കോങ്ങാട് ∙ നറുപു‍ഞ്ചിരിയുമായി നിയോജക മണ്ഡലത്തിൽ നിറഞ്ഞുനിന്ന ജനപ്രതിനിധിയായിരുന്നു കെ.വി. വിജയദാസ് എംഎൽഎ. നിയോജക മണ്ഡലം നിലവിൽ വന്ന ശേഷം 2011ൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചു. തുടർന്ന് 2016ൽ നടന്ന തിര‍ഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉയർത്തി. ആദ്യ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോങ്ങാട് ∙ നറുപു‍ഞ്ചിരിയുമായി നിയോജക മണ്ഡലത്തിൽ നിറഞ്ഞുനിന്ന ജനപ്രതിനിധിയായിരുന്നു കെ.വി. വിജയദാസ് എംഎൽഎ. നിയോജക മണ്ഡലം നിലവിൽ വന്ന ശേഷം 2011ൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചു. തുടർന്ന് 2016ൽ നടന്ന തിര‍ഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉയർത്തി. 

ആദ്യ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്തെ പ്രത്യേക പരിചയപ്പെടുത്തൽ വേണ്ടി വന്നില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷനായിരുന്നപ്പോൾ മീൻവല്ലം പദ്ധതി ആരംഭിച്ചു ഭരണനൈപുണ്യം തെളിയിച്ചു.

ADVERTISEMENT

എംഎൽഎ എന്ന നിലയിൽ അദ്ദേഹം മികച്ച ഇടപെടൽ നടത്തി. അടുത്തിടെ കോവിഡ് കാലത്ത് തമിഴ്നാട്ടിൽനിന്നു കൊയ്ത്തു യന്ത്രം എത്തിക്കാൻ മുൻകൈയെടുത്തു. നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ പുരോഗതിക്കായി ആവിഷ്ക്കരിച്ച വിദ്യാവികാസ് പരിപാടി സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

പത്തിരിപ്പാലയിൽ ഗവ. കോളജ്, കരിമ്പ–കോങ്ങാട് ശുദ്ധജല പദ്ധതി, കാഞ്ഞിരപ്പുഴ ഉദ്യാനം നവീകരണം, ഡാം ചോർച്ച പരിഹരിക്കൽ, കേണൽ നിരഞ്ജൻ റോഡ്, ടിപ്പുസുൽത്താൻ റോഡ് നവീകരണം, ചിറക്കൽപ്പടി–കാഞ്ഞിരപ്പുഴ റോഡ് നിർമാണം, മണ്ണൂർ സമഗ്ര ശുദ്ധ ജല പദ്ധതി, പറളി ഹൈസ്കൂളിൽ 8 കോടി ചെലവിട്ട് സിന്തറ്റിക് ട്രാക്ക്, സിമിംങ് പൂൾ, മങ്കര ആധുനിക ശ്മശാനം തുടങ്ങി ഒട്ടേറേ വികസന പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. 

ADVERTISEMENT

കാർഷിക ഉന്നമനത്തിനായി കതിർ പദ്ധതി കൊണ്ടുവന്നു. പദ്ധതി കാര്യങ്ങൾ സംബന്ധിച്ചു ഉദ്യോഗസ്ഥതലത്തിൽ ഏറ്റവും കൂടുതൽ റിവ്യൂ മീറ്റിങ് നടത്തിയ എംഎൽഎ കൂടിയാണ്. മികച്ച സഹകാരി, സംഘാടകൻ എന്നീ നിലകളിൽ അറിയപ്പെട്ടു. കോവിഡ് ബാധിച്ച അദ്ദേഹത്തിനു തുടർപരിശോധനയിൽ നെഗറ്റീവ് ആയെങ്കിലും അനുബന്ധ പ്രശ്നങ്ങൾ സ്ഥിതി ഗുരുതരമാക്കി. 

മാന്യത കൈവിടാത്ത ‘രാഷ്ട്രീയ എതിരാളി’ : പന്തളം സുധാകരൻ

ADVERTISEMENT

വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളിൽ പ്രവർത്തിക്കുമ്പോഴും തിരഞ്ഞെടുപ്പിൽ എതിരാളിയായിരിക്കുമ്പോഴും മാന്യത വിടാത്ത നേതാവായിരുന്നു കെ.വി.വിജയദാസെന്ന് അദ്ദേഹത്തോട് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ.

സൗമ്യനും നിഷ്കളങ്കനുമായ ജനപ്രതിനിധിയായിരുന്നു. 2011 മുതൽ അദ്ദേഹവുമായി അടുപ്പമുണ്ട്. 2016ൽ അപ്രതീക്ഷിതമായി താൻ മത്സരരംഗത്തു വന്നപ്പോൾ വിജയദാസ് പറഞ്ഞത് ഓർമയുണ്ട്: ‘പന്തളം സാറാണ് എതിരാളിയായി ഇവിടെ വരികയെന്നു ഞാൻ കരുതിയില്ല’. തിരഞ്ഞെടുപ്പു സമയത്തു മോശപ്പെട്ട വാക്കോ പ്രവൃത്തിയോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

തിരഞ്ഞെടുപ്പിനു ശേഷവും ഞങ്ങൾ നല്ല ബന്ധം തുടർന്നു. തിരുവനന്തപുരത്തു വച്ചു പലപ്പോഴും കണ്ടു. കോങ്ങാട് മത്സരിച്ച ബന്ധം മൂലം പല വിവാഹങ്ങൾക്കും മരണവീടുകളിലും പോകുമ്പോൾ വിജയദാസ് അവിടെയുണ്ടാകും. ഏറെ അടുപ്പത്തോടെ വന്നു സംസാരിക്കും. മണ്ഡലത്തിലെ കാര്യങ്ങൾ പലതും പറയും. ഇത്തരം ജനപ്രതിനിധികളുടെ മരണം വലിയ നഷ്ടമാണ്.