തീർച്ചയായും അത്ര എളുപ്പത്തിൽ പറയാവുന്ന കഥയല്ല വിജയദാസിന്റേത്. സങ്കടങ്ങളും കഷ്ടതകളും കൂട്ടിക്കുഴച്ച ചതുപ്പിൽ ചവിട്ടിയുള്ള ജീവിതാവസ്ഥകൾ. അതിനെ മറികടന്നുള്ള പടിയേറലുകൾ. പാർട്ടിയിൽ തുടങ്ങി പാർട്ടിയിൽ അവസാനിക്കുന്ന വിജയദാസിന്റെ ചുവടുവയ്പുകളിലെല്ലാം നിശ്ചയദാർഢ്യത്തിന്റെ കല്ലുറപ്പുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജന്മിമാരുടെ കൊടിയ പീഡനങ്ങൾക്കെതിരെ പോരാടിയ ഒരച്ഛന്റെ മകന് ആ കരളുറപ്പ് ഇല്ലെങ്കിലല്ലേ അതിശയിക്കേണ്ടൂ. അച്ഛൻ കെ.വേലായുധൻ കടുത്ത കമ്യൂണിസ്റ്റായിരുന്നു. എലപ്പുള്ളി പഞ്ചായത്തംഗവുമായിരുന്നു. ജന്മിമാർ അച്ഛനെതിരെ കൊടുത്ത കേസുകൾ അച്ഛന്റെ മരണശേഷം സ്വന്തം ശിരസ്സിലേറ്റിയ മകനാണു വിജയദാസ്. 

ADVERTISEMENT

കേസുകൾ മാത്രമായിരുന്നില്ല, കുടുംബഭാരവും അച്ഛന്റെ മരണശേഷം മകന്റെ തലയിലായി. അതോടെ പഠിപ്പു മുടങ്ങി. അച്ഛൻ മരിക്കുമ്പോൾ വിജയദാസിനു 14 വയസ്സായിരുന്നു. പത്തിനപ്പുറം പഠിക്കാനായില്ലെന്ന വ്യഥ ചെറുതല്ലെന്നൊരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കോളജിൽ പോകാനായില്ലെങ്കിലും മണ്ഡലത്തിനൊരു കോളജ് സമ്മാനിക്കാനായതാണു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും വിജയദാസ് ഒരിക്കൽ പറഞ്ഞു. മകൻ എംഎൽഎ ആയി കേരളത്തിന്റെ നിയമനിർമാണ സഭയിലെത്തിയപ്പോൾ അമ്മ തത്തയ്ക്ക് വലിയ അഭിമാനവും ആഹ്ലാദവുമായിരുന്നു.

ADVERTISEMENT

ജീവിതത്തിൽ ഇരുട്ടുവന്നു മൂടിയപ്പോഴൊക്കെ ആത്മവിശ്വാസത്തിന്റെ മുഷ്ടിചുരുട്ടി ചെങ്കൊടി നെഞ്ചിലേറ്റി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചിട്ടുണ്ട് തത്തയുടെ ഈ മൂത്തമകൻ. 1959 മേയ് 25ന് ആയിരുന്നു വിജയദാസിന്റെ ജനനം. പുലർച്ചെ അഞ്ചിനെഴുന്നേറ്റ് റോഡിലൂടെ തനിച്ച് എന്നുമൊരു നടപ്പുണ്ട്. 45 മിനിറ്റ് നടപ്പ് അദ്ദേഹം മുടക്കിയതേയില്ല.

ഏഴരയോടെ മണ്ഡലത്തിലേക്കിറങ്ങും. വൈകും വരെ പിന്നെ ജനങ്ങൾക്കിടയിലാവും. ‘പാർട്ടിയാണെന്നെ പലതും പഠിപ്പിച്ചത്. അച്ചടക്കവും പൊതുജന സേവനത്തിലെ ചിട്ടവട്ടവും പഠിപ്പിച്ചു. ജനങ്ങളാണു വലുതെന്നു ഞാൻ തിരിച്ചറിഞ്ഞതു കമ്യൂണിസ്റ്റു പാർട്ടിയിൽ നിന്നാണ്’, വിജയദാസ് ഒരിക്കൽ പറഞ്ഞു. 

ADVERTISEMENT

15–ാം വയസ്സിൽ പാർട്ടി ഗ്രൂപ്പ് അംഗമായാണു തുടക്കം. 17–ാം വയസ്സിൽ, 1977ൽ ആണു പാർട്ടി അംഗത്വം ലഭിക്കുന്നത്.  ഇഎംഎസിനോട് കടുത്ത ആരാധന കാട്ടിയ വിജയദാസ് ഇളംവെയിൽ പോലെ സഖാക്കൾക്കിടയിലേക്കു ചിരിയോടെയാണെന്നും ഇറങ്ങുക. ആ ചിരി അദ്ദേത്തിൽ നിന്നു ചോർന്നു പോയതേയില്ല. എലപ്പുള്ളി സ്കൂളിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിൽ ഒരു പാട്ടുപാടിയ കഥ പറഞ്ഞിട്ടുണ്ട് അദ്ദേഹം.  

‘പുഴകൾ ... മലകൾ ... പൂവനങ്ങൾ

ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ...’ എന്ന പാട്ട് വെറുതേ പാടുകയല്ല, ഒന്നാം സ്ഥാനം പോക്കറ്റിലാക്കുക കൂടി ചെയ്ത അദ്ദേഹം പക്ഷേ പിന്നീടു പാട്ടുകൾ ഏറെപ്പാടാതെ യേശുദാസിന്റെ പാട്ടുകൾ കേൾക്കുന്നതു മാത്രം തുടർന്നു. 27–ാം വയസ്സിൽ എലപ്പുള്ളി പഞ്ചായത്തിൽ അംഗമായി.  34–ാം വസ്സിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും പിന്നീട് എംഎൽഎയായും വളർന്നു.  

1993ൽ ആയിരുന്നു വിവാഹം. പെരുവെമ്പിലെ പ്രേമകുമാരിയാണു ഭാര്യ. രണ്ടു മക്കളുണ്ട്. കെ.വി.ജയദീപും കെ.വി.സന്ദീപും. ‘ പാർട്ടിക്കു വേണ്ടി ഞാനെന്റെ ജീവിതം സമർപ്പിച്ചതാണ്. കൂടുതൽ ശക്തമായി ഇനിയും പാർട്ടിക്കായി പ്രവർത്തിക്കണം’ . 

ഈ വിപ്ലവസ്വപ്നം ബാക്കിയാക്കിയാണു വിജയദാസ് വിടപറഞ്ഞത്. മനുഷ്യർ ചിലപ്പോൾ പുസ്തകങ്ങൾ പോലെ പരിണമിക്കാറുണ്ട്. വായിച്ചാലും പഠിച്ചാലും തീരാത്ത വിപ്ലവപാഠമായി വിജയദാസ് നമുക്കിടയിൽ ഇനിയും ജീവിക്കും, തീർച്ച.