മാസ്ക് ധരിച്ചാൽ ഓക്സിജൻ കുറയില്ല; കോവിഡ് പോസിറ്റീവ് ആണ്, പ്രമേഹത്തിന് മരുന്ന് കഴിക്കാമോ? സംശയങ്ങൾക്ക് മറുപടി
പാലക്കാട് ∙ മാസ്ക് കൂടുതൽ സമയം ധരിച്ചാൽ ഓക്സിജൻ കിട്ടുന്നതു കുറവാകുമെന്ന ധാരണ തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. ശ്രീരാം ശങ്കർ. ‘കോവിഡ്: ശ്രദ്ധിക്കാം’ എന്ന വിഷയത്തിൽ മലയാള മനോരമ സംഘടിപ്പിച്ച ‘ഫോൺ ഇൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓക്സിജന്റെ അളവു കുറയുമെന്നു കരുതി
പാലക്കാട് ∙ മാസ്ക് കൂടുതൽ സമയം ധരിച്ചാൽ ഓക്സിജൻ കിട്ടുന്നതു കുറവാകുമെന്ന ധാരണ തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. ശ്രീരാം ശങ്കർ. ‘കോവിഡ്: ശ്രദ്ധിക്കാം’ എന്ന വിഷയത്തിൽ മലയാള മനോരമ സംഘടിപ്പിച്ച ‘ഫോൺ ഇൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓക്സിജന്റെ അളവു കുറയുമെന്നു കരുതി
പാലക്കാട് ∙ മാസ്ക് കൂടുതൽ സമയം ധരിച്ചാൽ ഓക്സിജൻ കിട്ടുന്നതു കുറവാകുമെന്ന ധാരണ തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. ശ്രീരാം ശങ്കർ. ‘കോവിഡ്: ശ്രദ്ധിക്കാം’ എന്ന വിഷയത്തിൽ മലയാള മനോരമ സംഘടിപ്പിച്ച ‘ഫോൺ ഇൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓക്സിജന്റെ അളവു കുറയുമെന്നു കരുതി
പാലക്കാട് ∙ മാസ്ക് കൂടുതൽ സമയം ധരിച്ചാൽ ഓക്സിജൻ കിട്ടുന്നതു കുറവാകുമെന്ന ധാരണ തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. ശ്രീരാം ശങ്കർ. ‘കോവിഡ്: ശ്രദ്ധിക്കാം’ എന്ന വിഷയത്തിൽ മലയാള മനോരമ സംഘടിപ്പിച്ച ‘ഫോൺ ഇൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓക്സിജന്റെ അളവു കുറയുമെന്നു കരുതി പൊതുസ്ഥലങ്ങളിൽ പോലും പലരും മാസ്ക് താഴ്ത്തിവയ്ക്കുന്നതു കാണാറുണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്തും. ഗുണമേൻമയുള്ള മാസ്ക് ധരിച്ചാൽ ശ്വാസോച്ഛ്വാസത്തിനു തടസ്സമുണ്ടാകില്ല. സംശയമുണ്ടെങ്കിൽ മാസ്ക് ധരിച്ച ശേഷം പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് ഓക്സിജൻ അളവു പരിശോധിക്കാം.
വായനക്കാരുടെ സംശയങ്ങളും ഡോക്ടറുടെ മറുപടിയും
? ഈർപ്പമുള്ള മാസ്ക് ധരിച്ചാൽ ബ്ലാക്ക് ഫംഗസ് വരാനുള്ള സാധ്യതയുണ്ടെന്ന പ്രചാരണം ശരിയാണോ ?
