ഐഐടി സ്ഥിരം ക്യാംപസ്: 23നു കേന്ദ്രമന്ത്രി തറക്കല്ലിടും
പാലക്കാട് ∙ രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ (ഐഐടി) പ്രധാന ക്യാംപസിനു 23നു കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൻ നിഷാങ്ക് തറക്കല്ലിടും. കഞ്ചിക്കോട്ട് സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ 504 ഏക്കർ സ്ഥലത്താണു 3,000 കോടി രൂപ ചെലവിൽ ക്യാംപസ് നിർമിക്കുന്നത്.

പാലക്കാട് ∙ രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ (ഐഐടി) പ്രധാന ക്യാംപസിനു 23നു കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൻ നിഷാങ്ക് തറക്കല്ലിടും. കഞ്ചിക്കോട്ട് സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ 504 ഏക്കർ സ്ഥലത്താണു 3,000 കോടി രൂപ ചെലവിൽ ക്യാംപസ് നിർമിക്കുന്നത്. ആദ്യഘട്ടത്തിനു 1300 കോടി രൂപ അനുവദിച്ചു.
താൽക്കാലിക (ട്രാൻസിറ്റ്) ക്യാംപസായ ‘നിളയുടെ’ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 23നു 4.30ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ ഐഐടി ബോർഡ് ഒാഫ് ഗവർണേഴ്സ് ചെയർമാൻ രമേഷ് വെങ്കിടേശ്വരൻ അധ്യക്ഷനാകും. ഐഐടിക്കു സ്ഥലം കൈമാറിയശേഷം പലതവണ തറക്കല്ലിടൽ ചടങ്ങു തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ മാറ്റിവച്ചു.
വാളയാറിനു സമീപം കോഴിപ്പാറയിലും കഞ്ചിക്കോട്ടെ ട്രാൻസിറ്റ് ക്യാംപസിലുമായി പ്രവർത്തിക്കുന്ന ഐഐടിയിൽനിന്നു രണ്ടു ബാച്ച് പഠനം പൂർത്തിയാക്കി. പിഎച്ച്ഡി അടക്കമുള്ള കോഴ്സുകളിലായി ഇപ്പോൾ 1000 വിദ്യാർഥികളുണ്ട്.
ഐഐടിയെ കേന്ദ്രസർക്കാർ ഇന്നവേഷൻ ഹബ്ബായും തിരഞ്ഞെടുത്തു. തറക്കല്ലിടൽ വൈകുന്നതിനാൽ ക്യാംപസ് നിർമാണം ജനുവരിയിൽ ആരംഭിച്ചെങ്കിലും കോവിഡ് കാരണം 4 മാസം തടസ്സപ്പെട്ടു. ലോക്ഡൗൺ ഇളവിൽ ആയിരത്തിലധികം അതിഥിത്തൊഴിലാളികളെ എത്തിച്ച്, കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളനുസരിച്ചു നിർമാണം പുനരാരംഭിച്ചതായി ഡയറക്ടർ ഡോ.പി.ബി. സുനിൽകുമാർ പറഞ്ഞു. 5 കെട്ടിടങ്ങൾ ഉൾപ്പെട്ട അക്കാദമിക് ബ്ലോക്ക്, ഡിപ്പാർട്മെന്റ് ബ്ലോക്കുകൾ, ക്ലാസ്മുറി സമുച്ചയം, വലിയ രണ്ടു ലാബുകൾ, രണ്ടു ഹോസ്റ്റലുകൾ, അധ്യാപകർക്കും ജീവനക്കാർക്കുമുള്ള വസതികൾ എന്നിവയുടെ നിർമാണം ആദ്യം പൂർത്തിയാക്കും.