കല്ലടിക്കോടൻ മലയാണു കോങ്ങാട് മണ്ഡലത്തിന് അതിരിടുന്നത്. മല പോലെ ഉറപ്പുള്ള പാർട്ടി വിശ്വാസവും മണ്ണിനെ വിയർപ്പു കൊണ്ടു നനയ്ക്കുന്ന കർഷകസമൂഹവുമെല്ലാമുളള കോങ്ങാട് ആർക്കൊപ്പം? ജനമനയാത്ര 2.0 മണ്ഡലത്തിലെ സ്ഥാനാർഥികൾക്കൊപ്പം അൽപനേരം അരിവാളിനു തിളക്കംകൂട്ടാൻ ശാന്തകുമാരി കൊന്നപ്പൂ കെട്ടിവച്ച

കല്ലടിക്കോടൻ മലയാണു കോങ്ങാട് മണ്ഡലത്തിന് അതിരിടുന്നത്. മല പോലെ ഉറപ്പുള്ള പാർട്ടി വിശ്വാസവും മണ്ണിനെ വിയർപ്പു കൊണ്ടു നനയ്ക്കുന്ന കർഷകസമൂഹവുമെല്ലാമുളള കോങ്ങാട് ആർക്കൊപ്പം? ജനമനയാത്ര 2.0 മണ്ഡലത്തിലെ സ്ഥാനാർഥികൾക്കൊപ്പം അൽപനേരം അരിവാളിനു തിളക്കംകൂട്ടാൻ ശാന്തകുമാരി കൊന്നപ്പൂ കെട്ടിവച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലടിക്കോടൻ മലയാണു കോങ്ങാട് മണ്ഡലത്തിന് അതിരിടുന്നത്. മല പോലെ ഉറപ്പുള്ള പാർട്ടി വിശ്വാസവും മണ്ണിനെ വിയർപ്പു കൊണ്ടു നനയ്ക്കുന്ന കർഷകസമൂഹവുമെല്ലാമുളള കോങ്ങാട് ആർക്കൊപ്പം? ജനമനയാത്ര 2.0 മണ്ഡലത്തിലെ സ്ഥാനാർഥികൾക്കൊപ്പം അൽപനേരം അരിവാളിനു തിളക്കംകൂട്ടാൻ ശാന്തകുമാരി കൊന്നപ്പൂ കെട്ടിവച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലടിക്കോടൻ മലയാണു കോങ്ങാട് മണ്ഡലത്തിന് അതിരിടുന്നത്. മല പോലെ ഉറപ്പുള്ള പാർട്ടി വിശ്വാസവും മണ്ണിനെ വിയർപ്പു കൊണ്ടു നനയ്ക്കുന്ന കർഷകസമൂഹവുമെല്ലാമുളള കോങ്ങാട് ആർക്കൊപ്പം? ജനമനയാത്ര 2.0 മണ്ഡലത്തിലെ സ്ഥാനാർഥികൾക്കൊപ്പം അൽപനേരം

അരിവാളിനു തിളക്കംകൂട്ടാൻ ശാന്തകുമാരി

ADVERTISEMENT

കൊന്നപ്പൂ കെട്ടിവച്ച അനൗൺസ്മെന്റ് വാഹനം ഇടതുസർക്കാരിന്റെ ഭരണനേട്ടങ്ങൾ പറഞ്ഞു മുന്നോട്ടുപോകുകയാണ്. പിന്നിലെ വാഹനത്തിൽ സ്ഥാനാർഥി കെ. ശാന്തകുമാരി ആവശ്യപ്പെടുന്നതു നാട്ടിലെന്നും സമൃദ്ധിയുടെ കണിയൊരുക്കുന്ന പിണറായി സർക്കാർ ഇനിയും വരണമെന്നാണ്. കോങ്ങാട് പഞ്ചായത്തിലെ കുണ്ടുവംപാടത്തു നിന്നാണ് ആ ദിവസത്തെ പ്രചാരണം ആരംഭിച്ചത്. പഞ്ചായത്തംഗം കെ.ടി. ശശിയുടെ പുളിയങ്കാട്ടെ വീട്ടിൽ ഉച്ചഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോഴേക്കു പ്രചാരണം തുടങ്ങാൻ തിരക്കായി. തോട്ടം എന്ന സ്ഥലത്തു വാദ്യമേളങ്ങളോടെ ശാന്തകുമാരിയെ സ്വീകരിക്കുന്നു. ബാലസംഘത്തിന്റെ കൊച്ചുകൂട്ടുകാർ കുഞ്ഞു റോസാപൂക്കളുമായാണു കാത്തിരുന്നത്. പൂക്കളെല്ലാം ചേർന്നു പൂക്കാലമായി കൈകളിൽ.

