ബാബുവിനെ കാണാൻ ഹേമന്ത് രാജ് എത്തി; അന്നു നൽകിയ ഉറപ്പു പാലിച്ച്..
പാലക്കാട് ∙ മലമ്പുഴ ചേറാട് കൂമ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെ കാണാൻ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ലഫ്. കേണൽ ഹേമന്ത് രാജ് മലമ്പുഴയിലെത്തി. ഇന്നലെ വൈകിട്ടു നാലോടെയാണ് അദ്ദേഹം ബാബുവിന്റെ വീട്ടിലെത്തിയത്. ബാബുവിനായി സമ്മാനവും അദ്ദേഹം കരുതിയിരുന്നു. ബാബുവിനും

പാലക്കാട് ∙ മലമ്പുഴ ചേറാട് കൂമ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെ കാണാൻ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ലഫ്. കേണൽ ഹേമന്ത് രാജ് മലമ്പുഴയിലെത്തി. ഇന്നലെ വൈകിട്ടു നാലോടെയാണ് അദ്ദേഹം ബാബുവിന്റെ വീട്ടിലെത്തിയത്. ബാബുവിനായി സമ്മാനവും അദ്ദേഹം കരുതിയിരുന്നു.
ബാബുവിനും കുടുംബത്തോടുമൊപ്പം അൽപസമയം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. രക്ഷാപ്രവർത്തനത്തിനു ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബാബുവിനെ കാണാൻ ഹേമന്ത്‌രാജ് പോയിരുന്നെങ്കിലും കൂടുതൽ സംസാരിക്കാനായില്ല. പിന്നീടു വരുമെന്നു ബാബുവിനു നൽകിയ ഉറപ്പു പാലിച്ചാണ് ഹേമന്ത് രാജ് ഇന്നലെ മലമ്പുഴയിലെത്തിയത്.