∙ തെറ്റാണ്. പക്ഷേ, ഈർപ്പമുള്ള മാസ്ക്കുകൾ ഉപയോഗിക്കുന്നതു നല്ലതല്ല. കഴുകി ഉണക്കിയ ശേഷം മാസ്ക് ഉപയോഗിക്കാം. മ്യൂകോർമൈകോസിസ് എന്ന പൂപ്പലുകളാണു ബ്ലാക്ക് ഫംഗസിനു കാരണമാകുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണു ബാധിക്കുക. മൂക്കിനകത്തും സൈനസിനകത്തും വളരുന്ന ഇതു കണ്ണ്, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കാം. പ്രമേഹം അനിയന്ത്രിതമായ നിലയിലുള്ളവർ, കാൻസർ രോഗികൾ, അവയവ മാറ്റം നടത്തിയവർ, അത്യാഹിത വിഭാഗത്തിൽ ദീർഘനാൾ കഴിഞ്ഞവർ എന്നിവരിലാണു ഫംഗസ് ഭീഷണി കൂടുതലുള്ളത്.
? രക്ത സമ്മർദം, കൊളസ്ട്രോൾ എന്നിവയുണ്ട്. കോവിഡ് വാക്സീൻ സ്വീകരിച്ച ശേഷം രണ്ടു കാലിലും വീക്കമുണ്ടാകുന്നു.
∙ വാക്സീൻ സ്വീകരിച്ചതു കൊണ്ടു കാലിൽ വീക്കം വരില്ല. രക്തസമ്മർദം കാരണം കാലിൽ തരിപ്പ്, നീര് എന്നിവയ്ക്കു സാധ്യതയുണ്ട്. ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തണം.
? കോവിഡ് പോസിറ്റീവായിട്ട് 3 ദിവസമായി. മരുന്നു കഴിക്കുന്നുണ്ട്. നടക്കുമ്പോൾ കാൽ കുഴയുന്നതു പോലെ തോന്നും.
∙ കോവിഡ് ബാധിച്ചാൽ ക്ഷീണവും കാൽകുഴച്ചിലും ഉണ്ടാകാനിടയുണ്ട്. പക്ഷേ, രണ്ടു കാലിനും ശക്തിക്കുറവ് തോന്നിയാൽ ഡോക്ടറെ സമീപിച്ചു ചികിത്സ തേടണം. പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് ഓക്സിജൻ അളവു പരിശോധിക്കണം. 95ൽ കുറവാണെങ്കിൽ ആശുപത്രിയിലെത്തണം.
? കോവിഡ് പോസിറ്റീവാണ്. പ്രമേഹത്തിനും രക്ത സമ്മർദത്തിനും മരുന്നു കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ ?
∙ കുഴപ്പമില്ല. കോവിഡിനു മരുന്നു കഴിക്കുന്നുണ്ടെങ്കിൽ പ്രമേഹം കൂടാനുള്ള സാധ്യതയുണ്ട്. അതിനാൽ പ്രമേഹം കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു പ്രമേഹത്തിനുള്ള മരുന്നിന്റെ അളവു ക്രമപ്പെടുത്തണം.
? ആദ്യ ഡോസ് വാക്സീൻ എടുത്ത ശേഷം കോവിഡ് പോസിറ്റീവായി. ഇനി എത്ര ദിവസം കഴിഞ്ഞു രണ്ടാമത്തെ ഡോസ് എടുക്കണം?
∙ കോവിഡ് നെഗറ്റീവായ ശേഷം 3 മാസം കഴിഞ്ഞു രണ്ടാമത്തെ ഡോസ് സ്വീകരിക്കാം.
? 60 വയസ്സുണ്ട്. കോവിഡ് നെഗറ്റീവായിട്ട് ഒരു മാസം കഴിഞ്ഞു. ശ്വാസംമുട്ട് വിട്ടുമാറുന്നില്ല.
∙ കോവിഡ് നെഗറ്റീവായാലും 3 ആഴ്ച മുതൽ 3 മാസം വരെ ശാരീരിക പ്രശ്നങ്ങളുണ്ടാകും. വിട്ടുമാറാത്ത പനി, കൂടിയ ശ്വാസംമുട്ട്, നടക്കുമ്പോൾ നല്ല കിതപ്പ്, ഇടവിട്ടുള്ള പനി എന്നിവയുണ്ടെങ്കിൽ ചികിത്സ തേടണം. പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് ഓക്സിജന്റെ അളവ് 95% ഉണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ചികിത്സ തേടണം.
