മാർ ഇരിമ്പൻ ദൈവസ്നേഹത്തിന്റെ മനുഷ്യരൂപം: മാർ ജോസ് കല്ലിവേലിൽ

പാലക്കാട് ∙ ബിഷപ് മാർ ജോസഫ് ഇരിമ്പൻ ദൈവസ്നേഹത്തിന്റെ മനുഷ്യരൂപമായിരുന്നെന്നു മിസിസാഗ ബിഷപ് മാർ ജോസ് കല്ലിവേലിൽ പറഞ്ഞു. മാർ ജോസഫ് ഇരിമ്പന്റെ 25–ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സ്നേഹം, സേവനം, സമർപ്പണം, പ്രാർഥന എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിച്ച വ്യക്തിയായിരുന്നു

പാലക്കാട് ∙ ബിഷപ് മാർ ജോസഫ് ഇരിമ്പൻ ദൈവസ്നേഹത്തിന്റെ മനുഷ്യരൂപമായിരുന്നെന്നു മിസിസാഗ ബിഷപ് മാർ ജോസ് കല്ലിവേലിൽ പറഞ്ഞു. മാർ ജോസഫ് ഇരിമ്പന്റെ 25–ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സ്നേഹം, സേവനം, സമർപ്പണം, പ്രാർഥന എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇരിമ്പൻ പിതാവ്. ദൈവസ്നേഹം മനുഷ്യരിലെത്തിക്കാൻ അദ്ദേഹം ജില്ലയിൽ ഉടനീളം ദേവാലയങ്ങൾ സ്ഥാപിച്ചു. ജീവിതം തന്നെ ദൈവത്തിനായി സമർപ്പിച്ച യഥാർഥ മിഷനറിയായിരുന്നു അദ്ദേഹമെന്നും മാർ ജോസ് കല്ലിവേലിൽ ഓർമിപ്പിച്ചു.
മാർ ജോസഫ് ഇരിമ്പന്റെ 25–ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രലിൽ 3 ദിവസമായി നടന്ന അനുസ്മരണ പ്രാർഥനകൾ സമാപിച്ചു. ചരമ ദിനമായ ഇന്നലെ കുർബാനയ്ക്കു പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കാർമികത്വം വഹിച്ചു. ഇടവക ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പദ്ധതികൾ നടപ്പാക്കിയ മാർ ജോസഫ് ഇരിമ്പന്റെ പാതയിലൂടെയാണ് പാലക്കാട് രൂപത മുന്നേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലളിത ജീവിതം നയിച്ച അദ്ദേഹം സ്നേഹിക്കുക, ശുശ്രൂഷിക്കുക എന്ന ആപ്തവാക്യത്തിലൂന്നിയാണ് ജീവിച്ചത്. അദ്ദേഹത്തിൽ നിന്നാണു രൂപതയെ നയിക്കാനുള്ള മാർഗദർശനം ലഭിച്ചതെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
രൂപതയിലെ മുഴുവൻ വൈദികരും കുർബാനയിൽ പങ്കെടുത്തു. ജോഷി പുലിക്കോട്ടിൽ, വികാരി ജനറൽ ജീജോ ചാലയ്ക്കൽ, ഫാ.സിജോ ഇരിമ്പൻ, സിസ്റ്റർ പുഷ്പ സിഎച്ച്എഫ്, ജോസ് മേനാച്ചേരി എന്നിവർ പ്രസംഗിച്ചു.