്ന് ഇനി
ന്യൂഡൽഹി∙ ഡൽഹി–മീററ്റ് ആർആർടിഎസ് (റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായി നമോ ഭാരത് ട്രെയിനുകൾ ഉത്തർപ്രദേശ് അതിർത്തി കടന്ന് ഇന്നു മുതൽ ഡൽഹിയിലുമെത്തും. യുപിയിലെ സൗത്ത് മീററ്റിനും സാഹിബാബാദിനുമിടയിൽ നിലവിൽ സർവീസ് നടത്തുന്ന നമോ ഭാരത് ട്രെയിനുകൾ ആനന്ദ് വിഹാർ സ്റ്റേഷൻ കടന്ന് ഇനി
ന്യൂഡൽഹി∙ ഡൽഹി–മീററ്റ് ആർആർടിഎസ് (റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായി നമോ ഭാരത് ട്രെയിനുകൾ ഉത്തർപ്രദേശ് അതിർത്തി കടന്ന് ഇന്നു മുതൽ ഡൽഹിയിലുമെത്തും. യുപിയിലെ സൗത്ത് മീററ്റിനും സാഹിബാബാദിനുമിടയിൽ നിലവിൽ സർവീസ് നടത്തുന്ന നമോ ഭാരത് ട്രെയിനുകൾ ആനന്ദ് വിഹാർ സ്റ്റേഷൻ കടന്ന് ഇനി
ന്യൂഡൽഹി∙ ഡൽഹി–മീററ്റ് ആർആർടിഎസ് (റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായി നമോ ഭാരത് ട്രെയിനുകൾ ഉത്തർപ്രദേശ് അതിർത്തി കടന്ന് ഇന്നു മുതൽ ഡൽഹിയിലുമെത്തും. യുപിയിലെ സൗത്ത് മീററ്റിനും സാഹിബാബാദിനുമിടയിൽ നിലവിൽ സർവീസ് നടത്തുന്ന നമോ ഭാരത് ട്രെയിനുകൾ ആനന്ദ് വിഹാർ സ്റ്റേഷൻ കടന്ന് ഇനി മയൂർ വിഹാർ എക്സ്റ്റൻഷനു സമീപമുള്ള ന്യൂ അശോക് നഗർ വരെയെത്തും. ഇതോടെ ന്യൂ അശോക് നഗറിൽ നിന്ന് ട്രെയിനിൽ കയറുന്നവർക്ക് ഏകദേശം 40 മിനിറ്റ് കൊണ്ട് സൗത്ത് മീററ്റിലെത്താം. റോഡ് മാർഗം ഏകദേശം ഒന്നേമുക്കാൽ മണിക്കൂറെടുക്കും.
ആദ്യമായാണ് നമോ ഭാരത് ട്രെയിനുകൾ ഡൽഹിക്കുള്ളിൽ സർവീസ് നടത്തുന്നത്. ന്യൂ അശോക് നഗറിനു ശേഷം സരായ് കലേഖാൻ, ജംഗ്പുര എന്നീ സ്റ്റേഷനുകൾ കൂടി ഡൽഹിയിൽ നിർമാണം പൂർത്തീകരിക്കാനുണ്ട്. അവ പൂർത്തിയാകും വരെ ന്യൂ അശോക് നഗറിൽ നിന്നായിരിക്കും മീററ്റ് ഭാഗത്തേക്കുള്ള സർവീസ്. ആനന്ദ് വിഹാറിലേത് ഭൂഗർഭ സ്റ്റേഷനും ന്യൂ അശോക് നഗറിലേത് എലിവേറ്റഡ് സ്റ്റേഷനുമാണ്. 13 കിലോമീറ്റർ നീളമുള്ള ന്യൂ അശോക് നഗർ–സാഹിബാബാദ് സ്ട്രെച്ചിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. സാഹിബാബാദ് മുതൽ ന്യൂ അശോക് നഗർ വരെ രാവിലെ 11ന് അദ്ദേഹം നമോ ഭാരത് ട്രെയിനിൽ യാത്ര ചെയ്യും.
ഇന്ന് വൈകിട്ട് 5 മുതൽ ന്യൂ അശോക് നഗറിനും സൗത്ത് മീററ്റിനുമിടയിൽ 15 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ സർവീസ് നടത്തും. ന്യൂ അശോക് നഗറിൽനിന്ന് സൗത്ത് മീററ്റ് വരെ സാദാരണ ടിക്കറ്റ് 150 രൂപയും പ്രീമിയം ക്ലാസ് നിരക്ക് 225 രൂപയുമായിരിക്കും.ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്, ന്യൂ ഡലവപ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തികസഹായത്തിനു പുറമേ കേന്ദ്രസർക്കാർ 20%, യുപി സർക്കാർ 16.87%, ഡൽഹി സർക്കാർ 3.22% എന്നിങ്ങനെയാണ് പദ്ധതിയുടെ ഫണ്ടിങ്.
പൂർത്തിയാകാൻ ഇനി 5 സ്റ്റേഷൻ കൂടി മാത്രം
ജംഗ്പുരയിൽ നിന്ന് ആരംഭിച്ച് മീററ്റിലെ മോദിപുരത്ത് അവസാനിക്കുന്ന റൂട്ടിൽ 16 സ്റ്റേഷനുകളാണുള്ളത്. ഇതിൽ ഡൽഹിയിൽ ജംഗ്പുര, സരായ് കലേഖാൻ സ്റ്റേഷനുകളും യുപിയിൽ ശതാബ്ദി നഗർ, ബേഗംപുൽ, മോദിപുരം സ്റ്റേഷനുകളുമാണ് പ്രവർത്തനസജ്ജമാകാൻ ബാക്കിയുള്ളത്. നിലവിൽ സാഹിബാബാദ് മുതൽ സൗത്ത് മീററ്റ് വരെ 38.61 കിലോമീറ്റർ ദൂരമാണുള്ളത് (30 മിനിറ്റ്). ഇതിന് സാധാരണ നിരക്ക് 110 രൂപയും പ്രീമിയം ക്ലാസിന് 165 രൂപയുമാണ്.
ഗുണം പലത്
മീററ്റിലേക്ക് പോകുന്നവർക്ക് മാത്രമല്ല ഇതിന്റെ ഗുണം. മയൂർ വിഹാറിനു സമീപമുള്ള ന്യൂ അശോക് നഗറിൽ നിന്ന് മെട്രോയ്ക്ക് നിലവിൽ ആനന്ദ് വിഹാറിലേക്ക് ഒരാൾക്ക് പോകണമെങ്കിൽ മെട്രോ മാറിക്കയറി 35 മിനിറ്റ് യാത്ര ചെയ്യണം. ആർആർടിഎസ് വഴിയെങ്കിൽ 10 മിനിറ്റ് പോലും വേണ്ട. ഗാസിയാബാദിലേക്ക് റോഡ് മാർഗം പോകണമെങ്കിൽ നിലവിൽ മുക്കാൽ മണിക്കൂറിലേറെ വേണം. ആർആർടിഎസ് വഴിയെങ്കിൽ ന്യൂ അശോക് നഗർ കഴിഞ്ഞാൽ നാലാമത്തെ സ്റ്റേഷനാണ് ഗാസിയാബാദ്.
സൂപ്പർ കണക്ടിവിറ്റി
∙ ആനന്ദ് വിഹാർ: മെട്രോയുടെ ബ്ലൂ, പിങ്ക് ലൈനുകളിലേക്ക് മാറിക്കയറാം. ആനന്ദ് വിഹാർ ഇന്റർസ്റ്റേറ്റ് ബസ് ടെർമിനൽ (ഐഎസ്ബിടി), റെയിൽവേ ടെർമിനൽ എന്നിവ സമീപം.
∙ ന്യൂ അശോക് നഗർ: ബ്ലൂ ലൈനിലെ സ്റ്റേഷനിലേക്ക് നടപ്പാലം വഴി കയറാം.
∙ സരായ് കലേഖാൻ (നിർമാണഘട്ടത്തിൽ): മെട്രോ പിങ്ക് ലൈനിലേക്ക് മാറിക്കയറാം. നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, ഐഎസ്ബിടി എന്നിവ സമീപം.
∙ ഗാസിയാബാദ്: റെഡ് ലൈനുമായി കണക്ടിവിറ്റി
ഡൽഹി മെട്രോ കൂടുതൽ ഭാഗത്തേക്ക്
ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മജന്ത ലൈനിലെ ജനക്പുരി വെസ്റ്റ്-കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ സെക്‌ഷനിൽ ഇന്നു മുതൽ യാത്രാ സർവീസുകൾ ആരംഭിക്കും. ഫേസ്-നാല് ശൃംഖലയ്ക്ക് കീഴിലുള്ള ആദ്യത്തെ പ്രവർത്തന സെഗ്‌മെന്റാണിത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സർവീസുകൾ ആരംഭിക്കും.