ഓർമകളിൽ വീണ്ടും വിജയദാസ്; വിജയത്തിലും നെഞ്ചു നീറി കോങ്ങാട്
പാലക്കാട് ∙ കോങ്ങാട് മണ്ഡലത്തിൽ ഇടതുപക്ഷം വിജയത്തിന്റെ നൂറുമേനി കൊയ്യുമ്പോഴും മുൻ എംഎൽഎ കെ.വി.വിജയദാസിന്റെ അസാന്നിധ്യം നീറുന്ന വേദനയാവുകയാണ്. മണ്ഡലത്തെ നെഞ്ചോടു ചേർത്ത വിജയദാസ് ഏതാനും മാസം മുൻപാണു മരിച്ചത്. കോങ്ങാട് വിജയിച്ച കെ.ശാന്തകുമാരി തന്റെ വിജയം സമർപ്പിച്ചതും വിജയദാസിനു തന്നെയാണ്. കാർഷിക

പാലക്കാട് ∙ കോങ്ങാട് മണ്ഡലത്തിൽ ഇടതുപക്ഷം വിജയത്തിന്റെ നൂറുമേനി കൊയ്യുമ്പോഴും മുൻ എംഎൽഎ കെ.വി.വിജയദാസിന്റെ അസാന്നിധ്യം നീറുന്ന വേദനയാവുകയാണ്. മണ്ഡലത്തെ നെഞ്ചോടു ചേർത്ത വിജയദാസ് ഏതാനും മാസം മുൻപാണു മരിച്ചത്. കോങ്ങാട് വിജയിച്ച കെ.ശാന്തകുമാരി തന്റെ വിജയം സമർപ്പിച്ചതും വിജയദാസിനു തന്നെയാണ്.കാർഷിക മേഖലയിൽ ഉൾപ്പെടെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുമ്പോഴാണു മരണം കോവിഡിന്റെ രൂപത്തിൽ വിജയദാസിനെ കൊണ്ടുപോയത്. ജീവിച്ചിരുന്നെങ്കിൽ വീണ്ടും അദ്ദേഹം തന്നെയായിരിക്കും ഒരുപക്ഷേ, മത്സരരംഗത്തുണ്ടാവുക. മിന്നുന്ന വിജയവും അദ്ദേഹം നേടിയിട്ടുണ്ടാകും.
സിപിഎമ്മിന്റെ പ്രാദേശിക ഘടകം മുതൽ വളർന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയുമായ വിജയദാസിനു പാർട്ടി തന്നെയായിരുന്നു ആദ്യകുടുംബം. നിലവിൽ വിജയിച്ച കെ.ശാന്തകുമാരി വോട്ടെണ്ണലിന്റെ തലേന്നും എലപ്പുള്ളി കാക്കത്തോടത്തെ വിജയദാസിന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ അമ്മ തത്ത, ഭാര്യ പ്രേമകുമാരി എന്നിവരെ സന്ദർശിച്ചിരുന്നു.