പാലക്കാട്∙ കാർഷിക മേഖലയുടെ സ്ഥിരവളർച്ചയ്ക്കും കൃഷിക്കാരുടെ വരുമാന വർധനയ്ക്കുമുള്ള പദ്ധതികൾക്കെ‍ാപ്പം മേനേ‍ാൻപാറയിലെ മലബാർ ഡിസ്‌ലറിയിൽ പഴങ്ങളിൽനിന്നു മദ്യം ഉൽപാദിപ്പിക്കാനുള്ള നടപടിയും പ്രതീക്ഷിച്ചു ജില്ല. മദ്യത്തിന്റെ ഉൽപാദനം എന്നതിലുപരി കർഷകർക്കു ഗുണം ചെയ്യുന്ന പദ്ധതികൂടിയായാണു മേനേ‍ാൻപാറയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കാർഷിക മേഖലയുടെ സ്ഥിരവളർച്ചയ്ക്കും കൃഷിക്കാരുടെ വരുമാന വർധനയ്ക്കുമുള്ള പദ്ധതികൾക്കെ‍ാപ്പം മേനേ‍ാൻപാറയിലെ മലബാർ ഡിസ്‌ലറിയിൽ പഴങ്ങളിൽനിന്നു മദ്യം ഉൽപാദിപ്പിക്കാനുള്ള നടപടിയും പ്രതീക്ഷിച്ചു ജില്ല. മദ്യത്തിന്റെ ഉൽപാദനം എന്നതിലുപരി കർഷകർക്കു ഗുണം ചെയ്യുന്ന പദ്ധതികൂടിയായാണു മേനേ‍ാൻപാറയിൽ നിർദേശിക്കപ്പെട്ടത്. കശുമാങ്ങ, പൈനാപ്പിൾ, ചക്ക, വാഴപ്പഴം തുടങ്ങിയവയിൽനിന്നു കുറഞ്ഞവിലയ്ക്കു ഗുണനിലവാരം കൂടിയ മദ്യം നിർമിക്കാനുള്ള നിർദേശം ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും.

കാർഷിക ഉൽപന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും ഏകീകൃത ഏജൻസി ആരംഭിക്കുന്നതും പരിഗണനയിലാണ്. ഏകേ‍ാപനമില്ലാത്ത നിലവിലെ സംഭരണ വിപണന നടപടികൾ കർഷകന്റെ ബുദ്ധിമുട്ടു വർധിപ്പിക്കുന്നതാണ്. വില ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിക്കുന്ന ജില്ലയിൽ അധികം വരുന്ന പാൽ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനുള്ള സംവിധാനവും കർഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ADVERTISEMENT

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലക്കാട് മെഡിക്കൽ കേ‍ാളജിന്റെ ഭാവിവികസനത്തിനും കിടത്തിചികിത്സയ്ക്കുള്ള സംവിധാനവും വേഗം പൂർത്തിയാക്കാനുളള ഫണ്ടും വകയിരുത്തുമെന്നാണു കണക്കുകൂട്ടൽ.ആദിവാസികൾക്കിടയിലെ ശിശുമരണം തുടർസംഭവമായി മാറിയ അട്ടപ്പാടിയിൽ ക്ഷേമ, ചികിത്സാ പദ്ധതികളുടെ ഏകേ‍ാപനത്തിനും മേൽനേ‍ാട്ടത്തിനും കൂടുതൽ ശക്തമായ സംവിധാനത്തിന്റെ പ്രഖ്യാപനവും ഉണ്ടായേക്കും. കെ‍ാച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിയുടെ സ്ഥലമെടുപ്പും അനുബന്ധ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികളുമുണ്ടാകും.

വിനേ‍ാദസഞ്ചാര പദ്ധതി

ADVERTISEMENT

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാടായ ബേപ്പൂർ, തിരൂർ തുഞ്ചൻപറമ്പ്, മഹാകവി അക്കിത്തം സ്മാരകം, വെള്ളിനേഴി, വള്ളുവനാടൻ സാംസ്കാരിക സ്ഥാപനങ്ങൾ, തസ്രാക്ക് എന്നിവ കൂട്ടിയിണക്കുന്ന വിനേ‍ാദസഞ്ചാര പദ്ധതിക്ക് ഫണ്ട് പ്രതീക്ഷിക്കുന്നുണ്ട്. 

പാലക്കാടിന്റെ പ്രതീക്ഷകള്‍

ADVERTISEMENT

∙ കാർഷിക വിളകളിൽനിന്നു വിവിധതരത്തിലുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, അവയുടെ വിപണനം.
∙ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനികൾക്കുള്ള ആനുകൂല്യങ്ങളും അവയുടെ നടപടിക്രമങ്ങൾ ലളിതമാക്കലും.
∙ ആവശ്യാനുസരണം കാർഷികയന്ത്രങ്ങളുടെയും തെ‍ാഴിലാളികളുടെയും ലഭ്യത ഉറപ്പാക്കൽ, സബ്സിഡി ഉയർത്തൽ
∙ നെല്ലിന്റെ കൂട്ടിയ താങ്ങുവില മുഴുവൻ അനുവദിക്കുന്ന നടപടി
∙ കാർഷിക ജില്ലയിൽ വൈദ്യുതി സബ്സിഡി ക്രമീകരണം
∙ കൃഷിക്ക് സൗരേ‍ാർജം ഉപയേ‍ാഗിക്കാനുളള പദ്ധതി വ്യാപനം
∙ കൂടുതൽ ജലസേചന സംവിധാനം, ഭാരതപ്പുഴത്തടസംരക്ഷണം
∙ കൂട്ടുവളങ്ങൾ സമയത്തിനു ലഭ്യമാക്കാനുളള ഇടപെടൽ