വിശന്നാൽ വീടുകൾക്കു നേരെ;ലക്ഷ്യം അരിയും കാലിത്തീറ്റയും ∙2018ൽ കോട്ടത്തറയിലാണു നാടു വിറപ്പിച്ച മോഴയാനയുടെ രംഗപ്രവേശം. ആ വർഷം അവസാനം ഒന്നു രണ്ടു വീടുകൾ ആക്രമിച്ച് മടങ്ങി.പിന്നീട് 2019ലെ ചക്ക സീസണിൽ വീണ്ടുമെത്തി. സീസൺ കഴിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് മടങ്ങിയെങ്കിലും അധികം താമസിയാതെ ഷോളയൂരിലെത്തി, വീടുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശന്നാൽ വീടുകൾക്കു നേരെ; ലക്ഷ്യം അരിയും കാലിത്തീറ്റയും

∙2018ൽ കോട്ടത്തറയിലാണു നാടു വിറപ്പിച്ച മോഴയാനയുടെ രംഗപ്രവേശം. ആ വർഷം അവസാനം ഒന്നു രണ്ടു വീടുകൾ ആക്രമിച്ച് മടങ്ങി. പിന്നീട് 2019ലെ ചക്ക സീസണിൽ വീണ്ടുമെത്തി. സീസൺ കഴിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് മടങ്ങിയെങ്കിലും അധികം താമസിയാതെ ഷോളയൂരിലെത്തി, വീടുകളും തൊഴുത്തുകളും ആക്രമിക്കുന്നതു ശീലമാക്കി. അരിയും കാലിത്തീറ്റയും കവർന്ന് തിന്നുകയായിരുന്നു രീതി.

ADVERTISEMENT

∙ ഓഗസ്റ്റ് 16: വായിൽ പരുക്കേറ്റ നിലയിൽ കോയമ്പത്തൂർ റെയ്ഞ്ച് പരിധിയിലെ വനാതിർത്തിയോടു ചേർന്ന കൃഷിയിടങ്ങളിൽ അലയുന്നതായി ഓഗസ്റ്റ് 16നു തമിഴ്നാട് വനപാലകരും ആനയെ നിരീക്ഷിച്ച വെറ്ററിനറി സർജനും റിപ്പോർട്ട് നൽകി.

∙ ഓഗസ്റ്റ് 17: ആനക്കട്ടിക്കടുത്ത് തൂവ ഊരിനു സമീപം ആന എത്തിയെന്നു വനം വകുപ്പിനു വിവരം. അഗളി റെയ്ഞ്ച് ഓഫിസർ കെ.ടി.ഉദയന്റെ നേതൃത്വത്തിൽ വനപാലകരും ആർആർടിയും ആനയെ നിരീക്ഷണത്തിലാക്കിയത് 17ന്.

ADVERTISEMENT

∙ ഓഗസ്റ്റ് 18: കീരിപ്പതി ഊരിനടുത്തെത്തിയ ആന കാട്ടുചോലയ്ക്കരികിൽ നിലയുറപ്പിച്ചു. തീറ്റയും വെള്ളവും എടുക്കാനാവാത്ത അവസ്ഥയിലാണെന്നു വനപാലകർ റിപ്പോർട്ട് നൽകി. അന്നു രാത്രി ഊത്തുക്കുഴിൽ വീടിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചു.

∙ ഓഗസ്റ്റ് 19: പഴത്തിൽ ആന്റിബയോട്ടിക് മരുന്നു നൽകാൻ ശ്രമം, വിജയിച്ചില്ല.

ADVERTISEMENT

∙ ഓഗസ്റ്റ് 20: പുലർച്ചെ വരഗംപാടിയിൽ ബംഗാര ലക്ഷ്മിയുടെ വീട് തകർത്തു. കാലിത്തീറ്റ കവർന്നു. വനപാലകരുടെ കണ്ണു വെട്ടിച്ചു മുങ്ങിയ ആനയെ വൈകിട്ടു ബൊമ്മൻമുടി വനത്തിൽ ആദിവാസികൾ കണ്ടെത്തി. 20ന് രാത്രിയിൽ കുലുക്കൂരിലെ ആറുച്ചാമിയുടെ വീട് ഇടിച്ചുപൊളിച്ചു. തുടർന്ന് തെക്കേകടമ്പാറ വനത്തിലേക്ക് നീങ്ങി.

∙ ഓഗസ്റ്റ് 22: ആനയെ മയക്കുവെടി വച്ചു പിടികൂടി ചികിത്സ നൽകി.

∙ ഓഗസ്റ്റ് 24: മയക്കമുണർന്ന ആന 2 കിലോമീറ്റർ ദൂരെ ചാവടിയൂർ വാഴക്കരപള്ളത്ത് ശിവൻ പൊന്നുചാമിയുടെ വീടിന്റെ ഭാഗം പൊളിച്ചു. പുലർച്ചെ 3 കിലോമീറ്ററോളം നടന്നു വീണ്ടും ബൊമ്മൻമുടി വനത്തിലെത്തി. അവശനായ ആന മൂലഗംഗൽ വഴി തമിഴ്നാട് വനത്തിലേക്കു കടന്നു. ഇതിനിടെ മറ്റ് ആക്രമണങ്ങളും.

∙സെപ്റ്റംബർ 6: രാത്രി തൂവയിൽ തിരികെയെത്തി .

∙ സെപ്റ്റംബർ 9: ഏറെയൊന്നും നടന്നില്ല. ഇന്നലെ മരപ്പാലത്ത് ചരിഞ്ഞു.

Show comments