ചിറ്റൂർ ∙ കുത്തൊഴുക്കിൽ കലങ്ങി മറിഞ്ഞ് ചിറ്റൂർപുഴ. ശുദ്ധീകരിച്ചിട്ടും വെള്ളം തെളിയാത്തതിനാൽ ശുദ്ധജല വിതരണം നിർത്തിവച്ച് ജല അതോറിറ്റി. ഇന്നും നാളെയും പെരുമാട്ടി, പട്ടഞ്ചേരി, പൊൽപ്പുള്ളി, പെരുവെമ്പ്, നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ ഭാഗികമായും ചിറ്റൂർ–തത്തമംഗലം നഗരസഭ, കൊടുവായൂർ, പുതുനഗരം, വടവന്നൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ ∙ കുത്തൊഴുക്കിൽ കലങ്ങി മറിഞ്ഞ് ചിറ്റൂർപുഴ. ശുദ്ധീകരിച്ചിട്ടും വെള്ളം തെളിയാത്തതിനാൽ ശുദ്ധജല വിതരണം നിർത്തിവച്ച് ജല അതോറിറ്റി. ഇന്നും നാളെയും പെരുമാട്ടി, പട്ടഞ്ചേരി, പൊൽപ്പുള്ളി, പെരുവെമ്പ്, നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ ഭാഗികമായും ചിറ്റൂർ–തത്തമംഗലം നഗരസഭ, കൊടുവായൂർ, പുതുനഗരം, വടവന്നൂർ പഞ്ചായത്തുകളിൽ പൂർണമായും ശുദ്ധജല വിതരണം മുടങ്ങുമെന്നും ജല അതോറിറ്റി അധികൃതർ അറിയിച്ചു. 

ചിറ്റൂർപുഴയിലേക്ക് വെള്ളമെത്തുന്ന പറമ്പിക്കുളം– ആളിയാർ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. ഇക്കാരണത്താൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിറ്റൂർപുഴയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്ക് വർധിച്ചതും വശങ്ങളിൽനിന്നും മാലിന്യങ്ങളടക്കം പുഴയിലേക്ക് ഒഴുകിയിറങ്ങിയതുമാണ് വെള്ളം കലങ്ങിമറിയാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ചിറ്റൂർ മേഖലയിൽ വിതരണം ചെയ്ത ശുദ്ധജലം കലക്കവെള്ളമാണെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. 

ADVERTISEMENT

ശുദ്ധീകരിക്കാനുള്ള രാസവസ്തുക്കൾ കൂടുതൽ പ്രയോഗിച്ചിട്ടും വെള്ളം പൂർണമായും തെളിയുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. കലങ്ങിയ വെള്ളം വിതരണം ചെയ്താൽ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്ന ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് ജലവിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജല അതോറിറ്റി അധികൃതർ നിർബന്ധിതരായത്.ജല അതോറിറ്റിയുടെ കീഴിലുള്ള കുന്നങ്കാട്ടുപതി, ആര്യമ്പള്ളം എന്നിവിടങ്ങളിലെയും പുഴപ്പാലത്തെ 2 ശുദ്ധീകരണ ശാലയിലെയും സ്ഥിതി ഇതുതന്നെയാണ്. അതിനാൽ വെള്ളം പരിശോധനയ്ക്ക് അയച്ച് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ജലവിതരണം പുനരാരംഭിക്കൂ എന്നും അധികൃതർ പറഞ്ഞു.