ശാന്തകുമാരിക്കു പറയാൻ ഏറെയുണ്ട്. ഇടതുസർക്കാരിന്റെ ഭരണനേട്ടങ്ങളോടൊപ്പം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എന്ന നിലയിൽ താൻ നടത്തിയ മികച്ച പ്രവർത്തനങ്ങളും എടുത്തു പറയുന്നു. അഭിഭാഷക കൂടിയായ ശാന്തകുമാരിക്കു പോയിന്റുകൾ പറഞ്ഞു കയ്യടി നേടാൻ പ്രത്യേക കഴിവുണ്ട്. ഇതിനിടെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനെത്തി. അദ്ദേഹം കൊണ്ടുവന്ന പ്രാവിനെ സ്ഥാനാർഥി പറത്തിവിടണമെന്നാവശ്യപ്പെട്ടു. സ്വതന്ത്രയാക്കിയ പ്രാവ് ആകാശത്തേക്കു ചിറകടിച്ചു. മണ്ണാന്തറയിൽ സ്ഥാനാർഥിക്ക് അരിവാൾ ചുറ്റികയുടെ കിരീടം തന്നെ കൊച്ചുകൂട്ടുകാർ നൽകി. പൂക്കൾ, പഴങ്ങൾ, ചക്ക, മാങ്ങ എന്നിവയെല്ലാം സ്നേഹത്തോടെ കൈമാറുന്നു.

അധ്യാപക നേതാവ് എ.എം. അജിത് ഉൾപ്പെടെയുള്ളവർ പച്ചാനിയിൽ സ്ഥാനാർഥിയെ കാത്തിരിക്കുന്നു. മണ്ഡലത്തിലെ ഭൂരിപക്ഷം കഴിഞ്ഞതവണത്തെക്കാൾ വർധിപ്പിക്കണമെന്നതു വാശിയാണെന്ന് അജിത് പറയുന്നു. മുൻ എംഎൽഎ അന്തരിച്ച കെ.വി. വിജയദാസിന്റെ ഓർമകളുടെ ഊർജം പ്രചാരണരംഗത്തുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കു കൂടിയാണു താൻ വോട്ടു ചോദിക്കുന്നതെന്നു ശാന്തകുമാരി. ഇതു കേൾക്കുമ്പോൾ സഖാക്കൾ വിജയദാസിന്റെ ഓർമകളിലേക്കു പോകുന്നു.

കോങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി യു.സി.രാമൻ പാലാമ്പറ്റയിൽ പ്രചാരണത്തിനിടെ.

