വലിയത്ര കുളം നീന്തൽ പരിശീലന കേന്ദ്രമാക്കണമെന്ന് ആവശ്യം
കുമരനല്ലൂർ ∙ കല്ലടത്തൂർ വലിയത്ര കുളം നീന്തൽ പരിശീലന കേന്ദ്രമാക്കി സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ . പഞ്ചായത്തിലെ വിശാലമായ പൊതു കുളങ്ങളിൽ ഒന്നാണ് ഇത്. ഒരേക്കറിനടുത്ത് വരുന്ന സ്ഥലത്ത് 80സെന്റിലധികം വരുന്ന സ്ഥലത്താണ് കുളം സ്ഥിതി ചെയ്യുന്നത്. മേഖലയിൽ നീന്തൽ പരീശീലനത്തിന് ഉതകുന്ന വിധം പദ്ധതി

കുമരനല്ലൂർ ∙ കല്ലടത്തൂർ വലിയത്ര കുളം നീന്തൽ പരിശീലന കേന്ദ്രമാക്കി സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ . പഞ്ചായത്തിലെ വിശാലമായ പൊതു കുളങ്ങളിൽ ഒന്നാണ് ഇത്. ഒരേക്കറിനടുത്ത് വരുന്ന സ്ഥലത്ത് 80സെന്റിലധികം വരുന്ന സ്ഥലത്താണ് കുളം സ്ഥിതി ചെയ്യുന്നത്. മേഖലയിൽ നീന്തൽ പരീശീലനത്തിന് ഉതകുന്ന വിധം പദ്ധതി തയാറാക്കി വിദ്യാർഥികൾക്കും മറ്റും ഇവിടെ പരിശീലന സൗകര്യം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം.
സമീപത്തെ നിരവധി വിദ്യാലയങ്ങളിൽ പഠിക്കുന്ന നല്ലൊരു വിഭാഗം കുട്ടികൾക്കും നീന്തൽ അറിയില്ല. അതുകൊണ്ട് തന്നെ കുട്ടികൾ കുളത്തിലും പുഴയിലും മറ്റ് വെളളക്കെട്ട് പ്രദേശങ്ങളിലും ഇറങ്ങുമ്പോൾ അപകടം ഉണ്ടാകുന്നത് പതിവായിട്ടുണ്ട്.
കഴിഞ്ഞ ദിവസം വലിയത്ര കുളത്തിൽ നിന്ന് രണ്ട് കുട്ടികളെ നാട്ടുകാരുടെ അവസരോചിത ഇടപെടലാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. വർഷങ്ങൾക്ക് മുൻപും ഇവിടെ സമാന സംഭവം ഉണ്ടായിട്ടുണ്ട്.2021ലെ പദ്ധതി പ്രകാരം 42 ലക്ഷത്തോളം രൂപ ചെലവിൽ കൂടുതൽ ജലസംഭരണം ലക്ഷ്യമിട്ട് ഇറിഗേഷൻ വകുപ്പ് കുളത്തിന്റെ ആഴം കൂട്ടി സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ട്. പൂർണമായും സംരക്ഷണ ഭിത്തി കെട്ടുകയും ഇതിന് സമീപത്തെ ചേക്കോട് തോട് സംരക്ഷിക്കുകയും ജലസേചന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്താൽ കല്ലടത്തൂർ ചേക്കോട് മേഖലയിലെ ഏക്കർ കണക്കിന് നെൽക്കൃഷിക്കും അത് ഏറെ ഗുണകരമാകുമെന്ന് മേഖലയിലെ കർഷകരും പറയുന്നു.