പാലക്കാട് ∙ മാർ ജേക്കബ് മനത്തേ‍ാടത്തിന്റെ പൗരേ‍ാഹിത്യത്തിന്റെ സുവർണ ജൂബിലിയും മെത്രാഭിഷേകത്തിന്റെ 30ാം വാർഷികവും അദ്ദേഹം പാലക്കാട് രൂപതാ മെത്രാൻ സ്ഥാനം ഏറ്റെടുത്തിട്ട് 25 വർഷവും പൂർത്തിയാകുന്നതിന്റെ ആഘോഷം നാളെ. ചക്കാന്തറ കത്തീഡ്രലിൽ രാവിലെ 10.30നു മനത്തേ‍ാടത്തിന്റ മുഖ്യ കാർമികത്വത്തിൽ കുർബാനയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മാർ ജേക്കബ് മനത്തേ‍ാടത്തിന്റെ പൗരേ‍ാഹിത്യത്തിന്റെ സുവർണ ജൂബിലിയും മെത്രാഭിഷേകത്തിന്റെ 30ാം വാർഷികവും അദ്ദേഹം പാലക്കാട് രൂപതാ മെത്രാൻ സ്ഥാനം ഏറ്റെടുത്തിട്ട് 25 വർഷവും പൂർത്തിയാകുന്നതിന്റെ ആഘോഷം നാളെ.ചക്കാന്തറ കത്തീഡ്രലിൽ രാവിലെ 10.30നു മനത്തേ‍ാടത്തിന്റ മുഖ്യ കാർമികത്വത്തിൽ കുർബാനയോടെ പരിപാടികൾക്കു തുടക്കമാകും. രൂപതയിലെ മുഴുവൻ വൈദികരും കാർമികരാകും.സഹായ മെത്രാൻ മാർ പീറ്റർ കെ‍ാച്ചുപുരയ്ക്കൽ, രൂപത വികാരി ജനറൽ മേ‍ാൺ. ജിജേ‍ാ ചാലക്കൽ, ഫാ.ജയിംസ് ചാക്യേത്ത്, ഫാ.ജേ‍ാഷി പുലിക്കേ‍ാട്ടിൽ, രൂപത പിആർഒ ഫാ.ജേ‍ാബി കാച്ചപ്പിള്ളി എന്നിവർ ആഘേ‍ാഷ പരിപാടികൾ വിശദീകരിച്ചു. 1997 ഫെബ്രുവരി ഒന്നിനാണു മാർ മനത്തേ‍ാടത്ത് ബിഷപ്പായി ചുമതലയേറ്റത്. രൂപതയുടെ പ്രവർത്തനം അദ്ദേഹത്തിന്റെ കാലത്ത് വിപുലവും ശക്തവുമായെന്നു സഹായമെത്രാൻ മാർ പീറ്റർ കെ‍ാച്ചുപുരയ്ക്കൽ പറഞ്ഞു.

എറണാകുളം– അങ്കമാലി അതിരൂപതയിലെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാനുളള നിയേ‍ാഗവും മനത്തേ‍ാടത്തിനു ലഭിച്ചു. ലളിത ജീവിതത്തിനും അകളങ്കിത ജീവിതത്തിനും ഉത്തമ മാതൃകയാണ് അദ്ദേഹം. കർഷക പ്രശ്നത്തിൽ നിരന്തരം ഇടപെട്ടും ജനപ്രതിനിധികളിലൂടെ പരിഹാരം തേടിയും മുന്നിൽ നിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും ഉൾപ്പെടെ സ്ഥാപിച്ച് സാമൂഹിക, ആരോഗ്യ വികസനം നടപ്പാക്കി. രൂപതയിലെ സന്യാസി സമൂഹങ്ങളെ ഏകേ‍ാപിപ്പിക്കാനും രാമനാഥപുരം രൂപത രൂപീകരണത്തിൽ പങ്കാളിയാകാനും പഞ്ചാബിൽ മിഷൻ സ്റ്റേഷൻ സ്ഥാപിക്കാനും ബിഷപ്പിനു സാധിച്ചു. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരേ‍ാടുള്ള മനസലിവിന് ഉദാഹരണമാണ് 150 പേർക്കു വീട് നിർമിച്ചു നൽകുന്ന സാൻജേ‍ാ ഭവന പദ്ധതി. 50 വീട് പൂർത്തിയായി. ബാക്കി ഈ മാസം അവസാനത്തേ‍ാടെ തീർക്കാനാണു ശ്രമം. വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തേ‍ാടെ 9 കേ‍ാടി രൂപ ചെലവഴിച്ചുള്ള ഭവന പദ്ധതി വരും വർഷങ്ങളിലും തുടരാനാണു നിർദേശമെന്നും പീറ്റർ കെ‍ാച്ചുപുരയ്ക്കൽ പറഞ്ഞു. 

ADVERTISEMENT

കുർബാനയ്ക്കു ശേഷം നാളെ 1.15ന് വൈദികർക്കുള്ള സ്വീകരണത്തേ‍ാടെ ചക്കാന്തറ കത്തീഡ്രൽ ഹാളിൽ പെ‍ാതുസമ്മേളനം നടക്കും. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യാതിഥിയാകും. യൗസേഫ് പിതാവിന്റെ വണക്കവർഷ ആചരണത്തിന്റെ ഭാഗമായുള്ള ഭക്തി പ്രചാരണത്തിന്റെ സമാപനവും സാൻജേ‍ാ ഭവന പദ്ധതി വീടുകളുടെ താക്കേ‍ാൽ സമർപ്പണ ഉദ്ഘാടനവും ഇതേ‍ാ‍ടെ‍ാപ്പം നടത്തും.

Show comments