ജയത്തിന്റെ കോണിയേറാൻ യു.സി. രാമൻ

ADVERTISEMENT

നാലുപേർ കൂടിയിരിക്കുന്നതിനിടയിലേക്കു ചെന്നാൽ അതിലൊരാളായി മാറാൻ യു.സി .രാമന് അധികനേരം വേണ്ട. കുന്നമംഗലം എംഎൽഎ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ രാമൻ മത്സരിക്കാനെത്തുമ്പോൾ തനി കോങ്ങാടനായി മാറുന്നു. രാമേട്ടാ, യുസി എന്നിങ്ങനെ വിളിച്ചു സ്നേഹം പ്രകടിപ്പിക്കുന്നതു കണ്ടാലറിയാം രാമൻ കുറഞ്ഞ ദിനം കൊണ്ടുതന്നെ അവരിലൊരാളായെന്ന്. ചിറക്കൽപടിയിൽ സലാം തറയിൽ ഉൾപ്പെടെയുളള യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിയെ കാത്തിരിക്കുകയാണ്. ‘കുളിച്ചു കുറിയിട്ട’ സ്ഥാനാർഥിയെത്തി. പ്രഖ്യാപനം വൈകിയതിനാൽ ഒരു നേരം പോലും വെറുതേയിരിക്കുന്നില്ല രാമൻ.

ഇടതുഭരണത്തെ കടുത്തഭാഷയിൽ വിമർശിച്ച ശേഷം അദ്ദേഹം പറയുന്നു, ‘ഭരണം മാറാൻ എന്തെങ്കിലും ചെയ്യണമെങ്കിൽ ഏപ്രിൽ ആറിനു ചെയ്യണം. ഏഴാം തീയതി രാവിലെ ഉറങ്ങിയെഴുന്നേറ്റാകാമെന്നു വിചാരിച്ചാൽ നടക്കില്ല.’ കോൺഗ്രസ് സ്ഥാനാർഥി കൈപ്പത്തിയിൽ മത്സരിക്കാറുള്ള സ്ഥലത്തു ലീഗിൽ നിന്നുള്ള രാമൻ കോണി ചിഹ്നത്തിലാണു മത്സരിക്കുന്നത്. ചിഹ്നം കോണിയായതു വോട്ടർമാർക്കിടയിൽ ഒരു ആശങ്കയും ഉണ്ടാക്കില്ലെന്നു ഡിസിസി സെക്രട്ടറി സി. അച്യുതൻ പറയുന്നു. നേരത്തേ മണ്ണാർക്കാടിന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ കോങ്ങാട് മണ്ഡലത്തിലെ പല ഭാഗത്തുള്ളവർക്കും കോണി ചിഹ്നം നല്ല പരിചിതമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പാലാമ്പറ്റ ചേട്ടൻപടിയിലെത്തിയപ്പോൾ ഓഡിറ്റോറിയത്തിൽ കല്യാണത്തിരക്ക്. വേദിയിൽ ചെന്നു നവവധൂവരൻമാരെ ആശീർവദിച്ചു. സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാനും വിശേഷം പറയാനും ഒട്ടേറെ പേരെത്തി. ഊണുകഴിച്ചേ പോകാവൂ എന്ന സ്നേഹത്തിനു മുന്നിൽ ഒരു ഗ്ലാസ് പായസം കുടിച്ചും കറികൾ രുചിച്ചും സ്ഥാനാർഥി പുറത്തിറങ്ങി. ഇതിനിടെ എഐസിസി സെക്രട്ടറി രവീന്ദ്രസിങ് ദൽവിയെത്തി. എംഎസ്എഫ് നേതാവ് ബിലാൽ മുഹമ്മദ് അദ്ദേഹത്തിന്റെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തി. കാഞ്ഞിരം സിറ്റിയിൽ ഓരോ കടകളും അദ്ദേഹം കയറുമ്പോൾ നാട്ടുകാർ സ്നേഹത്തോടെ വരവേൽക്കുന്നു. ഈ നാട് വലിയ മാറ്റം ആഗ്രഹിക്കുന്നു. ആ സ്നേഹത്തിന്റെ കോണിയിലേറി രാമൻ എംഎൽഎയാകും. പ്രസംഗകർ പൊടിപൊടിക്കുകയാണ്.

കോങ്ങാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി എം. സുരേഷ്ബാബു കല്ലടിക്കോട് ഭാഗത്തു തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ.

