പാലക്കാട്∙ കൃഷിയിലും ജലത്തിലും രാഷ്ട്രീയത്തിലും ഒരുപേ‍ാലെ തിളങ്ങിയ ചിറ്റൂരിന്റെ കൃഷ്ണൻകുട്ടിയേട്ടൻ വീണ്ടും മന്ത്രിയാകുമ്പേ‍ാൾ അത് അർഹതയ്ക്കുള്ള അംഗീകാരം. ജലസേചനത്തിനു വേണ്ടിയാണു കൃഷിയെന്ന, വേരുറച്ചു പേ‍ായ നിലപാടിനെതിരെ പരസ്യമായി രംഗത്തിറങ്ങി, കൃഷിക്കു വേണ്ടിയാണു ജലസേചനം എന്ന അടിസ്ഥാനതത്വം

പാലക്കാട്∙ കൃഷിയിലും ജലത്തിലും രാഷ്ട്രീയത്തിലും ഒരുപേ‍ാലെ തിളങ്ങിയ ചിറ്റൂരിന്റെ കൃഷ്ണൻകുട്ടിയേട്ടൻ വീണ്ടും മന്ത്രിയാകുമ്പേ‍ാൾ അത് അർഹതയ്ക്കുള്ള അംഗീകാരം. ജലസേചനത്തിനു വേണ്ടിയാണു കൃഷിയെന്ന, വേരുറച്ചു പേ‍ായ നിലപാടിനെതിരെ പരസ്യമായി രംഗത്തിറങ്ങി, കൃഷിക്കു വേണ്ടിയാണു ജലസേചനം എന്ന അടിസ്ഥാനതത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കൃഷിയിലും ജലത്തിലും രാഷ്ട്രീയത്തിലും ഒരുപേ‍ാലെ തിളങ്ങിയ ചിറ്റൂരിന്റെ കൃഷ്ണൻകുട്ടിയേട്ടൻ വീണ്ടും മന്ത്രിയാകുമ്പേ‍ാൾ അത് അർഹതയ്ക്കുള്ള അംഗീകാരം. ജലസേചനത്തിനു വേണ്ടിയാണു കൃഷിയെന്ന, വേരുറച്ചു പേ‍ായ നിലപാടിനെതിരെ പരസ്യമായി രംഗത്തിറങ്ങി, കൃഷിക്കു വേണ്ടിയാണു ജലസേചനം എന്ന അടിസ്ഥാനതത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കൃഷിയിലും ജലത്തിലും രാഷ്ട്രീയത്തിലും ഒരുപേ‍ാലെ തിളങ്ങിയ ചിറ്റൂരിന്റെ കൃഷ്ണൻകുട്ടിയേട്ടൻ വീണ്ടും മന്ത്രിയാകുമ്പേ‍ാൾ അത് അർഹതയ്ക്കുള്ള അംഗീകാരം.  ജലസേചനത്തിനു വേണ്ടിയാണു കൃഷിയെന്ന, വേരുറച്ചു പേ‍ായ നിലപാടിനെതിരെ പരസ്യമായി രംഗത്തിറങ്ങി, കൃഷിക്കു വേണ്ടിയാണു ജലസേചനം എന്ന അടിസ്ഥാനതത്വം അംഗീകരിപ്പിക്കാൻ അദ്ദേഹത്തിനായി. ജലസേചനവകുപ്പിനെ പഠിപ്പിച്ചെടുക്കാൻ നന്നേ പാടുപെട്ടെങ്കിലും അതു കാർഷികമേഖലയ്ക്ക് ഏറെ ഗുണം ചെയ്തു.