? വെയിലേറ്റാൽ ശരീരത്തിൽ ചുവന്ന തടിപ്പുകളുണ്ടാകുന്ന അലർജിയുണ്ട്. കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിൽ തടസ്സമുണ്ടോ ?
∙ ഇല്ല, വാക്സീൻ സ്വീകരിക്കാൻ തടസ്സമില്ല.
? കോവിഡ് ചികിത്സയ്ക്കു ശേഷം നെഗറ്റീവായി വീട്ടിലെത്തി. കോവിഡിനു ഡോക്ടർ മരുന്നു കുറിച്ചു നൽകിയിട്ടുണ്ട്. എത്ര നാൾ കഴിക്കണം?
∙ കോവിഡ് മാറിയാലും രോഗിയുടെ അവസ്ഥ അനുസരിച്ചു മരുന്നു തുടരണം. മരുന്നു കഴിഞ്ഞാലും ഡോക്ടറെ കണ്ടു മരുന്നു തുടരണോയെന്ന് അന്വേഷിക്കണം. ആവശ്യമായ പരിശോധനകളും നടത്തണം. മറ്റ് അസുഖങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നു തുടരണം.
? 19 വയസ്സുള്ള കുട്ടിയുടെ 2 വൃക്കകളും ചെറുതാണ്. മരുന്നു കഴിക്കുന്നുണ്ട്. കോവിഡ് വാക്സീൻ സ്വീകരിക്കാൻ കഴിയുമോ ?
∙ വാക്സീൻ സ്വീകരിക്കുന്നതിൽ തടസ്സമില്ല.
? കോവിഡ് മാറിയിട്ട് 23 ദിവസമായി. പക്ഷേ, സന്ധികൾക്കു വേദന, ചെറിയ ശ്വാസംമുട്ട് എന്നിവയുണ്ട്. വ്യായാമം ചെയ്യുന്നതു കൊണ്ടു പ്രശ്നമുണ്ടോ ?
∙ കോവിഡ് നെഗറ്റീവായാലും 3 മാസം വരെ ഉറക്കക്കുറവ്, ശ്വാസംമുട്ട്, ശരീരവേദന, കൈകളിലും കാലുകളിലും തരിപ്പ് തുടങ്ങി ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകും. കോവിഡ് നെഗറ്റീവായ ശേഷം ഒരു മാസം കഴിഞ്ഞു ശാരീരിക പ്രശ്നങ്ങളില്ലെങ്കിൽ ചെറിയ രീതിയിൽ വ്യായാമം തുടങ്ങാം. വലിയ രീതിയിലുള്ള വ്യായാമം വേണ്ട. പടിപടിയായി ഉയർത്തിയാൽ മതി.
? കൂടെ ജോലി ചെയ്യുന്നയാൾ 11 ദിവസം മുൻപു പോസിറ്റീവായി. എനിക്ക് ഇതുവരെ ലക്ഷണങ്ങളില്ല, കോവിഡ് പരിശോധന നടത്തണോ ?
∙ മാസ്ക് ധരിക്കാതെ ഒരു മീറ്റർ അകലം പാലിക്കാതെ കോവിഡ് ബാധിതരുമായി സംസാരിച്ചിട്ടുണ്ടെങ്കിൽ കോവിഡ് പകരാനുള്ള സാധ്യതയുണ്ട്. കോവിഡ് ബാധിതരോടൊപ്പം ഒരേ മുറിയിൽ കഴിയുക, ഒരുമിച്ച് അടുത്തിരുന്നു ഭക്ഷണം കഴിക്കുക തുടങ്ങി സമ്പർക്കത്തിലൂടെയും പകരാം. ഇത്തരം സമ്പർക്കങ്ങളില്ലെങ്കിൽ ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പരിശോധന മതി.
