അട്ടപ്പാടി ശാന്തമാണ്. തിരഞ്ഞെടുപ്പ് ആഘോഷങ്ങളുടെ ആലഭാരങ്ങളോ ശബ്ദഘോഷങ്ങളോ ഇല്ല. സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ ഉയർത്തുന്ന കോലാഹലങ്ങൾ അവ പോകുന്നതോടെ ഒഴിയുന്നു. വികസനത്തിന്റെ കണക്കുകളും വാഗ്ദാനങ്ങളും ഏറെ കേൾക്കുന്നുണ്ട്. ഇരുമുന്നണികളും വികസനനേട്ടങ്ങളുടെ പട്ടിക അവതരിപ്പിക്കുന്നു. കേന്ദ്രവിഹിതങ്ങൾ

അട്ടപ്പാടി ശാന്തമാണ്. തിരഞ്ഞെടുപ്പ് ആഘോഷങ്ങളുടെ ആലഭാരങ്ങളോ ശബ്ദഘോഷങ്ങളോ ഇല്ല. സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ ഉയർത്തുന്ന കോലാഹലങ്ങൾ അവ പോകുന്നതോടെ ഒഴിയുന്നു. വികസനത്തിന്റെ കണക്കുകളും വാഗ്ദാനങ്ങളും ഏറെ കേൾക്കുന്നുണ്ട്. ഇരുമുന്നണികളും വികസനനേട്ടങ്ങളുടെ പട്ടിക അവതരിപ്പിക്കുന്നു. കേന്ദ്രവിഹിതങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അട്ടപ്പാടി ശാന്തമാണ്. തിരഞ്ഞെടുപ്പ് ആഘോഷങ്ങളുടെ ആലഭാരങ്ങളോ ശബ്ദഘോഷങ്ങളോ ഇല്ല. സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ ഉയർത്തുന്ന കോലാഹലങ്ങൾ അവ പോകുന്നതോടെ ഒഴിയുന്നു. വികസനത്തിന്റെ കണക്കുകളും വാഗ്ദാനങ്ങളും ഏറെ കേൾക്കുന്നുണ്ട്. ഇരുമുന്നണികളും വികസനനേട്ടങ്ങളുടെ പട്ടിക അവതരിപ്പിക്കുന്നു. കേന്ദ്രവിഹിതങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അട്ടപ്പാടി ശാന്തമാണ്. തിരഞ്ഞെടുപ്പ് ആഘോഷങ്ങളുടെ ആലഭാരങ്ങളോ ശബ്ദഘോഷങ്ങളോ ഇല്ല. സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ ഉയർത്തുന്ന കോലാഹലങ്ങൾ അവ പോകുന്നതോടെ ഒഴിയുന്നു.വികസനത്തിന്റെ കണക്കുകളും വാഗ്ദാനങ്ങളും ഏറെ കേൾക്കുന്നുണ്ട്. ഇരുമുന്നണികളും വികസനനേട്ടങ്ങളുടെ പട്ടിക അവതരിപ്പിക്കുന്നു. കേന്ദ്രവിഹിതങ്ങൾ സ്വന്തം പേരിലാക്കി മേനി നടിക്കുന്നതിനെതിരെ എൻഡിഎ പ്രതികരിക്കുന്നു. അട്ടപ്പാടി വിട്ടാൽ മണ്ണാർക്കാട് നിയമസഭ നിയോജകമണ്ഡലത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയപ്പോർവിളികൾ മുഴങ്ങിക്കേൾക്കാം.മണ്ണാർക്കാട് മണ്ഡലത്തിൽ ഏറെ വികസനങ്ങൾ നടന്നു എന്നതു വസ്തുതയാണ്. പാലക്കാട് – കോഴിക്കോട് റോഡ് പൂർത്തിയാകുന്നതോടെ ഗതാഗതത്തിൽ വൻകുതിപ്പാകും. കുന്തിപ്പുഴയുടെ കുറുകെ ഗതാഗതം കുരുക്കിയിട്ടിരുന്ന ഇടുങ്ങിയ പാലത്തിനു ശാപമോക്ഷമായി. ബൈപ്പാസിന്റെ വരവും ഗതാഗതത്തിനു വേഗമേകി. അപ്പോഴും മണ്ണാർക്കാട് – ആനക്കട്ടി റോഡിന്റെ ശോച്യാവസ്ഥ തുടരുന്നു.

മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർഥി കെ.പി. സുരേഷ്‌രാജ് സ്കൂൾമുക്ക് കള്ളമലയിൽ പ്രചാരണത്തിനിടെ

കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഇന്നാട്ടുകാരുടെ പ്രധാന തലവേദന കൃഷിനാശവും വിലയിലെ അസ്ഥിരതയുമാണ്. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിനു ശാശ്വതമായ പരിഹാരമില്ല. സൗരോർജ വേലികൾ സ്ഥാപിക്കാനുള്ള നടപടികൾ എവിടെയുമെത്തിയില്ല. റബറാണ് ഇവിടത്തെ പ്രധാന വിള. എന്നാൽ, വിലയിലെ സ്ഥിരതയില്ലായ്മ കർഷകരെ കൃഷിയിൽ നിന്നു പിറകോട്ടടിക്കുന്നു. പതിറ്റാണ്ടുകളായി പൂർത്തീകരിക്കാനാവാതെ കിടക്കുന്ന കണ്ണംകുണ്ട് കോസ്‌വേ സ്ഥാനാർഥികളുടെ പ്രകടനപത്രികയിലെ സ്ഥിരം ഇനമാണ്.മണ്ഡലത്തിൽ കഴിഞ്ഞ പത്തു വർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണു യുഡിഎഫ് സ്ഥാനാർഥി എൻ. ഷംസുദ്ദീൻ വോട്ടു തേടുന്നത്. മണ്ഡലത്തിൽ പലയിടത്തും ആ വികസന നേട്ടങ്ങളുെടെ പ്രതീകമായി പല സ്ഥാപനങ്ങളും കാണാം. തിരുവിഴാംകുന്നിലെ കാലി ഫാമിൽ ഏവിയൻ സയൻസസ് കോളജ് സ്ഥാപിച്ചു. ഡെയറി സയൻസ് കോളജ് ആലോചനയിലുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിൽ ഏറെ മുന്നോട്ടു പോയെന്നും നിലവിലെ എംഎൽഎ അവകാശപ്പെടുന്നു.

മണ്ണാർക്കാട് എൻഡിഎ സ്ഥാനാർഥി നസീമ ഷറഫുദ്ദീൻ അലനല്ലൂരിൽ പ്രചാരണത്തിനിടെ
ADVERTISEMENT

എന്നാൽ, സിപിഐ തുടങ്ങി വച്ച വികസനങ്ങളിൽ നിന്ന് ഒരിഞ്ചു മുന്നോട്ടു പോയിട്ടില്ല മണ്ണാർക്കാട് എന്നാണ് ഇടതു സ്ഥാനാർഥി കെ.പി. സുരേഷ് രാജിന്റെ മറുപടി. പ്രളയവും മഹാമാരിയും കശക്കിയെറിഞ്ഞ കേരള ജനതയെ ആശ്വസിപ്പിച്ച ഇടതു സർക്കാരിന്റെ തുടർച്ചയ്ക്കായാണു വോട്ടു തേടൽ. ആദിവാസികളുടെ പരമ്പരാഗത കൃഷിരീതി പരിപോഷിപ്പിക്കുന്ന മില്ലെറ്റ് പദ്ധതിക്കു 300 കോടി വകയിരുത്തിയത് ഇടതു സർക്കാരാണ്. ആദിവാസികൾക്കിടയിലെ ശിശുമരണം ഇല്ലാതാക്കാനായതും ഇടതു സർക്കാരിന്റെ നേട്ടമാണെന്നു സുരേഷ് രാജ് വിശദീകരിച്ചു.കേന്ദ്രപദ്ധതികൾ സ്വന്തം കിറ്റിലാക്കി ജനങ്ങളിലെത്തിച്ചു കബളിപ്പിക്കുന്നു ഇടതു സർക്കാർ എന്ന ആരോപണവുമായാണ് എൻഡിഎ സ്ഥാനാർഥി നസീമ ഷറഫുദ്ദീൻ വോട്ടർമാരെ സമീപിക്കുന്നത്.

