അട്ടപ്പാടി മധു കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹർജി
മണ്ണാർക്കാട് ∙ അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഹർജി നൽകി. സാക്ഷികളെ സ്വാധീനിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു കാണിച്ചാണു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതിയിൽ

മണ്ണാർക്കാട് ∙ അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഹർജി നൽകി. സാക്ഷികളെ സ്വാധീനിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു കാണിച്ചാണു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതിയിൽ ഹർജി നൽകിയത്. ഹർജി നാളെ പരിഗണിക്കും. ഇതുവരെ വിസ്തരിച്ച 24 സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു.
രണ്ടു പേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി കോടതിയിൽ മൊഴി നൽകിയത്. ഒന്നു മുതൽ ഒൻപതു വരെയുള്ള സാക്ഷികൾ ഇൻക്വസ്റ്റ് സാക്ഷികളാണ്. ഇതിൽ ഒന്നാം സാക്ഷി വെള്ളിങ്കിരിയെ മാത്രമേ വിസ്തരിച്ചിരുന്നുള്ളൂ. സാക്ഷികൾ കൂട്ടത്തോടെ കൂറു മാറുന്ന സാഹചര്യത്തിലാണു പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ രംഗത്തു വന്നത്. വിറ്റ്നസ് പ്രൊട്ടക്‌ഷൻ സമിതിയുടെ നിർദേശം വന്നിട്ടും സാക്ഷികൾ കൂറുമാറുന്ന സാഹചര്യമാണുണ്ടായത്. 25 മുതൽ 31 വരെയുള്ള സാക്ഷികളുടെ വിസ്താരം ബുധനാഴ്ച നടക്കും.
മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം: മുഖ്യമന്ത്രി ഇടപെടണമെന്ന് സുധീരൻ
തിരുവനന്തപുരം∙ അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ തുടർച്ചയായ കൂറുമാറ്റം തടയാനും ഇക്കാര്യം അന്വേഷിക്കാനും മുഖ്യമന്ത്രി നേരിട്ടു തയാറാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ കത്തു നൽകി.ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്താൻ ബാധ്യസ്ഥമായ ഭരണകൂടം ഇതിനു മൂകസാക്ഷിയായി മാറുന്ന സാഹചര്യം ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. അവിഹിത സ്വാധീനവും കടുത്ത സമ്മർദവും ചെലുത്തുന്നവർക്ക് എതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം.