നെന്മാറ/ഒറ്റപ്പാലം ∙ വോട്ടു ചെയ്യാനെത്തിയ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. വിത്തനശേരിയിൽ വോട്ട് ചെയ്യാനെത്തിയ മച്ചത്ത് വീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ കാർത്യായനിയാണു(69) മരിച്ചത്. പാലപ്പുറത്ത് വോട്ട് ചെയ്യാനെത്തിയ ആപ്പേപ്പുറം ഞാറക്കുളങ്ങര ഗംഗാധരനാണു (75) മരിച്ചത്. രാവിലെ 10നു വിത്തനശേരി എസ്‌വിഎൽഎ എൽപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെന്മാറ/ഒറ്റപ്പാലം ∙ വോട്ടു ചെയ്യാനെത്തിയ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. വിത്തനശേരിയിൽ വോട്ട് ചെയ്യാനെത്തിയ മച്ചത്ത് വീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ കാർത്യായനിയാണു(69) മരിച്ചത്. പാലപ്പുറത്ത് വോട്ട് ചെയ്യാനെത്തിയ ആപ്പേപ്പുറം ഞാറക്കുളങ്ങര ഗംഗാധരനാണു (75) മരിച്ചത്. രാവിലെ 10നു വിത്തനശേരി എസ്‌വിഎൽഎ എൽപി സ്കൂളിലായിരുന്നു കാർത്യായനി വോട്ടു ചെയ്യാൻ എത്തിയത്.  ഒപ്പം വന്ന ആളെ കാത്തുനിൽക്കുന്നതിനിടെയാണു കുഴഞ്ഞുവീണത്. ഉടൻ നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു.

തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിനു കാർത്യായനി ചികിത്സയിലായിരുന്നെന്നു ബന്ധുക്കൾ അറിയിച്ചു. മക്കൾ: ബാബു, ദിനേശ്, രമേശ്, രേണുക. മരുമക്കൾ: കണ്ണൻ, ദിവ്യ, പ്രഭ, ജയ. പാലപ്പുറത്ത് ഇന്നലെ വൈകിട്ടു നാലരയോടെയാണു ഗംഗാധരൻ ഭാര്യക്കൊപ്പം എജെബി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയത്. ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പാഞ്ചാലി. മക്കൾ: വാസുദേവൻ, ലത, ഉഷ, ശോഭ. മരുമക്കൾ: വിനീത, നാരായണൻകുട്ടി, പ്രകാശൻ, തങ്കസ്വാമി.