മാരാർകുളം വളവിൽ അറുതിയില്ലാതെ അപകടം
കോങ്ങാട് ∙ സംസ്ഥാനപാത മാരാർകുളം വളവിൽ അപകടങ്ങൾ ഒഴിയുന്നില്ല. മഴയുണ്ടോ പിന്നാലെ അപകടവും ഉണ്ട് എന്നതാണ് ഇവിടത്തെ സ്ഥിതി. ഇന്നലെ പുലർച്ചെ 5 ന് നിയന്ത്രണം വിട്ട മിനിലോറി പാടത്തേക്ക് തല കുത്തനെ മറിഞ്ഞു. രണ്ടു തവണ മറിഞ്ഞെങ്കിലും കോഴിക്കോട് സ്വദേശിയായ ഡ്രൈവർ ഇസ്മായിൽ, കൂടെ ഉണ്ടായിരുന്ന യൂസഫ് എന്നിവർ

കോങ്ങാട് ∙ സംസ്ഥാനപാത മാരാർകുളം വളവിൽ അപകടങ്ങൾ ഒഴിയുന്നില്ല. മഴയുണ്ടോ പിന്നാലെ അപകടവും ഉണ്ട് എന്നതാണ് ഇവിടത്തെ സ്ഥിതി. ഇന്നലെ പുലർച്ചെ 5 ന് നിയന്ത്രണം വിട്ട മിനിലോറി പാടത്തേക്ക് തല കുത്തനെ മറിഞ്ഞു. രണ്ടു തവണ മറിഞ്ഞെങ്കിലും കോഴിക്കോട് സ്വദേശിയായ ഡ്രൈവർ ഇസ്മായിൽ, കൂടെ ഉണ്ടായിരുന്ന യൂസഫ് എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തൽസമയം ചാറ്റൽ മഴ ഉണ്ടായിരുന്നതായി ഇവർ പറഞ്ഞു.
വാളയാറിൽ നിന്നും കോഴിക്കോട് ജില്ലയിലേക്ക് ‘കക്ക’ കൊണ്ടു പോകുകയായിരുന്ന വാഹനം ആണ് അപകടത്തിൽപെട്ടത്. ഈ വളവിൽ കഴിഞ്ഞ 2 മാസത്തിനിടെ 15ൽ ഏറെ അപകടം നടന്നു കഴിഞ്ഞു. മഴ സമയത്താണ് അപകടം ഏറെയും നടക്കുന്നത്.ഒരേ ദിവസം തന്നെ 3 അപകടങ്ങൾ വരെ നടന്നിട്ടുണ്ട്. സ്പീഡ് ബ്രേക്കർ, അപകട മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിച്ചെങ്കിലും അപകടത്തിന് അറുതിയില്ല. റോഡ് നിർമാണത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടോ എന്ന കാര്യം കൂടി വിലയിരുത്തണം എന്നാണ് ആവശ്യം.