 എൻ.ഷംസുദ്ദീൻ (യുഡിഎഫ്)

ADVERTISEMENT

അടിസ്ഥാന സൗകര്യങ്ങളുടെ രണ്ടാംഘട്ട വികസനമാണു പരമപ്രധാനം. കൂടുതൽ പാലങ്ങളും റോഡുകളും നിർമിക്കും. മണ്ണാർക്കാട് താലൂക്കിൽ എൻജിനീയറിങ് കോളജിനും ഐടി പാർക്കിനും ശ്രമിക്കും. മണ്ണാർക്കാടിനെ ഇക്കോ ടൂറിസത്തിന്റെ ഇടനാഴിയാക്കി മാറ്റും. സൈലന്റ്‌വാലി, ശിരുവാണി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാകും പദ്ധതി. കൃഷിവിഭവങ്ങളുടെ സംഭരണവും സംസ്കരണവും വിതരണവും മെച്ചപ്പെടുത്തും. കുന്തിപ്പുഴയ്ക്കു കുറുകെ രണ്ടു പാലം കൂടി നിർമിക്കും. നഗരത്തിൽ ഒരു ബൈപ്പാസിനു കൂടി ശ്രമിക്കും.

 കെ.പി. സുരേഷ് രാജ് (എൽഡിഎഫ്)

ADVERTISEMENT

മണ്ണാർക്കാട് മുതൽ ആനക്കട്ടി വരെയുള്ള അട്ടപ്പാടി ചുരം റോഡിന്റെ പൂർത്തീകരിക്കണം പ്രധാനം. ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. കൃഷി ഉൽപന്നങ്ങൾക്കു മികച്ച വില കിട്ടാനുള്ള സംവിധാനങ്ങൾ ഒരുക്കും. അട്ടപ്പാടിയിലെ പരമ്പരാഗത കൃഷി പരിപോഷിപ്പിക്കുന്ന മില്ലറ്റ് പദ്ധതി ഊർജിതമാക്കും. മണ്ഡലത്തിലെ പ്രധാന വിളയായ റബറിനു മികച്ച വില കിട്ടാൻ ശ്രമം നടത്തും.

 നസീമ ഷറഫുദ്ദീൻ (എൻഡിഎ)

തമിഴ്നാട് മോഡൽ വികസനമാണു ലക്ഷ്യം. അഗളി സ്വദേശിയായതിനാൽ അട്ടപ്പാടിയുടെ വികസനമാണു പ്രധാനം. ടൂറിസം മേഖലയാക്കണം. കോഴിക്കോട് – സേലം റോഡ് യാഥാർഥ്യമാക്കണം. മണ്ണാർക്കാട് – അങ്ങാടിപ്പുറം – അട്ടപ്പാടി റെയിൽവേ പദ്ധതി. കർഷകർക്കു വന്യമൃഗശല്യത്തിൽ നിന്നു സംരക്ഷണം നൽകണം. സ്വന്തം മണ്ഡലത്തിലെ വനിതയെന്ന പരിഗണന ലഭിക്കും. കൃഷിയുൽപന്നങ്ങൾക്കു മികച്ച വിപണിയും വിലയും കിട്ടാൻ തമിഴ്നാടുമായി സഹകരിക്കും. എഐഎഡിഎംകെ പ്രതിനിധിയെന്ന നിലയിൽ തമിഴ്നാടി ന്റെ സഹകരണവും ഉറപ്പാണ്.