‘കവചകുണ്ഡലങ്ങളഴിച്ചുവച്ചു’ കർണൻ മടങ്ങി; മത്സരയുദ്ധങ്ങളില്ലാത്ത സൂര്യലോകത്തേക്ക്
കവചകുണ്ഡലങ്ങളഴിച്ചുവച്ചു കർണൻ മടങ്ങി; മത്സരയുദ്ധങ്ങളില്ലാത്ത സൂര്യലോകത്തേക്ക്. ‘നിലവെ’ന്തെന്നു മലയാളക്കരയിലെ ആനപ്രേമികളെ പഠിപ്പിച്ചവനായിരുന്നു അവൻ; ആനത്തമ്പുരാൻ മംഗലംകുന്ന് കർണൻ. നടയുറപ്പിച്ച് അമരം പിന്നിലേക്കൂന്നി ആഞ്ഞൊന്നു ശ്വാസമെടുത്ത് അവൻ തലയുയർത്തിയാൽ അതിനു മുകളിൽ പിന്നെ കത്തിയെരിയുന്ന സൂര്യൻ

കവചകുണ്ഡലങ്ങളഴിച്ചുവച്ചു കർണൻ മടങ്ങി; മത്സരയുദ്ധങ്ങളില്ലാത്ത സൂര്യലോകത്തേക്ക്. ‘നിലവെ’ന്തെന്നു മലയാളക്കരയിലെ ആനപ്രേമികളെ പഠിപ്പിച്ചവനായിരുന്നു അവൻ; ആനത്തമ്പുരാൻ മംഗലംകുന്ന് കർണൻ. നടയുറപ്പിച്ച് അമരം പിന്നിലേക്കൂന്നി ആഞ്ഞൊന്നു ശ്വാസമെടുത്ത് അവൻ തലയുയർത്തിയാൽ അതിനു മുകളിൽ പിന്നെ കത്തിയെരിയുന്ന സൂര്യൻ മാത്രം, അതായിരുന്നു മംഗലംകുന്ന് കർണനെന്ന ആനച്ചന്തം.
തിടമ്പെടുത്താൽ ആനക്കേരളത്തിലെ ഗജരാജപ്രജാപതികളും ഏകഛത്രാധിപതികളും കർണന്റെ വലത്തേക്കൂട്ടു മാത്രം. കണക്കെടുത്താൽ ഉയരക്കേമനൊന്നുമല്ല കർണൻ. ആനക്കണക്കിൽ പറഞ്ഞാൽ പത്തടിയിലേക്ക് ഇനിയും ചില ഇഞ്ചുകൾ വേണം. ആ ഉയരത്തിൽ നിന്നു മൂന്നടിയോടടുത്തു ‘നിലവ്’ കൂടിയാവുമ്പോൾ കർണന്റെ തലപ്പൊക്കം 12 അടിക്ക് മുകളിൽ (പാപ്പാനോ തിടമ്പേന്തിയയാളോ ഇരിക്കുന്ന ആനക്കഴുത്താണ് ഇരിക്കസ്ഥാനം.
അവിടെ നിന്നു പൊങ്ങി നിൽക്കുന്ന മസ്തകത്തിന്റെ ഉയരമാണ് നിലവ്. അവിടെയാണ് തിടമ്പിന്റെ സ്ഥാനം). 315 സെന്റീമീറ്ററിലധികം ഉയരമുള്ളവരെ കൂട്ടാനകളാക്കുന്ന ‘കർണനിസം’ ആയിരുന്നു അത്. തൃശൂർ നാണു എഴുത്തച്ഛൻ ഗ്രൂപ്പിലെ കൃഷ്ണകുമാറാണ് ബിഹാർ, ഉത്തർപ്രദേശ് മേഖലയിൽ നിന്നു കർണനെ കേരളത്തിലേക്കെത്തിക്കുന്നത്.
