എൻ.ഷംസുദ്ദീൻ മണ്ണാർക്കാട് നഗരസഭയിൽ പര്യടനം നടത്തി
മണ്ണാർക്കാട്∙ മണ്ണാർക്കാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീൻ മണ്ണാർക്കാട് നഗരസഭയിൽ പര്യടനം നടത്തി. കുന്തിപ്പുഴ പാണ്ടിക്കാടു നിന്നാണ് പ്രചാരണം തുടങ്ങിയത്. നമ്പിയംകുന്ന്, ഗോവിന്ദപുരം, കൂമ്പാറ, നമ്പിയംപടി, മുക്കണ്ണം, കൊന്നക്കോട്, ചേലേങ്കര, നെല്ലിപ്പുഴ, ആണ്ടിപ്പാടം, അരയങ്ങോട്, തെന്നാരി,

മണ്ണാർക്കാട്∙ മണ്ണാർക്കാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീൻ മണ്ണാർക്കാട് നഗരസഭയിൽ പര്യടനം നടത്തി. കുന്തിപ്പുഴ പാണ്ടിക്കാടു നിന്നാണ് പ്രചാരണം തുടങ്ങിയത്. നമ്പിയംകുന്ന്, ഗോവിന്ദപുരം, കൂമ്പാറ, നമ്പിയംപടി, മുക്കണ്ണം, കൊന്നക്കോട്, ചേലേങ്കര, നെല്ലിപ്പുഴ, ആണ്ടിപ്പാടം, അരയങ്ങോട്, തെന്നാരി, അരകുർശ്ശി, തോരാപുരം, നായാടിക്കുന്ന് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്കു ശേഷം കൊടുവാളിക്കുണ്ടിൽ സമാപിച്ചു.
നഗരസഭ അധ്യക്ഷൻ സി.മുഹമ്മദ് ബഷീർ, പി.ആർ.സുരേഷ്, ടി.എ.സലാം,വി.വി.ഷൗക്കത്തലി, കെ.ബാലകൃഷ്ണൻ, വട്ടോടി പ്രേംകുമാർ, കെ.സി.അബ്ദുറഹ്മാൻ, അരുൺകുമാർ പാലക്കുർശ്ശി, ഗിരീഷ് ഗുപ്ത, ഷമീർ പഴേരി, നൗഫൽ കളത്തിൽ, പി.ഖാലിദ്, മുജീബ് ചോലോത്ത് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.
അട്ടപ്പാടിയിൽ വോട്ട്തേടി നസീമ ഷറഫുദ്ദീൻ
അഗളി∙ മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി നസീമ ഷറഫുദ്ദീൻ ഇന്നലെ അട്ടപ്പാടിയിൽ പ്രചരണം നടത്തി. കാരറ, മുണ്ടൻപാറ,കള്ളമല, ഒമ്മല, അച്ചൻമുക്ക്, കള്ളമല, കൽക്കണ്ടി, കക്കുപ്പടി,മുക്കാലി, താവളം, പാക്കുളം, ആനവായ് എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു. എഐഎഡിഎം കെ ജില്ലാ പ്രസിഡന്റ് പി. മണികണ്ഠൻ, ബിജെപി മേഖല പ്രസിഡന്റ് കെ. ശ്രീനിവാസൻ,ബിഡിജെഎസ് മേഖല പ്രസിഡന്റ് ജിബി ആന്റണി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
ഡി രാജ കുമരംപുത്തൂരിൽ
മണ്ണാർക്കാട്∙ കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ബിജെപിയെ തടയാൻ ഇടതുപക്ഷത്തിനെ കഴിയൂ എന്നും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. കുമരംപുത്തൂർ പഞ്ചായത്ത് എൽഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ജോസ് ബേബി, യു.ടി.രാമകൃഷ്ണൻ, വി.ചാമുണ്ണി, വിജയൻ കുനിശ്ശേരി, എസ്.ആർ.ഹബീബുല്ല, ആലിക്കൽ കുമാരൻ, സ്ഥാനാർഥി കെ.പി.സുരേഷ് രാജ്, അബ്ദുൽ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.