ലോഹിതദാസ് ഓർമയായിട്ട് 13 വർഷം
ഒറ്റപ്പാലം ∙ അമരാവതിയുടെ പൂമുഖത്തും ഇടവഴിയിലും ഇന്നും കാണാം മലയാള സിനിമയുടെ ‘കിരീടവും ചെങ്കോലും’. പ്രൗഢമായ പടിപ്പുരയും മുന്നിലെ പാടവരമ്പും പങ്കുവയ്ക്കുന്നതു നാട്യങ്ങളില്ലാത്ത കഥാകാരന്റെ നൻമയൂറുന്ന ഓർമകൾ. പ്രേക്ഷകമനം പൊള്ളിച്ച സിനിമകൾ മലയാളത്തിനു സമ്മാനിച്ച എ.കെ.ലോഹിതദാസ് ഓർമകൾക്കു നിവേദ്യമായിട്ട്

ഒറ്റപ്പാലം ∙ അമരാവതിയുടെ പൂമുഖത്തും ഇടവഴിയിലും ഇന്നും കാണാം മലയാള സിനിമയുടെ ‘കിരീടവും ചെങ്കോലും’. പ്രൗഢമായ പടിപ്പുരയും മുന്നിലെ പാടവരമ്പും പങ്കുവയ്ക്കുന്നതു നാട്യങ്ങളില്ലാത്ത കഥാകാരന്റെ നൻമയൂറുന്ന ഓർമകൾ. പ്രേക്ഷകമനം പൊള്ളിച്ച സിനിമകൾ മലയാളത്തിനു സമ്മാനിച്ച എ.കെ.ലോഹിതദാസ് ഓർമകൾക്കു നിവേദ്യമായിട്ട് ഇന്നേക്കു 13 വർഷം. സിനിമയോടൊപ്പം ജീവിച്ചു മരിച്ച പ്രിയകഥാകാരന്റെ വിയോഗം പ്രേക്ഷകർക്ക് ഇന്നും വിശ്വസിക്കാനായിട്ടില്ല. തനിയാവർത്തനം മുതൽ നിവേദ്യം വരെ ജീവിതഗന്ധികളായ കഥകൾ പറഞ്ഞു പ്രേക്ഷകഹൃദയം തൊട്ട ലോഹിതദാസ് 2009 ജൂൺ 28നാണ് അരങ്ങൊഴിഞ്ഞത്.
തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും നാൽപതിലേറെ സിനിമകൾ മലയാളിക്കു നൽകിയ പ്രിയകഥാകരന് ലക്കിടി അകലൂരിലെ അമരാവതി വീട് എന്നും ഏറെ പ്രിയപ്പെട്ടതായിരുന്നു. മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച, കരയിപ്പിച്ച സിനിമകൾ പലതും പിറവിയെടുത്തതും അമരാവതിയിൽ നിന്നാണ്. പച്ചയായ മനുഷ്യരുടെ ആത്മസംഘർഷങ്ങളാണ് പലപ്പോഴും അദ്ദേഹം വൈകാരികത ചോരാതെ കുറിച്ചിട്ടത്. വിയോഗത്തിനു 13 വർഷം തികയുമ്പോഴും അമരാവതിയുടെ പൂമുഖത്തെ ചാരുകസേരയിൽ പ്രിയകഥാകാരൻ ഉണ്ടെന്നു വിശ്വസിക്കാനാണ് പ്രിയപ്പെട്ടവർക്കും പ്രേക്ഷകർക്കും ഇഷ്ടം.