ഓട്ടം കഴിഞ്ഞു, ഇനി വോട്ട്; വിവിധ മണ്ഡലങ്ങളിലൂടെ...
ആലത്തൂർ∙ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.ഡി.പ്രസേനൻ എരിമയൂർ, കുനിശ്ശേരി, കാട്ടുശ്ശേരി, വണ്ടാഴി, മംഗലംഡാം, കിഴക്കഞ്ചേരി എന്നിവിടങ്ങളിൽ ഗൃഹസന്ദർശനം നടത്തി. പ്രാദേശിക പാർട്ടി പ്രവർത്തകരുടെ സ്ക്വാഡിനൊപ്പം ചേർന്നായിരുന്നു സന്ദർശനം. യുഡിഎഫ് സ്ഥാനാർഥി പാളയം പ്രദീപ് കുഴൽമന്ദം , എരിമയൂർ,

ആലത്തൂർ മണ്ഡലം
ആലത്തൂർ∙ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.ഡി.പ്രസേനൻ എരിമയൂർ, കുനിശ്ശേരി, കാട്ടുശ്ശേരി, വണ്ടാഴി, മംഗലംഡാം, കിഴക്കഞ്ചേരി എന്നിവിടങ്ങളിൽ ഗൃഹസന്ദർശനം നടത്തി. പ്രാദേശിക പാർട്ടി പ്രവർത്തകരുടെ സ്ക്വാഡിനൊപ്പം ചേർന്നായിരുന്നു സന്ദർശനം.
യുഡിഎഫ് സ്ഥാനാർഥി പാളയം പ്രദീപ് കുഴൽമന്ദം , എരിമയൂർ, കൂട്ടാല, എന്നിവിടങ്ങളിൽ വോട്ട് അഭ്യർഥിച്ചു. മൃദംഗ വിദ്വാൻ ഡോ.കുഴൽമന്ദം ജി.രാമകൃഷ്ണന്റെ വീട്ടിലും എത്തിയിരുന്നു. രമ്യ ഹരിദാസ് എംപിയും കൂടെയുണ്ടായിരുന്നു.
എൻഡിഎ സ്ഥാനാർഥി പ്രശാന്ത് ശിവൻ ആലത്തൂരിലെ പുതിയങ്കം പുതുപ്പാളയത്ത് നിന്ന് പ്രചാരണം ആരംഭിച്ചു. കാട്ടുശ്ശേരി, മേലാർകോട്, ചിറ്റിലഞ്ചേരി, കുഴൽമന്ദം, കുളവൻമുക്ക്, ചെങ്കാരം, നരിപ്പൊറ്റ, കിഴക്കഞ്ചേരി, മമ്പാട്, കൊഴുക്കുള്ളി, വണ്ടാഴി, മംഗലംഡാം, മുടപ്പല്ലൂർ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു.
തരൂർ മണ്ഡലം
കോട്ടായി∙ തരൂർ നിയോജകമണ്ഡലത്തിൽ മൂന്നു മുന്നണിയും വിജയ പ്രതീക്ഷയോടെ നിശ്ശബ്ദ പ്രചാരണം സമാപിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി.പി.സുമോദ് കണ്ണമ്പ്രയിൽ നിന്നാണ് നിശ്ശബ്ദ പ്രചാരണം തുടങ്ങിയത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലെയും പ്രധാനപ്പെട്ട പാർട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളിലെത്തി പ്രവർത്തകരെ നേരിൽ കണ്ടായിരുന്നു പ്രചാരണം. യുഡിഎഫ് സ്ഥാനാർഥി കെ.എ.ഷീബ പുതുക്കോട്ടിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. പ്രധാനമായും കോളനികൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. കോട്ടായിയിൽ സമാപിച്ചു. എൻഡിഎ സ്ഥാനാർഥി കെ.പി.ജയപ്രകാശൻ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ എസ്‌സി കോളനികൾ കേന്ദ്രീകരിച്ചായിരുന്നു നിശ്ശബ്ദ പ്രചാരണം. തുവക്കാട് തെക്കെമഠം കോളനിയിൽ നിന്നാരംഭിച്ച് കോട്ടച്ചന്ത കോട്ടപ്പള്ളം കോളനിയിൽ സമാപിച്ചു.
നെന്മാറ മണ്ഡലം
കൊല്ലങ്കോട് ∙ നിശ്ശബ്ദ പ്രചാരണ ദിനത്തിൽ വോട്ടർമാരെ നേരിൽ കണ്ടു വോട്ടഭ്യർഥിക്കാനുള്ള തിരക്കിലായിരുന്നു നെന്മാറ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ബാബു. ഇന്നലെ രാവിലെ കൊല്ലങ്കോട് ഇടച്ചിറയിൽ അന്തരിച്ച മുൻകാല നേതാവ് സി.എ.ഭഗവാന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. പുതുനഗരം പഞ്ചായത്തിലെ അടിച്ചിറ, ടൗണിലെ വിവിധ കേന്ദ്രങ്ങൾ, കൊടുവായൂർ ഗ്രാമം, കർണകീ നഗർ വടവന്നൂർ പഞ്ചായത്തിലെ അഞ്ചോളം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു.
നിശ്ശബ്ദ പ്രചാരണ ദിനവും സജീവമാക്കി നെന്മാറ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.എൻ.വിജയകൃഷ്ണൻ. പ്രധാന പ്രവർത്തകരെയും കവലകളിലെ വോട്ടർമാരെയും നേരിൽ കണ്ടു പിന്തുണ ഉറപ്പിക്കുകയായിരുന്നു ഏറെ സമയവും. ഇന്നലെ രാവിലെ മുതലമടയിൽ നിന്നും ആരംഭിച്ച പ്രചാരണം കൊല്ലങ്കോട്, പല്ലശ്ശന, കൊടുവായൂർ, നെന്മാറ, അയിലൂർ, എലവഞ്ചേരി, വടവന്നൂർ, പുതുനഗരം എന്നീ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടർമാരെ നേരിൽ കണ്ടു. ഇന്നു കോഴിക്കോട് സൗത്ത് മണ്ഡലത്തിലെത്തി വോട്ട് ചെയ്യും.
നിശ്ശബ്ദ പ്രചാരണ ദിനത്തിലും പിന്തുണയ്ക്കായി വോട്ടർമാരെ തേടിയുള്ള യാത്രയിൽ തന്നെ സജീവമായി നെന്മാറ മണ്ഡലം എൻഡിഎ സ്ഥാനാർഥി എ.എൻ.അനുരാഗ്. മണ്ഡലത്തിലെ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ, അയിലൂർ, പല്ലശ്ശന, വടവന്നൂർ, പുതുനഗരം, കൊടുവായൂർ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടി.