വടക്കഞ്ചേരി∙ കിഴക്കഞ്ചേരി മലയോര മേഖലയിൽ ഭൂചലനമുണ്ടായ പ്രദേശങ്ങൾ ജില്ലാ ജിയോളജിസ്റ്റ് എം.വി.വിനോദിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാലക്കുഴിയിലെത്തിയ അദ്ദേഹം പ്രദേശവാസികളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ട് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) അധികൃതർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി∙ കിഴക്കഞ്ചേരി മലയോര മേഖലയിൽ ഭൂചലനമുണ്ടായ പ്രദേശങ്ങൾ ജില്ലാ ജിയോളജിസ്റ്റ് എം.വി.വിനോദിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാലക്കുഴിയിലെത്തിയ അദ്ദേഹം പ്രദേശവാസികളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ട് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) അധികൃതർക്കും ജില്ലാ കലക്ടർക്കും കൈമാറും. തിണ്ടില്ലം ജലവൈദ്യുത പദ്ധതിക്കായി നിർമിച്ച അണക്കെട്ടിലും വിള്ളൽ വീണിട്ടുണ്ട്.

ഭൂചലനത്തിൽ വിള്ളൽ കണ്ടെത്തിയ 8 വീടുകൾക്ക് പുറമെ പാലക്കുഴിയിൽ തന്നെയുള്ള 6 വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി. ആറുതൊട്ടിയിൽ കുഞ്ഞ്, വലിയകല്ലിങ്കൽ റോയി, പൂത്തോട്ട് അപ്പച്ചൻ, അമ്പതേക്കർ ഹരി, അച്ചാമ്മ പോൾ ചാഞ്ഞപ്ലാക്കൽ എന്നിവരുടെ വീടുകൾക്കും മുണ്ടനാട്ട് ജെയിംസിന്റെ കട‌യ്ക്കുമാണ് വിള്ളൽ കണ്ടത്. വാൽക്കുളമ്പിൽ കണ്ട‌ത്തിപ്പറമ്പിൽ സജി, പാറക്കളം ചിറ്റേത്ത് ജെമീല ബഷീർ, പാറക്കളം കെ.വി.കുമാരൻ എന്നിവരുടെ വീടുകൾക്കും കേടുപറ്റി. കണച്ചിപരുത, പനംകുറ്റി, വിആർടി, ഓടംതോട്, കവിളുപാറ, രക്കാണ്ടി, പോത്തുചാടി, മേരിഗിരി, പന്തലാംപാടം നീലിപ്പാറ എന്നിവിടങ്ങളിലും ഭൂചലനത്തിൽ നാശമുണ്ടായിട്ടുണ്ട്.

ADVERTISEMENT

ബുധനാഴ്ച ഉച്ചയ്ക്ക് 1.10 നും, 2.40നുമായി രണ്ട് തവണയാണ് ഭൂചലനമുണ്ടായത്. ഇടിമുഴക്കം പോലുള്ള ശബ്ദവും വിറയലും അനുഭവപ്പെട്ടതായും വീടിനുള്ളിലെ പാത്രങ്ങൾ താഴെ വീണതായും പ്രദേശവാസികൾ പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്ധർ കണ്ടെത്തിയ പീച്ചി ഉൾ വനത്തിലും ഇന്നലെ ജിയോളജി വകുപ്പ് പരിശോധനകൾ നടത്തി. ഭൂചലനത്തെക്കുറിച്ച് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ സമിതിയും അടുത്തദിവസം പരിശോധന നടത്തും.

English Summary: Geologist visited earthquake affected area