? കോവിഡ് പോസിറ്റീവാണ്. ഭക്ഷണം നിയന്ത്രിക്കേണ്ട ആവശ്യമുണ്ടോ ?
∙ എന്തു ഭക്ഷണവും കഴിക്കാം. പക്ഷേ, പ്രമേഹം, രക്തസമ്മർദം എന്നിവയുള്ളവർ അവർ മുൻപു തുടർന്നിരുന്ന ഭക്ഷണക്രമം തുടരണം. കോവിഡ് മരുന്നു കഴിക്കുന്നുണ്ടെങ്കിൽ പ്രമേഹം കൂടാനുള്ള സാധ്യതയുണ്ട്. പ്രമേഹം പരിശോധിച്ചു ഭക്ഷണം ക്രമപ്പെടുത്താം. പാലോ പാൽ ഉൽപന്നങ്ങളോ കഴിക്കുന്നതിൽ തടസ്സമില്ല. ചുമ, തൊണ്ടവേദന, കഫക്കെട്ട്, ശ്വാസതടസ്സം എന്നിവയുണ്ടെങ്കിൽ തണുത്ത ഭക്ഷണം ഒഴിവാക്കണം
? കോവിഡ് നെഗറ്റീവായി. രാത്രി കിടക്കുമ്പോൾ മൂക്കടപ്പു സ്ഥിരമാണ്. ചികിത്സ ആവശ്യമുണ്ടോ ?
∙ ഇഎൻടി സർജനെ കണ്ടു ചികിത്സ തേടണം. കണ്ണുവേദന, മൂക്കിലൂടെ രക്തമോ കറുത്ത നിറത്തിലുള്ള നീരോ വരിക, മൂക്കു ചീറ്റുന്ന സമയത്തു ചുവപ്പുനിറം കാണുക എന്നിവ ഉണ്ടായാൽ ഉടനെ ഡോക്ടറെ സമീപിക്കണം.
? കോവിഡ് നെഗറ്റീവായി ഒരാഴ്ച കഴിഞ്ഞു. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ലിംഗത്തിനു വേദന അനുഭവപ്പെടാറുണ്ട്.
∙ കോവിഡിനു ശേഷം 3 മാസം വരെ ചിലപ്പോൾ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പ്രശ്നം കുറഞ്ഞില്ലെങ്കിൽ ഉടൻ ഡോക്ടറെ സമീപിച്ചു ചികിത്സ ഉറപ്പാക്കണം.
ഡോക്ടറെ വിളിച്ചവർ
നിധി ആൻസൺ പാലക്കാട്, സി. സുന്ദരേശൻ കഞ്ചിക്കോട്, ജപമാല മേരി കൊഴിഞ്ഞാമ്പാറ, ഹക്കിം എരിമയൂർ, ജമീല മേപ്പറമ്പ്, ജെ. ആന്റണി കൊടുന്തിരപ്പിള്ളി, സി. ജഗദീശൻ പാലക്കാട്, സുരേഷ് കുമാർ പല്ലശ്ശന, കെ. സുന്ദരൻ യാക്കര, ഗീവർഗീസ് കിഴക്കഞ്ചേരി, സി. സവിത ചളവറ, കെ. ലക്ഷ്മി ആലത്തൂർ, മീന പുതുപ്പരിയാരം, സന്ധ്യ ഒറ്റപ്പാലം, ശശി കുമാർ വണ്ടാഴി, സി. അനന്തകൃഷ്ണൻ പല്ലശ്ശന, സുരേഷ് കുമാർ കോയമ്പത്തൂർ, അനിത കുനിശ്ശേരി, ബാലകൃഷ്ണൻ കല്ലടിക്കോട്, റുബീന കുനിശ്ശേരി, എ. അഹമ്മദ് പാലക്കാട്, മണികണ്ഠൻ പൂക്കോട്ടുകാവ്, ഷീജ മാധവൻ പാലക്കാട്.