ഡബിൾ ഡെക്കർ ട്രെയിനുകൾ കേരളത്തിൽ, പ്ലാറ്റ്ഫോം ചെറുതായി വെട്ടിയൊരുക്കും
പത്തിരിപ്പാല ∙ ദീർഘദൂര പകൽ യാത്രകൾക്കായി റെയിൽവേ പുറത്തിറക്കിയ ഡബിൾ ഡെക്കർ ട്രെയിനുകൾ കേരളത്തിൽ യാത്രയ്ക്കൊരുങ്ങുന്നു. ചെന്നൈ–തിരുവനന്തപുരം റൂട്ടിൽ ഡബിൾ ഡെക്കർ ട്രെയിൻ ഓടിക്കാൻ റെയിൽവേ ശ്രമിക്കുന്നുണ്ട്. കോയമ്പത്തൂർ–ബെംഗളൂരു ട്രെയിൻ കേരളത്തിലേക്കു നീട്ടുന്നതും പരിഗണനയിലാണ്. മാസങ്ങൾക്കു മുൻപു

പത്തിരിപ്പാല ∙ ദീർഘദൂര പകൽ യാത്രകൾക്കായി റെയിൽവേ പുറത്തിറക്കിയ ഡബിൾ ഡെക്കർ ട്രെയിനുകൾ കേരളത്തിൽ യാത്രയ്ക്കൊരുങ്ങുന്നു. ചെന്നൈ–തിരുവനന്തപുരം റൂട്ടിൽ ഡബിൾ ഡെക്കർ ട്രെയിൻ ഓടിക്കാൻ റെയിൽവേ ശ്രമിക്കുന്നുണ്ട്. കോയമ്പത്തൂർ–ബെംഗളൂരു ട്രെയിൻ കേരളത്തിലേക്കു നീട്ടുന്നതും പരിഗണനയിലാണ്.
മാസങ്ങൾക്കു മുൻപു പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലൂടെ ഡബിൾ ഡെക്കർ ഓടിച്ചിരുന്നു. ചില സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിൽ ട്രെയിൻ ഉരസുന്നതു കണ്ടെത്തിയതിനെ തുടർന്നാണു പ്ലാറ്റ്ഫോം ചെറുതായി വെട്ടിയൊരുക്കാൻ റെയിൽവേ എൻജിനീയറിങ് ജീവനക്കാരുടെ നേതൃത്വത്തിൽ പണി നടക്കുന്നത്.
സാധാരണ ട്രെയിനിനെക്കാൾ വലുപ്പ വ്യത്യാസം ഉള്ളതിനാൽ പ്ലാറ്റ്ഫോമിന്റെ വലുപ്പം 3 ഇഞ്ച് വരെ കുറയ്ക്കുകയാണു ചെയ്യുന്നത്. മധുക്കര മുതൽ ഒറ്റപ്പാലം വരെയാണു ഇപ്പോൾ പണി പുരോഗമിക്കുന്നത്. സാധാരണ ട്രെയിനുകളെക്കാൾ 40 ശതമാനം അധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഡബിൾ ഡെക്കർ ട്രെയിനായ ഉദയ് എക്സ്പ്രസ് കേരളത്തിനു പുറത്തു സർവീസ് നടത്തുന്നുണ്ട്.