യുവ സ്ഥാനാർഥികളെ കളത്തിലിറക്കി 3 മുന്നണികളും; തരൂരിലെ വിളവെടുപ്പിന് ആരുണ്ട്?
എത്രയും വേഗം കൊയ്ത്തു തീർത്തു പ്രചാരണത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണു തരൂരിലെ കർഷകരും തൊഴിലാളികളും. കൃഷിയിൽ ലഭിച്ച മികച്ച വിളവെന്നപോലെ വോട്ടെടുപ്പിലും നല്ല നേട്ടം പ്രതീക്ഷിക്കുകയാണു പ്രവർത്തകർ. കുടിയേറ്റ മേഖലയായ വടക്കഞ്ചേരി മുതൽ ഭാരതപ്പുഴയുടെ തീരത്തെ കോട്ടായി വരെയുണ്ട് തരൂർ മണ്ഡലം. 2009ൽ

എത്രയും വേഗം കൊയ്ത്തു തീർത്തു പ്രചാരണത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണു തരൂരിലെ കർഷകരും തൊഴിലാളികളും. കൃഷിയിൽ ലഭിച്ച മികച്ച വിളവെന്നപോലെ വോട്ടെടുപ്പിലും നല്ല നേട്ടം പ്രതീക്ഷിക്കുകയാണു പ്രവർത്തകർ. കുടിയേറ്റ മേഖലയായ വടക്കഞ്ചേരി മുതൽ ഭാരതപ്പുഴയുടെ തീരത്തെ കോട്ടായി വരെയുണ്ട് തരൂർ മണ്ഡലം. 2009ൽ പാർലമെന്റ് തിരഞ്ഞടുപ്പോടെയാണു തരൂർ നിയമസഭാ മണ്ഡലം നിലവിൽ വന്നത്. 2011ലെയും 2016ലെയും തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ എ.കെ.ബാലനാണു വിജയിച്ചത്. ഇത്തവണ മൂന്നു മുന്നണിയും യുവ സ്ഥാനാർഥികളെ കളത്തിലിറക്കി.
മണ്ഡലത്തിൽ 8 പഞ്ചായത്തുകളിൽ 6 എണ്ണവും കുഴൽമന്ദം, ആലത്തൂർ ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫിന്റെ ഭരണത്തിലാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായ പി.പി.സുമോദിനെയാണു മണ്ഡലം തിളക്കത്തോടെ പിടിച്ചെടുക്കാൻ ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത്. യുവജന സംഘടനയിലെ പ്രവർത്തനപരിചയമാണു സുമോദിന് ഊർജം പകരുന്നത്. മന്ത്രി എ.കെ.ബാലൻ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ അനുകൂലമാക്കുമെന്നും രാഷ്ട്രീയ വിവേചനമില്ലാതെയാണു കഴിഞ്ഞ രണ്ടു ഘട്ടത്തിലും നിയോജക മണ്ഡലത്തിൽ വികസന പദ്ധതികൾ നടപ്പിലാക്കിയതെന്നും എൽഡിഎഫ് പറയുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും വികസനം എത്തിച്ചുവെന്നും അവകാശപ്പെടുന്നു.
ചിറ്റൂർ നഗരസഭാ അധ്യക്ഷയായിരുന്ന കെ.എ.ഷീബ യുഡിഎഫ് സ്ഥാനാർഥിയായി വരുന്നതു മണ്ഡലം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ്. 2014ൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഷീബയ്ക്ക് മണ്ഡലം ഏറെ പരിചിതമാണ്. വികസന വാഗ്ദാനങ്ങളിൽ ഊന്നിയാണു പ്രചാരണം. മണ്ഡലത്തിൽ കഴിഞ്ഞ കാലങ്ങളിലെ വികസന മുരടിപ്പും ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിനു മണ്ഡലത്തിൽ ലഭിച്ച 24,839 വോട്ടിന്റെ ലീഡാണു യുഡിഎഫിന്റെ പ്രധാന പ്രതീക്ഷ.
നിയോജകമണ്ഡലത്തിലെ വോട്ടറായ കെ.പി.ജയപ്രകാശനാണ് എൻഡിഎ സ്ഥാനാർഥി. മണ്ഡലം ജനറൽ സെക്രട്ടറിയായ ജയപ്രകാശന് ഇതു കന്നിയങ്കമാണ്. മോദി തരംഗം അനുകൂല സാഹചര്യം ഒരുക്കുമെന്ന കണക്കുകൂട്ടലാണു മുന്നണിക്കുള്ളത്. ഇടതുസർക്കാരിന്റെ കാലത്ത് മണ്ഡലത്തിൽ തുടങ്ങിവെച്ച പല പദ്ധതികളുംപൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന വാദവും എടുത്തുപറയുന്നുണ്ട്. എത്ര വിത്തെറിഞ്ഞാലും വിളവ് എന്താകുമെന്നതു കാത്തിരുന്നു തന്നെ കാണണം. ആരാണു തരൂരിൽ നൂറുമേനി കൊയ്യുകയെന്നതാണു ജനം കാത്തിരിക്കുന്നത്.