സ്റ്റേഷനിലേക്കു പോകേണ്ട, പരാതി വാട്സാപ്പിലയയ്ക്കാം
നെന്മാറ∙ പരാതികൾ സ്വീകരിക്കാനും മറ്റ് സേവനങ്ങൾക്കും ഹൈടെക് സംവിധാനം ഒരുക്കി നെന്മാറ പൊലീസ് സ്റ്റേഷൻ. പൊതുജനങ്ങൾ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുന്ന രീതി ഇനി ഒഴിവാക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ സമ്പർക്കം ഒഴിവാക്കാൻ നടപ്പാക്കിയ പുതിയ രീതിയിലൂടെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. ഇതിനായി

നെന്മാറ∙ പരാതികൾ സ്വീകരിക്കാനും മറ്റ് സേവനങ്ങൾക്കും ഹൈടെക് സംവിധാനം ഒരുക്കി നെന്മാറ പൊലീസ് സ്റ്റേഷൻ. പൊതുജനങ്ങൾ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുന്ന രീതി ഇനി ഒഴിവാക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ സമ്പർക്കം ഒഴിവാക്കാൻ നടപ്പാക്കിയ പുതിയ രീതിയിലൂടെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. ഇതിനായി ആരംഭിച്ച വാട്സാപ്, ഫെയ്സ്ബുക് അക്കൗണ്ടുകൾ വഴി എളുപ്പത്തിൽ ബന്ധപ്പെടാനാകുന്ന സംവിധാനം ഇന്നലെ നിലവിൽ വന്നു. ഇന്നലെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ. ബാബു എംഎൽഎ വാട്സാപ് വിഡിയോയിലൂടെ സിഐ. എ. ദീപകുമാറിനെ വിളിച്ചായിരുന്നു ഉദ്ഘാടനം. എസ്ഐ ടി.പി. നാരായണൻ, ജൂനിയർ എസ്ഐ. ജൈസൻ തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റേഷന്റെ ഔദ്യോഗിക നമ്പറായ 04923243399 എന്നതാണ് വാട്സാപ് നമ്പർ. Nemmara Police station എന്നത് ഫെയ്സ്ബുക് അക്കൗണ്ടും. ടൈപ്പ് ചെയ്തതോ എഴുതിയ പരാതികളുടെ ഫോട്ടോയോ അയച്ചാൽ സ്വീകരിക്കും. വാട്സാപ് വഴി ഉടൻ തന്നെ മറുപടിയും ലഭിക്കും. പരാതികൾ പരിശോധിക്കാനും മറുപടി നൽകാനും 24 മണിക്കൂർ സേവനം ലഭ്യമാണ്. പരാതിക്കാരനു പൊലീസ് ഉദ്യോഗസ്ഥരുമായി വാട്സാപ് വിഡിയോയിലൂടെ സംവദിക്കാനും കഴിയും.ഏതെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് ഇതിലൂടെ അറിയിക്കാം. തികച്ചും രഹസ്യസ്വഭാവമുള്ള ഈ നമ്പറിലെ വിവരങ്ങൾ സ്റ്റേഷൻ മേധാവിക്കു മാത്രമേ കാണാൻ കഴിയൂ.
ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾക്കും കോവിഡുമായി ബന്ധപ്പെട്ട് ഇതര ജില്ലാ പാസുകൾക്കും മറ്റ് സംശയങ്ങൾക്കും ഇതിലൂടെ മറുപടി ലഭിക്കും. ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ ക്ലാസും പിഎസ്‌സി പരിശീലന ക്ലാസും കൂടി ലക്ഷ്യമിട്ടാണ് സംവിധാനം ഏർപ്പെടുത്തിയതെന്നു സിഐ. എ. ദീപകുമാർ പറഞ്ഞു. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു പൊലീസ് സ്റ്റേഷൻ ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നത്.