ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തു വെള്ളക്കെട്ട്

ഒറ്റപ്പാലം∙ മഴ പെയ്താൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു ‘പ്രളയ’ പ്രതീതി. ആർഎസ് റോഡിലെ മഴവെള്ള ചാൽ അടഞ്ഞതോടെയാണു വെള്ളക്കെട്ട് രൂക്ഷമായത്.ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒരു ഘട്ടത്തിൽ റെയിൽവേ സ്റ്റേഷന് അകത്തേക്കു കൂടി വ്യാപിച്ചു. ടിക്കറ്റ് കൗണ്ടറിനു സമീപം യാത്രക്കാർ കാത്തു

ഒറ്റപ്പാലം∙ മഴ പെയ്താൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു ‘പ്രളയ’ പ്രതീതി. ആർഎസ് റോഡിലെ മഴവെള്ള ചാൽ അടഞ്ഞതോടെയാണു വെള്ളക്കെട്ട് രൂക്ഷമായത്. ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒരു ഘട്ടത്തിൽ റെയിൽവേ സ്റ്റേഷന് അകത്തേക്കു കൂടി വ്യാപിച്ചു. ടിക്കറ്റ് കൗണ്ടറിനു സമീപം യാത്രക്കാർ കാത്തു നിൽക്കുന്ന ഭാഗത്താണു വെള്ളം കയറിയത്.
സ്റ്റേഷനു മുന്നിൽ ആർഎസ് റോഡിൽ മുട്ടൊപ്പം ഉയരത്തിലായിരുന്നു വെള്ളം. യാത്രക്കാർ ഏറെ പാടുപെട്ടു. റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ളവരും തിരിച്ചുമുള്ള യാത്രക്കാരാണു ബുദ്ധിമുട്ടിയത്. ആർഎസ് റോഡിലൂടെ പോയിരുന്ന വാഹനങ്ങളും വെള്ളക്കെട്ടിൽ കുരുങ്ങി. ചെറിയ വാഹനങ്ങൾ യന്ത്രത്തകരാറു മൂലം ഓട്ടം നിലച്ചു നിന്നു. റോഡിന്റെ വടക്കുഭാഗത്തെ ചാൽ അടഞ്ഞതാണു വെള്ളം ഒഴുകിപ്പോകുന്നതിനു തടസ്സം.