പുതുശ്ശേരി ∙ ആലമ്പള്ളത്തു ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് അനു മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെർപ്പുളശ്ശേരി വെള്ളിനേഴി കാമ്പ്രത്തു സ്വദേശി എ.ഷിബുവിനെയാണ് (32) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 മാർച്ച് 21നായിരുന്നു സംഭവം. ആലമ്പള്ളം വായനശാലയ്ക്കു സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുശ്ശേരി ∙ ആലമ്പള്ളത്തു ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് അനു മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെർപ്പുളശ്ശേരി വെള്ളിനേഴി കാമ്പ്രത്തു സ്വദേശി എ.ഷിബുവിനെയാണ് (32) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 മാർച്ച് 21നായിരുന്നു സംഭവം. ആലമ്പള്ളം വായനശാലയ്ക്കു സമീപം കൂട്ടുകാരുമായി ഇരിക്കുകയായിരുന്ന അനു മണികണ്ഠനെ ബൈക്കിലെത്തിയ പ്രതികൾ വാളു കൊണ്ടു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്.2 മാസത്തോളം ഒളിവിലായിരുന്ന ആറാം പ്രതി ഷിബുവിനു ഹൈക്കോടതിയിൽ നിന്നു ജാമ്യം ലഭിച്ചിരുന്നു.

പിന്നീടു കോടതിയുടെ നിർദേശപ്രകാരമാണു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 22ന് ഈ കേസിലെ മുഖ്യപ്രതികളും ബിജെപി പ്രവർത്തകരുമായ ലെനിൻ (ലെനിൻ രാജേന്ദ്രൻ), മഹേഷ്, സുനിൽ, പ്രവീൺ എന്നിവരെയും മാർച്ച് 31നു ഗിരീഷിനെയും കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി പി.സി. ഹരിദാസിന്റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്ഐ എസ്.അനീഷ്, എഎസ്ഐ സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിച്ചത്.

ADVERTISEMENT