സംസ്ഥാനത്തെ ശുദ്ധജലക്ഷാമം ഒരു പരിധി വരെ ചിലരുടെ സൃഷ്ടിയാണെന്നു കണ്ടെത്തി തിരുത്തിയതു കൃഷ്ണൻകുട്ടിയാണ്. വകുപ്പിനെ അദ്ദേഹം മണ്ണിലിറക്കി, പണിയെടുപ്പിച്ചു. അതിനെതിരെയുണ്ടായ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ സഹായത്തേ‍ാടെ നേരിട്ടു. ചിറ്റൂർ എന്ന വരൾച്ചാ മേഖലയിലേക്കു കനാലുകൾ തീർത്തതു കർഷകരുടെ മനസ്സു നിറച്ചു. കൃഷിമന്ത്രിയല്ലെങ്കിലും ചിട്ടയുള്ള കൃഷിക്കാരനായി, കാർഷിക പ്രശ്നങ്ങളിൽ സജീവമായി. കാർഷിക വിഷയങ്ങൾ സർക്കാരിനെ അറിയിക്കാനും ഫലമുണ്ടാക്കാനും നിരന്തരം ശ്രമിച്ചു. കൃഷിവകുപ്പും ഉപദേശങ്ങളും നിർദേശങ്ങളും തേടി ഇപ്പേ‍ാഴും ചിറ്റൂരിലെ എഴുത്താണിയിലെത്തുന്നു.

ADVERTISEMENT

സേ‍ാഷ്യലിസ്റ്റ് രീതിയിൽ രാഷ്ട്രീയം ആരംഭിച്ച കൃഷ്ണൻകുട്ടി 1970കളിൽ രംഗത്തു സജീവമായെങ്കിലും 2007ൽ അദ്ദേഹം പ്രസിഡന്റായിരുന്ന പെരുമാട്ടി സർവീസ് സഹകരണ ബാങ്കിന്റെ കൃഷിയിലെ ഇടപെടലുകളിലൂടെയാണു സംസ്ഥാനത്തു ശ്രദ്ധേയനായത്. പെരുമാട്ടിയിലെ പോളി ഹൗസും കൃത്യതാ കൃഷി മാതൃകയും കാർഷിക ഗവേഷകരുടെയും രാഷ്ട്രീയനേതാക്കളുടെയും കൃഷിക്കാരുടെയും തീർഥാടന കേന്ദ്രം പേ‍ാലെയായിരുന്നു. ജീവിക്കുന്ന കൃഷിപാഠശാല എന്നാണ് കെ.കൃഷ്ണൻകുട്ടി മേഖലയിലെ വിദഗ്ധർക്കിടയിൽ അറിയപ്പെടുന്നത്. പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ പോലും പെരുമാട്ടി കൃഷിപ്പെരുമയും പരീക്ഷണങ്ങളും കണ്ട് അദ്ഭുതപ്പെട്ടു. ഈ മാതൃകകളെല്ലാം പിന്നീട് സംസ്ഥാന, കേന്ദ്ര പദ്ധതികളായി എന്നതും ചരിത്രം.

സംസ്ഥാനാന്തര നദീജല കരാറുകളിൽ കേരളത്തിന്റെ വിഹിതം ചേ‍ാദിച്ചു വാങ്ങാൻ അദ്ദേഹം മുൻകയ്യെടുത്തു. ജലവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങളെല്ലാം സർക്കാർ കൃഷ്ണൻകുട്ടിയിലൂടെയാണു പരിഹരിച്ചത്. സംസ്ഥാനാന്തര ജല തർക്കം പരിഹരിക്കാൻ പാലക്കാട് കേന്ദ്രമായി ഹബ് ആരംഭിച്ചതു മറ്റെ‍ാരു വലിയ ചുവടുവയ്പാണ്. വർഷങ്ങളായി അർഹമായ ജലം നൽകാത്ത തമിഴ്നാടിനെ നിലയ്ക്കു നിർത്തിയത് അവർക്കു ശിരുവാണിയിൽ നിന്നു നൽകിയിരുന്ന ജലം നിർത്തിവച്ചായിരുന്നു. അതേ‍ാടെ ആളിയാർ കരാർ പുതുക്കാൻ തമിഴ്നാട് തയാറായി. എന്നാൽ, കേ‍ാവിഡ് കാരണം അവസാന നടപടികൾ തടസ്സപ്പെട്ടു.

ADVERTISEMENT

കർഷക ക്ഷേമവകുപ്പ്, കർഷകനു ലാഭവിഹിതം, നെൽക്കൃഷിക്കാർക്കു റേ‍ായൽറ്റി തുടങ്ങി കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടപ്പാക്കിയതെല്ലാം കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായ കാർഷിക വികസന സമിതി റിപ്പേ‍ാർട്ടിലുള്ളതാണ്. ആ റിപ്പേ‍ാർട്ടിന്റെ മാതൃകയിൽ കേന്ദ്രവും പദ്ധതികൾ നടപ്പാക്കി. ആർസിഇപി കരാറിനെക്കുറിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയതു കൃഷ്ണൻകുട്ടിയാണ്. മുടങ്ങിക്കിടന്ന അഞ്ചിലധികം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി. പത്തിലധികം പുതിയ പ്രേ‍ാജക്റ്റുകൾ നടപ്പാക്കാൻ ആരംഭിച്ചു. ഇതിനിടയിൽ മുന്നണിയിലെ പല തർക്കങ്ങളിൽ ഇടപെട്ടു പരിഹരിക്കാനും സമയം കണ്ടെത്തി. നിരന്തര പ്രവർത്തനത്തിന്റെ ഒടുവിൽ മന്ത്രി സ്ഥാനത്തു രണ്ടാമൂഴവും.

ജനത്തിനു വേണ്ടതെന്തെന്ന് മനസ്സിലാക്കി ചെയ്തു

ADVERTISEMENT

ഇടതുസർക്കാരിന്റെ ക്ഷേമ, വികസന പദ്ധതികൾ നടപ്പാക്കാൻ നിരന്തരം പ്രവർത്തിച്ചതിന്റെ ഫലമാണു വീണ്ടും മന്ത്രി സ്ഥാനം ലഭിക്കാൻ കാരണമെന്നു വിശ്വസിക്കുന്നു. എന്റെ പാർട്ടി എനിക്കു തന്ന അംഗീകാരം കൂടിയാണിത്. ജനത്തിന് അടിസ്ഥാനപരമായി വേണ്ടത് എന്തെന്നു നേ‍ാക്കിക്കണ്ടു ചെയ്യാനായിരുന്നു കഴിഞ്ഞ തവണ ശ്രമിച്ചത്. ഉദ്യേ‍ാഗസ്ഥരും സംഘടനാ നേതൃത്വവും അതിനെ തുണച്ചു കൂടെനിന്നു.

വെള്ളം കർഷകർക്കു വേണ്ടിയുള്ളതാണെന്ന അടിസ്ഥാന പ്രമാണത്തിലൂന്നിയുള്ള നീക്കങ്ങൾക്കു വലിയ പിന്തുണ കിട്ടി. നാണ്യവിളകൾക്കു ശാസ്ത്രീയ ജലസേചനം നടത്താനുള്ള പദ്ധതിക്കും തുടക്കമിട്ടു. ഘട്ടംഘട്ടമായി എല്ലാവർക്കും വലിയ നേട്ടമുണ്ടാകുന്ന സംവിധാനമാണത്. ഇത്തരം കാര്യങ്ങളും ശ്രമങ്ങളും വിജയിച്ചുവന്നതിന്റെ തെളിവാണു ലഭ്യമാകുന്ന സ്ഥാനമാനങ്ങൾ. എൽഡിഎഫ് സർക്കാരിന്റെ തുടർവികസന നടപടികളുമായി മുന്നേ‍ാട്ടു പേ‍ാകുകയാണ് ഇനി ലക്ഷ്യം. ജനത്തിന്റെ  മനസ്സറിഞ്ഞു പ്രവർത്തിക്കാനും അതിനുവേണ്ടി മന്ത്രിസ്ഥാനം ഉപയേ‍ാഗിക്കാനും എല്ലാവരുടെയും സഹകരണം തേടും.