താമരത്തിളക്കവുമായി സുരേഷ് ബാബു

ADVERTISEMENT

കല്ലടിക്കോട് ഇരട്ടക്കലിൽ തെക്കിനിതറവാടിന്റെ മുറ്റത്ത് എൻഡിഎ സ്ഥാനാർഥി എം. സുരേഷ് ബാബു തന്റെ രാഷ്ട്രീയം സംസാരിക്കുകയാണ്. ഇടതും വലതും മാറിമാറി ഭരിച്ചിട്ടും മെച്ചമില്ലാത്ത നാട്ടിൽ ഒരു തവണ ബിജെപിക്ക് അവസരം നൽകണമെന്നാണ് അഭ്യർഥന. ബിജെപി വന്നാൽ നാടുനന്നാകുമെന്നതിന് ഉറപ്പായി ‘നരേന്ദ്രമോദി ’ എന്ന പേര് അദ്ദേഹം എടുത്തുപറയുന്നു. വീട്ടുമുറ്റത്തെ യോഗത്തിലേക്കു കൂടുതൽ പേർ വന്നതോടെ ഒരു ചെറുസമ്മേളനം പോലെയായി.

ശുദ്ധജലത്തിന്റെ പ്രശ്നമാണു പലരും പറഞ്ഞത്. ഒരു പഞ്ചായത്തിലെ ഒരു കൊച്ചുപ്രദേശത്തെ ശുദ്ധജല പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ നാടിന്റെ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നു ചോദിക്കുകയാണു സ്ഥാനാർഥി. തിരഞ്ഞെടുപ്പും മത്സരവുമൊന്നും സ്ഥാനാർഥിക്കു പുതിയതല്ല. രണ്ടു തവണയായി ലക്കിടി–പേരൂർ പഞ്ചായത്ത് അംഗമായി വിജയിച്ചിട്ടുണ്ട്. ഇത്തവണ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കു മത്സരിച്ചപ്പോൾ രണ്ടാമതെത്തി.

രാവിലെ ചെമ്പൻതിട്ട, മൂന്നേക്കർ തുടങ്ങിയ മേഖലകളിൽ നിന്ന് ആരംഭിച്ച പ്രചാരണപരിപാടിയിൽ കേട്ടതെല്ലാം നാടിന്റെ കുറവുകളെക്കുറിച്ചാണെന്നു സ്ഥാനാർഥി പറയുന്നു. കേന്ദ്രസർക്കാർ നാടിനു വേണ്ടി നൽകുന്ന പദ്ധതികൾ കാര്യക്ഷമമായി നടത്തിയാൽത്തന്നെ പ്രശ്നം പരിഹരിക്കാൻ കഴിയും. എന്നാൽ അതിലും രാഷ്ട്രീയം കാണുകയാണെന്നു പ്രസംഗകർ കുറ്റപ്പെടുത്തുന്നു. പിഎംഎവൈ, ജൽജീവൻ മിഷൻ, പിഎം കിസാൻ സമ്മാൻ പദ്ധതി എന്നിങ്ങനെയുള്ള കേന്ദ്രപദ്ധതികളെ തുരങ്കംവയ്ക്കാനാണു ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തൽ.

ബിജെപി ഓരോ മണ്ഡലങ്ങളിലും നേടിയ മുന്നേറ്റത്തിന്റെ കരുത്തിലാണു പ്രചാരണം മുന്നോട്ടുപോകുന്നത്. തദ്ദേശസ്ഥാപനങ്ങളിൽ അക്കൗണ്ട് തുറക്കാനും വോട്ടുവിഹിതം വർധിപ്പിക്കാനും കഴിഞ്ഞു. ഇനി ബിജെപിയുടെ കാലമാണെന്നു നേതാക്കൾ പ്രസംഗിക്കുന്നു. പൊരിഞ്ഞ ചൂടുള്ള പ്രചാരണ ദിനത്തിന്റെ അവസാനം ആകാശം മൂടിക്കെട്ടിനിൽക്കുകയാണ്. മഴയെത്തും മുൻപേ ഇനിയും പ്രചാരണം തുടരാനുണ്ട്. സ്ഥാനാർഥി അടുത്ത സ്വീകരണകേന്ദ്രങ്ങളിലേക്കു യാത്രയായി.