പട്ടാമ്പി ∙ കഴിഞ്ഞ 5 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ കേരള ജനത തൃപ്തരല്ലെന്നും സംസ്ഥാനം ഭരണമാറ്റത്തിനുള്ള തയാറെടുപ്പിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ജനങ്ങളുടെ നിരാശയകലുമെന്നും സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കിയും, സംസ്ഥാനത്തിന്റെ വികസനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാമ്പി ∙ കഴിഞ്ഞ 5 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ കേരള ജനത തൃപ്തരല്ലെന്നും സംസ്ഥാനം ഭരണമാറ്റത്തിനുള്ള തയാറെടുപ്പിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ജനങ്ങളുടെ നിരാശയകലുമെന്നും സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കിയും, സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യം വച്ചും ഉള്ള ഭരണം ഉറപ്പാക്കുമെന്നും കേരളത്തിന്റെ സംഘടന ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. പട്ടാമ്പിയിൽ മാധ്യമ പ്രവർത്തകരോട് യുഡിഎഫ് പ്രകടന പത്രികയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക പ്രതിസന്ധിയും ആവശ്യത്തിന് തൊഴിലില്ലാത്തതും സാധാരണക്കാരനെ വിഷമത്തിലാക്കുന്നു. കർഷകന് ഉൽപന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നില്ല. വ്യവസായ മേഖലയിലും പുരോഗതിയില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ സാമ്പത്തിക നയം കാരണം ഇന്ധനവില വർധനയിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ജനം വിഷമിക്കുകയാണ്. യുഡിഎഫ് പ്രകടന പത്രിക സംസ്ഥാനത്തെ എല്ലാം വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങൾ നേരിട്ടറിഞ്ഞ് തയാറാക്കിയതാണ്. കുറഞ്ഞ വരുമാനക്കാരും സാധാരണക്കാരും ഉൾപ്പെടെ എല്ലാ വിഭാഗത്തിന്റെയും ക്ഷേമത്തിനും പുരോഗതിക്കും ആവശ്യമായ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതാണ് പ്രകടന പത്രിക. കർഷകർ, തൊഴിലാളികൾ, മറ്റ് കുറഞ്ഞ വരുമാനക്കാർ എന്നിവർക്കെല്ലാം വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ പ്രകടന പത്രികയിലുണ്ട്.

ADVERTISEMENT

രാഹുൽ ഗാന്ധിയുടെ ആശയപ്രകാരം നടപ്പാക്കുന്ന ന്യായ് പദ്ധതി പാവപ്പെട്ടവർക്ക് മാസം 6000 രൂപയും വർഷത്തിൽ 72000 രൂപയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കും. എല്ലാ മേഖലകളിലും പുരോഗതി ഉറപ്പാക്കുന്ന, സംസ്ഥാനത്ത് വലിയ മാറ്റം ഉണ്ടാക്കുന്ന ഭരണമാണ് യുഡിഎഫ് ലക്ഷ്യമെന്നും സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ എല്ലാവരും യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും താരിഖ് അൻവർ ആവശ്യപ്പെട്ടു. എഐസിസി ജനറൽസെക്രട്ടറി പി.വി. മോഹനൻ, കെപിസിസി ഉപാധ്യക്ഷൻ സി.പി. മുഹമ്മദ്, മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.എ. എ.എ. കരീം, യുഡിഎഫ് നേതാക്കളായ കെ.എസ്.ബി.എ. തങ്ങൾ, കെ.പി. വാപ്പുട്ടി, കെ. ആർ. നാരായണസ്വാമി എന്നിവരും താരിഖ് അൻവറിനൊപ്പം ഉണ്ടായിരുന്നു.