പാലക്കാട് ∙ മാറിയ ഭക്ഷണ രീതികളും വ്യായാമക്കുറവും മാനസിക സമ്മർദവും സ്ത്രീകളിൽ ആർത്തവം ക്രമംതെറ്റുന്ന പിസിഒഡി(പോളി സിസ്റ്റിക് ഓവേറിയൽ ഡിസീസ്) അസുഖത്തിനു കാരണമാകുന്നതായി പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.എ.സുശീല തമ്പി. ‘സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളും ആശങ്കകളും’ എന്ന വിഷയത്തിൽ മലയാള മനോരമ നടത്തിയ ഫോൺ ഇൻ

പാലക്കാട് ∙ മാറിയ ഭക്ഷണ രീതികളും വ്യായാമക്കുറവും മാനസിക സമ്മർദവും സ്ത്രീകളിൽ ആർത്തവം ക്രമംതെറ്റുന്ന പിസിഒഡി(പോളി സിസ്റ്റിക് ഓവേറിയൽ ഡിസീസ്) അസുഖത്തിനു കാരണമാകുന്നതായി പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.എ.സുശീല തമ്പി. ‘സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളും ആശങ്കകളും’ എന്ന വിഷയത്തിൽ മലയാള മനോരമ നടത്തിയ ഫോൺ ഇൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മാറിയ ഭക്ഷണ രീതികളും വ്യായാമക്കുറവും മാനസിക സമ്മർദവും സ്ത്രീകളിൽ ആർത്തവം ക്രമംതെറ്റുന്ന പിസിഒഡി(പോളി സിസ്റ്റിക് ഓവേറിയൽ ഡിസീസ്) അസുഖത്തിനു കാരണമാകുന്നതായി പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.എ.സുശീല തമ്പി. ‘സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളും ആശങ്കകളും’ എന്ന വിഷയത്തിൽ മലയാള മനോരമ നടത്തിയ ഫോൺ ഇൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മാറിയ ഭക്ഷണ രീതികളും വ്യായാമക്കുറവും മാനസിക സമ്മർദവും സ്ത്രീകളിൽ ആർത്തവം ക്രമംതെറ്റുന്ന പിസിഒഡി(പോളി സിസ്റ്റിക് ഓവേറിയൽ ഡിസീസ്) അസുഖത്തിനു കാരണമാകുന്നതായി പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.എ.സുശീല തമ്പി. ‘സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളും ആശങ്കകളും’ എന്ന വിഷയത്തിൽ മലയാള മനോരമ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 

പിഡിഒസി മൂലം സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും ഉൽപാദനം കുറയുകയും പുരുഷ ഹോർമോണായ ആൻഡ്രജന്റെ ഉൽപാദനം കൂടുകയും ചെയ്യാം. 15 മുതൽ 44 വയസ്സുള്ള സ്ത്രീകളിലാണു കൂടുതലും കണ്ടുവരുന്നത്. ക്രമം തെറ്റിയുള്ള ആർത്തവം, അമിത രക്തസ്രാവം, മുടികൊഴിച്ചിൽ, വിഷാദം, മേൽച്ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളർച്ച, ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ലക്ഷണങ്ങളാകാം.

ADVERTISEMENT

പച്ചക്കറികൾ, പഴവർഗങ്ങൾ, ഓട്സ്, ഇലക്കറികൾ, കാരറ്റ് എന്നിവ പിസിഒഡി അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ജങ്ക് ഫുഡ്, കൊഴുപ്പുള്ള ഭക്ഷണം, മാംസ്യം എന്നിവ പരമാവധി ഒഴിവാക്കാം.  

സംശയങ്ങളും ഡോക്ടറുടെ മറുപടിയും

? 28 വയസ്സുള്ള സ്ത്രീയാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി. ഗർഭം ധരിക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് വാക്സീൻ സ്വീകരിക്കാമോ ?

∙ വാക്സീൻ സ്വീകരിക്കണം. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച് ഒരു മാസത്തിനുശേഷം ഗർഭിണിയാകാനുള്ള ശ്രമം നടത്തുന്നതാണു നല്ലത്. എന്നാൽ രാജ്യത്തെ നിലവിലെ മാനദണ്ഡ പ്രകാരം ഗർഭിണികൾ വാക്സീൻ സ്വീകരിക്കാൻ പാടില്ല. 

ADVERTISEMENT

? 48 വയസ്സായി. രണ്ടു മാസമായി ആർത്തവം നടക്കുന്നില്ല. യൂറിൻ പരിശോധിച്ചെങ്കിലും കുഴപ്പമൊന്നും കണ്ടില്ല. മരുന്നു കഴിക്കേണ്ട ആവശ്യമുണ്ടോ?

∙ ആർത്തവം നിൽക്കുന്ന പ്രായമാണിത്. മരുന്നു കഴിക്കേണ്ട. അതേസമയം, ഇനിയും ആർത്തവമുണ്ടാകുകയും ക്രമം തെറ്റി വരാനും തുടങ്ങിയാൽ ഡോക്ടറെ കണ്ടു പരിശോധന നടത്തണം.

? 17 വയസ്സുള്ള കുട്ടിക്ക് ആർത്തവം ആരംഭിച്ചിട്ടു 13 ദിവസം കഴിഞ്ഞു. സ്വകാര്യഭാഗത്തു ചെറിയൊരു രക്തത്തിന്റെ അടയാളം പോലെ കാണുന്നു. എന്തെങ്കിലും അസുഖത്തിന്റെ ലക്ഷണമാണോ?

∙ ആദ്യ ആർത്തവത്തിനുശേഷം ഓവുലേഷൻ നടക്കുന്ന സമയമാണ്. ശരീരത്തിലോ സ്വകാര്യ ഭാഗത്തോ ചെറിയ അടയാളമോ വേദനയോ ഉണ്ടാകുന്നതു സ്വാഭാവികമാണ്.

ADVERTISEMENT

? 58 വയസ്സുള്ള വിവാഹിതയാണ്. ആർത്തവം നിലച്ചതാണ്. 5 വർഷം മുൻപ് ഗർഭപാത്രം നീക്കി. അതിനുശേഷം ചെറിയ ജോലി ചെയ്താൽ പോലും നന്നായി വിയർക്കാറുണ്ട്.

∙ ആർത്തവം നിലച്ച ശേഷം ഹോർമോൺ ഉൽപാദനം കുറഞ്ഞുവരും. ഇതു മൂലം വിയർപ്പ് കൂടുതലുണ്ടാകാം. കൂടുതൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ തേടാം.

? 30 വയസ്സുണ്ട്. ഏഴു മാസം ഗർഭിണിയാണ്. പക്ഷേ വയർ വളരെ കൂടുതലാണ്. സ്കാൻ ചെയ്തപ്പോൾ ഫ്ലൂയ്ഡ് കൂടുതലാണെന്നു പറഞ്ഞു. മാസം തികയും മുൻപു പ്രസവിക്കാനുള്ള സാധ്യതയുണ്ടോ?

∙ ഫ്ലൂയ്ഡ് കൂടുതലാണെങ്കിൽ പ്രസവം മുൻപേയാകാൻ സാധ്യതയുണ്ട്. പ്രമേഹമുണ്ടെങ്കിലും ഫ്ലൂയ്ഡ് കൂടാം. വളരെ കൂടുതലാണെങ്കിൽ ചികിത്സ ഉറപ്പാക്കണം.

? 14 വയസ്സുള്ള പെൺകുട്ടിക്ക് ഒരു വർഷം മുൻപ് ആർത്തവം ആരംഭിച്ചു. ബ്ലീഡിങ് തുടങ്ങുന്ന ദിവസം മുതൽ ഒരാഴ്ച വരെ വേദന നീളും. 

∙ ഗർഭപാത്രത്തിലെ പേശികൾക്കുണ്ടാകുന്ന സങ്കോചം മൂലം വേദന രണ്ടു ദിവസം വരെ നീളാറുണ്ട്. ഒരാഴ്ച വരെ നീളുന്നതിനാൽ ഡോക്ടറെ കണ്ടു പരിശോധനകൾ നടത്തി ചികിത്സ ഉറപ്പാക്കണം.

? 62 വയസ്സുള്ള സ്ത്രീയാണ്. ആർത്തവം നിലച്ചിട്ട് 12 വർഷമായി. ഒരു വർഷമായി സ്വകാര്യ ഭാഗത്ത് വേദനയും നീറ്റലുമുണ്ട്.

∙ ആർത്തവം നിലച്ചശേഷമുണ്ടാകുന്ന ചെറിയ പ്രശ്നം മാത്രമാണിത്. ഹോർമോൺ ഉൽപാദനം കുറയുന്നതിനാൽ സ്വകാര്യ ഭാഗത്തെ തൊലിക്കു കട്ടി കുറയുന്നതു മൂലം വേദന അനുഭവപ്പെടാം. വേദന കൂടുതലുണ്ടെങ്കിൽ ഡോക്ടറെ കണ്ട് മരുന്നു കഴിക്കാം. കൂടുതലായി പച്ചക്കറികൾ കഴിക്കുന്നതും ചെറിയ വ്യായാമവും നല്ലതാണ്.