അതെ, ശരിയായ അംഗരാജ്യത്തുനിന്നു തന്നെ. സൂതപുത്രനെന്ന് അപഹസിക്കപ്പെട്ട സൂര്യപുത്രനെപ്പോലെ പരിഹാസമേറെ കേട്ടിട്ടുണ്ട് ഈ അംഗരാജാവും. അൽപം കീഴ്ക്കൊമ്പനാണ്, വായുകുംഭം തീരെ പോരാ, തുമ്പിക്കൈ നീളം കുറവ്, പെട്ടെന്നു കണ്ടാൽ പിടിയാനയ്ക്ക് കൊമ്പു വന്ന പോലെ... ഇങ്ങനെ വായ്ത്താരിയടിച്ചു നടന്നവരെ നിലവെന്ന ബ്രഹ്മാസ്ത്രത്താൽ സൂര്യപുത്രൻ നിസ്തേജനാക്കുന്ന കാഴ്ചയാണ് പിന്നെ ആനക്കേരളം കണ്ടത്.
എഴുത്തച്ഛൻ ഗ്രൂപ്പിൽ നിന്നു മനിശ്ശേരിയിലെ ഹരിയുടെ കൈവശമെത്തിയതോടെ കർണന്റെ ജാതകവും തെളിഞ്ഞു. സാക്ഷാൽ സൂര്യപുത്രന് പരശുരാമൻ എന്നപോലെ പാറശ്ശേരി ചാമിയെന്ന ഒന്നാംനിര പാപ്പാൻ കർണന്റെ സഹചാരിയായി. തന്റെ അസാധാരണമായ ഉടൽനീളം മുതലെടുത്ത് നിലവ് കൂട്ടാനുള്ള ശിക്ഷണം ചാമിയിൽ നിന്നാണു കർണൻ നേടിയത്.
ഇതിനിടെ മനിശ്ശേരി ഹരിയിൽ നിന്നു കർണൻ മംഗലാംകുന്നിലേക്ക് എത്തിയിരുന്നു. പിന്നെയെല്ലാം തലയെടുപ്പുള്ള ചരിത്രം. തലപ്പൊക്ക മത്സരമേളകളുടെ ഇത്തിത്താനത്തും ചക്കുമരശ്ശേരിയിലും ചെറായിയിലും കർണചരിതമാനസം കളിയാട്ടമായിരുന്നു. തന്നെക്കാൾ അരയടിയിലധികം പൊക്കമുള്ളവരെ കൂട്ടാനകളാക്കി കേരളമാകെ കർണൻ നിറഞ്ഞാടി.
പക്ഷേ, പൂരപ്പറമ്പിൽ മാത്രമായിരുന്നു കർണന്റെ ഈ പരകായപ്രവേശം. പ്രശസ്തിയുടെ ഉയരക്കൊടുമുടിയിൽ നിൽക്കുമ്പോഴും ആയുധമില്ലാത്തവനെ ആക്രമിക്കരുതെന്ന ആപ്തവാക്യത്തിൽ നിന്നു കർണൻ മാറിയില്ല. മരിക്കുവോളം ഒരു പ്രാണനും ഹാനിവരുത്താൻ കർണൻ ഒരുങ്ങിയില്ല. ആ വലിയ ദേഹത്തിൽ ദേവാംശമേയുള്ളൂ, ആസുരഭാവം മദപ്പാടിൽ പോലും തൊട്ടുതീണ്ടിയിരുന്നില്ല.
ഉടമയുടെയും പാപ്പാന്റെയും ആജ്ഞകൾ എന്നും അവൻ കൊച്ചുകുട്ടിയെപ്പോലെ അനുസരിച്ചു. ഉറങ്ങാനും ഉണ്ണാനും അവരുടെ അനുവാദം വാങ്ങി, തലയാട്ടി പിന്നാലെ നടന്നു. ഒടുവിൽ, സൂര്യതേജസ്സിൽ ലയനം.