ക്ഷേത്രഭൂമിയിൽ കയ്യേറ്റം; കയ്യേറിയ ഭൂമിയിലെ കമ്പിവേലി ബിജെപി പൊളിച്ചു നീക്കി
കടമ്പഴിപ്പുറം∙ വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ കൈവശം ഉള്ള 1.5 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയതായി പരാതി. മൈലാടി പാറയിൽ ക്ഷേത്രത്തിന് 13.29 ഏക്കർ സ്ഥലമുണ്ട്. അവിടെയാണ് അനധികൃത കയ്യേറ്റം നടന്നിരിക്കുന്നത്. കയ്യേറിയ സ്ഥലം വേലികെട്ടി തിരിച്ചിട്ടുണ്ട്. ഇതിനെതിരെ ദേവസ്വം ബോർഡ് വില്ലേജ്

കടമ്പഴിപ്പുറം∙ വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ കൈവശം ഉള്ള 1.5 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയതായി പരാതി. മൈലാടി പാറയിൽ ക്ഷേത്രത്തിന് 13.29 ഏക്കർ സ്ഥലമുണ്ട്. അവിടെയാണ് അനധികൃത കയ്യേറ്റം നടന്നിരിക്കുന്നത്. കയ്യേറിയ സ്ഥലം വേലികെട്ടി തിരിച്ചിട്ടുണ്ട്. ഇതിനെതിരെ ദേവസ്വം ബോർഡ് വില്ലേജ് ഓഫിസ്, ശ്രീകൃഷ്ണപുരം പൊലീസ് എന്നിവിടങ്ങളിൽ പരാതി നൽകി. സ്ഥലം തിരിച്ചു പിടിക്കാൻ വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്നു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.വി.ഗോപാലകൃഷ്ണൻ അറിയിച്ചു.
ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സന്ദർശിച്ചു
വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയ സ്ഥലം മലബാർ ദേവസ്വം പാലക്കാട് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.സതീഷ് സന്ദർശിച്ചു. ഡിവിഷൻ ഏരിയ കമ്മിറ്റി ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ, എക്സിക്യൂട്ടിവ് ഓഫിസർ അഖിലേഷ് അരവിന്ദ് ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാൻ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്ന് അദ്ദേഹം അറിയിച്ചു.
കയ്യേറിയ ഭൂമിയിലെ കമ്പിവേലി ബിജെപി പൊളിച്ചു നീക്കി
കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച വേലി ബിജെപി പ്രവർത്തകർ പൊളിച്ചു നീക്കി. വായില്യംകുന്ന് ക്ഷേത്രത്തിന്റെ കീഴിലുള്ള 1.5 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറി വേലി സ്‌ഥാപിച്ചിരുന്നു. സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. ദേവസ്വം ബോർഡ് അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് ചിലർ ദേവസ്വം ഭൂമി കൈക്കലാക്കാൻ ശ്രമം നടത്തുന്നതെന്ന് സന്ദീപ് വാരിയർ പറഞ്ഞു. ഭൂമി മുഴുവനും തിരിച്ചു പിടിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടിക്കു മണ്ഡലം ജനറൽ സെക്രട്ടറി കെ.നിഷാദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. ബാലകൃഷ്ണൻ, മഹിളാ മോർച്ച ജില്ല പ്രസിഡന്റ് പി. സത്യഭാമ, ടി. പി. ബാലൻ, കെ. ജെ.കെ. ഉണ്ണി, മധു, സച്ചിദാനന്ദൻ, രവി കമ്പ പറമ്പിൽ, രാജൻ കോട്ടപ്പടി എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വേണം:അയ്യപ്പ സേവാ സംഘം
വായില്യാംകുന്ന് ക്ഷേത്ര ഭൂമി കയ്യേറ്റം സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം ശാഖ ആവശ്യപ്പെട്ടു.