പട്ടാമ്പി∙ മൂന്ന് മുന്നണി സ്ഥാനാർഥികളും പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. പഞ്ചായത്തുകളിലെ സ്ഥാനാർഥി പര്യടനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പ്രചാരണത്തിന് അനുവദിച്ച സമയത്തിനുള്ളിൽ കഴിയുന്നത്ര സ്ഥലങ്ങളിൽ നേരിട്ടെത്തി വോട്ട് ഉറപ്പാക്കുന്ന തിരക്കിലാണ് മൂന്ന് മുന്നണി സ്ഥാനാർഥികളും. മുഹമ്മദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാമ്പി∙ മൂന്ന് മുന്നണി സ്ഥാനാർഥികളും പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. പഞ്ചായത്തുകളിലെ സ്ഥാനാർഥി പര്യടനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പ്രചാരണത്തിന് അനുവദിച്ച സമയത്തിനുള്ളിൽ കഴിയുന്നത്ര സ്ഥലങ്ങളിൽ നേരിട്ടെത്തി വോട്ട് ഉറപ്പാക്കുന്ന തിരക്കിലാണ് മൂന്ന് മുന്നണി സ്ഥാനാർഥികളും.

മുഹമ്മദ് മുഹസിൻ

ADVERTISEMENT

എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹസിൻ ഇന്നലെ പട്ടാമ്പി നഗരസഭയിലും ഓങ്ങല്ലൂർ പഞ്ചായത്തിലും പര്യടനം നടത്തി. കിഴായൂർ നമ്പ്രത്ത് നിന്നാണ് നഗരസഭയിലെ പര്യടനം തുടങ്ങിയത്.

പരുവക്കടവ്, സെയ്ദ് ഹാജി നഗർ, കോഴിക്കുന്ന്, ഹാർമണി സ്ട്രീറ്റ്, ആന്തൂർ പള്ളിയിൽ, കിഴായൂർ സെന്റർ, ലൗലി, വാണിയാർകുന്ന്, ഹിദായത്ത് നഗർ, ഐസ് പ്ലാന്റ് , വടക്കുമുറി, പടിഞ്ഞാറെക്കര, വള്ളൂർ ചരലിൽ പടി, വള്ളൂർ മന്നത്ത് പറമ്പ് ,കോട്ടപ്പടി, കൊടലൂർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഓങ്ങല്ലൂർ പഞ്ചായത്തിലെ മഞ്ഞളുങ്ങൽ, പന്തപുലാക്കൽ, കൊണ്ടൂർക്കര, മുള്ളൂർക്കര, കൊള്ളിപ്പറമ്പ്, നെരവൻ കുന്ന്, പാറപ്പുറം, കാരക്കാട് റെയിൽവേ സ്റ്റേഷൻ, കാരക്കാട് കരിമ്പനക്കൽ, അൽഹുദ, ശഹീദ് നഗർ, പോക്കുപ്പടി, പേരോക്കര, പുലാശ്ശേരിക്കര, കരുമ്പുള്ളി, പുവക്കോട് തെരുവ്, മരുതൂർ, കള്ളാടിപ്പറ്റ, കൊട്ടത്തറ, മോഴിയോട്ട് പടി, പൊയ്‌ലൂർ, അങ്ങാടിക്കാവ്, കാർക്കിടകച്ചാൽ, കുഴിയാനാംകുന്ന് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം നമ്പ്രത്ത് സമാപിച്ചു.

ADVERTISEMENT

നേതാക്കളായ ഇ.ഡി. ശ്രീജ, സി. മുകേഷ്, സി. സിയാദ്, കെ. ടി. മൊയ്തീൻ കുട്ടി, എസ് മണികണ്ഠൻ, വി. ടി .രാഹുൽ, കെ. എം. വാസുദേവൻ, എ.എൻ. നിലീന, പി. കെ. സുഭാഷ്, റഹ്മാൻ കൊപ്പം, പി. ഡി. സുബീഷ്, ടി. പി. സന്ദീപ്, കെ. നാരായണൻകുട്ടി ,ഇ. കെ. ബഷീർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

റിയാസ് മുക്കോളി

യുഡിഎഫ് പട്ടാമ്പി നിയോജകമണ്ഡലം സ്ഥാനാർഥി റിയാസ് മുക്കോളി ഓങ്ങല്ലൂർ പഞ്ചായത്തിൽ പ്രചാരണം നടത്തുന്നു.
ADVERTISEMENT

യുഡിഎഫ് സ്ഥാനാർഥി റിയാസ് മുക്കോളി ഇന്നലെ ഓങ്ങല്ലൂർ , മുതുതല പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഓങ്ങല്ലൂർ പഞ്ചായത്തിലെ കരിമ്പുള്ളിയിൽ നിന്നായിരുന്നു തുടക്കം. കൊട്ടില തൊടി, പുവക്കോട്, തൊണ്ടിയന്നൂർ, ചുരക്കോട്, പുലാശ്ശേരിക്കര, കള്ളാടിപ്പറ്റ, പൊയിലൂർ, വാടനാംകുറുശ്ശി, ചെരിക്കല്ല്, കൊണ്ടുർക്കര എന്നിവിടങ്ങളിൽ പര്യടനം നടത്തി.

നേതാക്കളായ പി.കെ. ഉണ്ണിക്കൃഷ്ണൻ, സി.ടി. കുഞ്ഞുമണി, വി.ടി സക്കീർ, വി.കെ. സെയ്താലി. ടി.ടി. സലീം, ബ്ലോക്ക് പഞ്ചായത്തംഗം പി.പി. ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ എ.കെ. മുഹമ്മദലി, എൻ, റസാഖ്, വി. ടി. ശിഹാബ് എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം മുതുതല പഞ്ചായത്തിലെ സ്വീകരണങ്ങളിൽ നേതാക്കളായ എം. സന്തോഷ് കുമാർ, പി.ടി. കുഞ്ഞാനു, യാഹുട്ടി, പി.എ. റസാഖ്, കെ.ടി.എ. ജബ്ബാർ, ഹക്കീം , അഭിലാഷ് കെ. കബീർ എന്നിവർ പ്രസംഗിച്ചു.

കെ.എം. ഹരിദാസ്

എൻഡിഎ പട്ടാമ്പി നിയോജകമണ്ഡലം സ്ഥാനാർഥി കെ.എം ഹരിദാസ് കോളജ് വിദ്യാർഥികളുമായുള്ള മുഖാമുഖം പരിപാടിയിൽ.

എൻഡിഎ സ്ഥാനാർഥി കെ.എം. ഹരിദാസ് ഓങ്ങല്ലൂർ, കൊപ്പം, പഞ്ചായത്തുകളിലും പട്ടാമ്പി നഗരസഭയിലും ഇന്നലെ പ്രചാരണം നടത്തി. കോളജ് വിദ്യാർഥികളുമായുള്ള മുഖാമുഖം പരിപാടിയിലും കൊപ്പം ഓങ്ങല്ലൂർ പഞ്ചായത്തുകളിലൂടെ നടത്തിയ റോഡ് ഷോയിലും പങ്കെടുത്തു. നേതാക്കളായ തങ്കമോഹനൻ, പൂക്കാട്ടിരി ബാബു, എ.കെ. സുനിൽകുമാർ, ഗോപി പുവക്കോട്, പി.ഷൺമുഖൻ, , കെ, ഭാസ്കരൻ, പി. ജയശങ്കർ, പി. രതീഷ്, റഹിം ഓങ്ങല്ലൂർ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.