? 31 വയസ്സുണ്ട്. ഒന്നര വർഷം മുൻപായിരുന്നു പ്രസവം, സിസേറിയനായിരുന്നു. അമിതമായി ഗ്യാസ്ട്രബിളുണ്ടാകുന്നു 

∙ സിസേറിയനും ഗ്യാസ്ട്രബിളുമായി ബന്ധമില്ല. ഗ്യാസിനു കാരണമാകുന്ന ഭക്ഷണം ഒഴിവാക്കിയാൽ പ്രശ്നം മാറുന്നുണ്ടോയെന്നു നോക്കാം. ഇല്ലെങ്കിൽ ഡോക്ടറെ കണ്ടു മരുന്നു കഴിക്കാം.

? 60 വയസ്സുള്ള സ്ത്രീയാണ്. ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ വയറിൽ കൊളുത്തിപ്പിടിക്കുന്ന പോലെ വേദനയുണ്ട്. ഗർഭപാത്രം നീക്കിയതാണ്.

∙ ഗർഭപാത്രം നീക്കിയതുകൊണ്ട് ഇങ്ങനെ പ്രശ്നമുണ്ടാകാറില്ല. മസിലിന്റെ വേദനയോ ഗ്യാസ് മൂലമോ ആകാം. ഡോക്ടറെ കണ്ടു പരിശോധന നടത്തണം. 

? 44 വയസ്സുണ്ട്. ഗർഭപാത്രം വലുതാകുന്ന(ബൾക്കി യൂട്രസ്) അവസ്ഥയ്ക്ക് ഒരു വർഷമായി മരുന്നു കഴിക്കുന്നുണ്ട്. ഇടയ്ക്കിടെ രക്തസ്രാവമുണ്ട്. കോവിഡ് വാക്സീൻ സ്വീകരിക്കാമോ ?

∙ വാക്സീൻ സ്വീകരിക്കാം. അമിത രക്തസ്രാവമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തി ചികിത്സ തേടണം.

? 46 വയസ്സുണ്ട്. മൂത്രമൊഴിച്ചതിനു ശേഷവും ഒന്നോ രണ്ടോ മിനിറ്റ് കഴിയുമ്പോൾ രണ്ടോ മൂന്നോ തുള്ളി വീണ്ടും പോകാറുണ്ട്. മൂത്രത്തിനു മഞ്ഞനിറമുണ്ട്. നല്ല ഇടുപ്പു വേദനയുമുണ്ട്. 

∙ മൂത്രപ്പഴുപ്പുണ്ടോയെന്നു സംശയമുണ്ട്. മൂത്രത്തിൽ മഞ്ഞനിറമുള്ളതിനാൽ പരിശോധന ആവശ്യമാണ്. ഡോക്ടറെ കണ്ടു ചികിത്സ തേടണം.

? 39 വയസ്സുണ്ട്. തടിച്ച ശരീര പ്രകൃതമാണ്. പ്രസവം കഴിഞ്ഞിട്ടു 13 വർഷമായി. വയർ വളരെ വീർത്തിരിക്കുന്നു. ഏഴു മാസം ഗർഭണിയായതുപോലെ തോന്നിക്കും വിധം വയറുണ്ട്. 

∙ ഡോക്ടറെ കണ്ടു പരിശോധന നടത്തി ചികിത്സ ഉറപ്പാക്കണം. വയറിൽ മുഴ വളരുന്നുണ്ടോയെന്നും പരിശോധിക്കണം. ഗ്യാസിന്റെ പ്രശ്നമുണ്ടെങ്കിലും വയറു വീർത്തുവരാം.

? തൈറോയ്ഡിനു മരുന്നു കഴിക്കുന്നുണ്ട്. ഗർഭിണിയാകുന്നതുകൊണ്ട് തടസ്സമുണ്ടോ ?

∙ തടസ്സമില്ല. പക്ഷേ, തൈറോയ്ഡ് കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു മരുന്നിന്റെ അളവ് ക്രമീകരിക്കണം. ഡോക്ടറെ കണ്ടു ഗർഭിണികൾക്കു പ്രശ്നമാകുന്ന മരുന്ന് ഒഴിവാക്കണം.