അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ സജീവ സാന്നിധ്യം; കൃഷ്ണൻകുട്ടിയുടെ രാഷ്ട്രീയ ജീവിതം ഇങ്ങനെ
ചിറ്റൂർ∙ 75 വയസ്സിലും പ്രസരിപ്പുമായാണു വിളയോടി എഴുത്താണിയിൽ കെ. കൃഷ്ണൻകുട്ടിയുടെ രാഷ്ട്രീയ ജീവിതം. മികച്ച കർഷകൻ. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ സജീവ സാന്നിധ്യം. 1977ൽ കോൺഗ്രസ് പിളർന്നു ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ അങ്ങോട്ടു ചുവടുമാറി. 1980ൽ ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982

ചിറ്റൂർ∙ 75 വയസ്സിലും പ്രസരിപ്പുമായാണു വിളയോടി എഴുത്താണിയിൽ കെ. കൃഷ്ണൻകുട്ടിയുടെ രാഷ്ട്രീയ ജീവിതം. മികച്ച കർഷകൻ. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ സജീവ സാന്നിധ്യം. 1977ൽ കോൺഗ്രസ് പിളർന്നു ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ അങ്ങോട്ടു ചുവടുമാറി. 1980ൽ ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982 ലും 1992 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു.
2016 ൽ കെ. അച്യുതനെ തോൽപിച്ചു നിയമസഭയിലെത്തിയ കൃഷ്ണൻകുട്ടി 2018ൽ ജലവിഭവ വകുപ്പു മന്ത്രിയായി. കർഷകരുടെ പ്രശ്നങ്ങൾ നിരന്തരം ഉന്നയിച്ചു. അവർക്കാവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കാനും എന്നും മുന്നിലുണ്ടായിരുന്നു. ജനതാദൾ (എസ്) സെക്രട്ടറി ജനറൽ, സംസ്ഥാന പ്രസിഡന്റ്, ദേശീയ നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ എൻ. കുഞ്ചുക്കുട്ടിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: കെ.വിലാസിനി. മക്കൾ: ലത, നാരായണൻകുട്ടി, അജയൻ, ബിജു.