പാലക്കാട് ∙ പ്രസവത്തെത്തുടർന്ന്, ചിറ്റൂർ തത്തമംഗലം ചെമ്പകശ്ശേരി എം.രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാത ശിശുവും മരിച്ച സംഭവത്തിൽ മെഡിക്കൽ വിദഗ്ധരടങ്ങിയ സമിതി രൂപീകരിക്കും. പൊലീസ് ഉടൻ ജില്ലാ മെഡിക്കൽ ഓഫിസർക്കു കത്തു നൽകും. ഡിഎംഒയുടെ നേതൃത്വത്തിൽ പീഡിയാട്രിഷ്യൻ, ഗൈനക്കോളജിസ്റ്റ്, ജനറൽ മെഡിസിൻ ഡോക്ടർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1,ഐശ്വര്യയുടെ മരണം വിശ്വസിക്കാനാവാതെ ആശുപത്രിക്കു മുന്നിലിരിക്കുന്ന ഭർത്താവ് എം.രഞ്ജിത്ത്. 2,മകൾ ഐശ്വര്യ മരിച്ചതറിഞ്ഞ് പാലക്കാട് തങ്കം ആശുപത്രിക്കു മുന്നിലിരുന്ന് പൊട്ടിക്കരയുന്ന അമ്മ ഓമനയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ബന്ധുക്കൾ. ചിത്രം: മനോരമ

ഗവ. പ്ലീഡർ, തൃശൂർ ഗവ.മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ എന്നിവരടങ്ങുന്നതാണു ബോർഡ്. ഇവർ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ചികിത്സാ രേഖകളുടെയും ഇതര പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ചികിത്സാപിഴവു കണ്ടെത്തുന്നതും തുടർനടപടിയെടുക്കുന്നതും.  

ADVERTISEMENT

∙ ചികിത്സപ്പിഴവെന്ന പരാതിയിൽ ഡോക്ടർമാർക്കെതിരെയാണു കേസെടുത്തതെങ്കിലും ആരുടെയും പേരു പ്രതിസ്ഥാനത്തു ചേർത്തിട്ടില്ല. പോസ്റ്റ്മോർ‍ട്ടം ഉൾപ്പെടെ വിവിധ റിപ്പോർട്ടുകൾ പരിശോധിച്ച് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവർ, ചികിത്സിച്ചവർ എന്നിവരെ കണ്ടെത്തിയാകും തുടർനടപടി.  

∙ പ്രസവസമയത്ത് യഥാസമയം ഗൈനക്കോളജിസ്റ്റുമാരുടെ സേവനം ലഭിച്ചിരുന്നോ എന്നും പ്രത്യേകം പരിശോധിക്കും. പാലക്കാട് ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ADVERTISEMENT

നിയമാനുസൃത നടപടിയെടുക്കും: മന്ത്രി കെ.കൃഷ്ണൻകുട്ടി 

പാലക്കാട് ∙ തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സ്ഥിതിഗതികൾ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും ധരിപ്പിച്ചെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക ടീം രൂപീകരിക്കുമെന്നും നിയമാനുസൃതമായ നടപടിയെടുക്കുമെന്നും ഇരുവരും ഉറപ്പു നൽകിയെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

നടപടിവേണം: ഡിവൈഎഫ്ഐ 

പാലക്കാട് ∙ പടിഞ്ഞാറേ യാക്കര തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ചികിത്സാപിഴവെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവമായി കണ്ട് നടപടികൾ വേണം. ആർഡിഒ, പൊലീസ് നടപടികളടക്കം വേഗത്തിലാക്കി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.