2 കെട്ടിടങ്ങൾക്കിടയിലൂടെ 15 അടിയിലേറെ താഴ്ചയിലേക്ക്...; വനിതാ പോളിങ് ഓഫിസർക്ക് ഗുരുതര പരുക്ക്
അഗളി∙ അട്ടപ്പാടിയിൽ തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു. അഗളി ജിവിഎച്ച്എസ് സ്കൂളിലെ ബൂത്തിൽ പോളിങ് ഓഫിസറായി എത്തിയ കടമ്പൂർ ഗവ.സ്കൂൾ അധ്യാപിക ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി(31) ക്കാണ് പരുക്കേറ്റത്. ഇന്നലെ പുലർച്ചെ ശുചിമുറിയിൽ

അഗളി∙ അട്ടപ്പാടിയിൽ തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു. അഗളി ജിവിഎച്ച്എസ് സ്കൂളിലെ ബൂത്തിൽ പോളിങ് ഓഫിസറായി എത്തിയ കടമ്പൂർ ഗവ.സ്കൂൾ അധ്യാപിക ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി(31) ക്കാണ് പരുക്കേറ്റത്. ഇന്നലെ പുലർച്ചെ ശുചിമുറിയിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂളിലെ ശൗചാലയ സമുച്ചയത്തിന്റെ മുകളിലെ നിലയിലെ ശുചിമുറിക്കടുത്ത് കൈവരികൾ ഇല്ലാത്ത ഭാഗത്ത് കാൽ തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയത്ത് വൈദ്യുതി പോയതായി പറയുന്നു. 2 കെട്ടിടങ്ങൾക്കിടയിലൂടെ 15 അടിയിലേറെ താഴ്ചയിലേക്കു വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ സഹപ്രവർത്തകരും പൊലീസും ചേർന്ന് കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.