റെയിൽവേ സ്റ്റേഷൻ റോഡിലെ പാലം,തടസ്സം നീങ്ങി, നിർമാണം പുനരാരംഭിക്കും
ഒലവക്കോട് ∙ റെയിൽവേ സ്റ്റേഷൻ റോഡിൽ പൊളിച്ചിട്ടിരിക്കുന്ന പാലത്തിന്റെ നിർമാണം ഉടൻ പുനരാരംഭിക്കും. ഇതു സംബന്ധിച്ച് റെയിൽവേയും പൊതുമരാമത്ത് വകുപ്പും ചർച്ച നടത്തി. പാലത്തിന്റെ പ്രവൃത്തികൾക്കു തടസ്സമായ റെയിൽവേയുടെ ശുദ്ധജല വിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ ധാരണയായി. ഇതിനുള്ള ചെലവ് പൊതുമരാമത്ത് വകുപ്പ്

ഒലവക്കോട് ∙ റെയിൽവേ സ്റ്റേഷൻ റോഡിൽ പൊളിച്ചിട്ടിരിക്കുന്ന പാലത്തിന്റെ നിർമാണം ഉടൻ പുനരാരംഭിക്കും. ഇതു സംബന്ധിച്ച് റെയിൽവേയും പൊതുമരാമത്ത് വകുപ്പും ചർച്ച നടത്തി. പാലത്തിന്റെ പ്രവൃത്തികൾക്കു തടസ്സമായ റെയിൽവേയുടെ ശുദ്ധജല വിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ ധാരണയായി. ഇതിനുള്ള ചെലവ് പൊതുമരാമത്ത് വകുപ്പ് വഹിക്കേണ്ടിവരും.നേരത്തെ പൈപ്പ് ലൈൻ റെയിൽവേ മാറ്റുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഫണ്ട് ലഭിച്ചില്ല. ഇതോടെ എല്ലാ പ്രവൃത്തികളും സ്തംഭിച്ചു.
ഈ സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം ഇരു വകുപ്പുകളും ചർച്ച നടത്തിയത്. പാലം പുനർനിർമാണം വൈകുന്നതു കാരണം പ്രദേശത്തെ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. 2 മാസത്തോളമായി പാലം പൊളിച്ചിട്ടിരിക്കുകയാണ്. പൈപ്പ് ലൈൻ മാറ്റിയാലുടൻ പ്രവൃത്തി വേഗത്തിലാക്കുമെന്നും ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും പിഡബ്ല്യുഡി അറിയിച്ചു.
വെള്ളക്കെട്ട് ഒഴിവാക്കാൻ
റെയിൽവേ സ്റ്റേഷൻ റോഡിലെയും പരിസര കോളനികളിലെയും വെള്ളക്കെട്ട് ഒഴിവാക്കാനാണ് റോഡിനു കുറുകെയുള്ള പാലം പൊളിച്ച് ഉയരം കൂട്ടി പുനർനിർമിക്കുന്നത്. നിലവിലെ റോഡ് നിരപ്പിൽ നിന്ന് 60 സെന്റീമീറ്ററോളം ഉയരത്തിൽ പാലം ഉയർത്തും. ഒപ്പം പരമാവധി വീതിയും ഉറപ്പാക്കും. ഇതുവഴി കൂടുതൽ വെള്ളം താഴേക്ക് ഒഴുക്കാനാകും.
തോട് വഴി എത്തുന്ന ജലം പാലത്തിന്റെ വീതിക്കുറവിൽ കുടുങ്ങി സമീപ പ്രദേശങ്ങളിലേക്ക് ഒഴുകുന്നതു പതിവാണ്. കഴിഞ്ഞ 2 പ്രളയത്തിലും വ്യാപാര സ്ഥാപനങ്ങളിലും കടകളിലും വെള്ളം കയറി കനത്ത നഷ്ടം സംഭവിച്ചു. ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 88 ലക്ഷം രൂപ വിനിയോഗിച്ചാണു പാലം പുനർനിർമിക്കുന്നത്.