പാലക്കാട് ∙ പല തലത്തിലും ജില്ലയിൽ സിപിഐയും പേ‍ാഷകസംഘടനകളും കൂടുതൽ സജീവമാകണമെന്നും പ്രവർത്തനങ്ങൾ വിമർശത്മനാത്മകമായി വിലയിരുത്തി മുന്നേ‍ാട്ടു പേ‍ാകണമെന്നും നിർദേശിച്ചു സംഘടനാ റിപ്പേ‍ാർട്ട്. 25 പേജ് വരുന്ന റിപ്പേ‍ാർട്ടിൽ ജില്ലയിലെ മുന്നണി പ്രവർത്തനങ്ങളിൽ മുൻപുണ്ടായ അസ്വാരസ്യങ്ങളെ‍ാന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പല തലത്തിലും ജില്ലയിൽ സിപിഐയും പേ‍ാഷകസംഘടനകളും കൂടുതൽ സജീവമാകണമെന്നും പ്രവർത്തനങ്ങൾ വിമർശത്മനാത്മകമായി വിലയിരുത്തി മുന്നേ‍ാട്ടു പേ‍ാകണമെന്നും നിർദേശിച്ചു സംഘടനാ റിപ്പേ‍ാർട്ട്. 25 പേജ് വരുന്ന റിപ്പേ‍ാർട്ടിൽ ജില്ലയിലെ മുന്നണി പ്രവർത്തനങ്ങളിൽ മുൻപുണ്ടായ അസ്വാരസ്യങ്ങളെ‍ാന്നും പ്രതിപാദിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ എല്ലാ ബൂത്തുകളിലും ചുമതല ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. രണ്ടു ലേ‍ാകസഭാ സീറ്റിലും എൽഡിഎഫ് ഒരിക്കലും തേ‍ാൽക്കാൻ പാടില്ലാത്തതായിരുന്നു. 

 തിരഞ്ഞെടുപ്പിനു ശേഷം  ജില്ലാ നേതൃത്വം സംഘടനാ പ്രവർത്തനത്തിൽ സജീവമായി ഇടപെട്ട് മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും പാർട്ടി ഘടകങ്ങൾ രൂപീകരിച്ചു. പാർട്ടി അംഗങ്ങളുടെ എണ്ണം വർധിച്ചു. മണ്ണൂരിൽ നിന്നുൾപ്പെടെ സിപിഎമ്മിൽനിന്ന് പ്രവർത്തകർ സിപിഐയിലെത്തി. 

ADVERTISEMENT

ജില്ലയിൽ ബിജെപി മുന്നേറുന്നത് അതീവ ജാഗ്രതയേ‍ാടെ കാണണം. പാലക്കാട് നഗരസഭയിൽ അവർ രണ്ടാം തവണയും ഭരണത്തിലെത്തിയത് സംഘപരിവാറിന്റെ ആസൂത്രിത നീക്കത്തിന്റെ ഫലമായാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ മുന്നേറ്റത്തിലൂടെ മാത്രമേ ബിജെപി, ആർഎസ്എസ് നീക്കം തടയാൻ കഴിയൂ. അട്ടപ്പാടി മഞ്ചക്കണ്ടി ഊരിൽ പെ‍ാലീസ് നടത്തിയത് ഏകപക്ഷീയമായ വെടിവയ്പാണെന്നും കുറ്റപ്പെടുത്തുന്നു.  

വിടവാങ്ങൽ സൂചിപ്പിച്ച് ഇസ്മായിലിന്റെ പ്രസംഗം

ADVERTISEMENT

‘പ്രായം 88 ആയി. നേതൃത്വത്തിനു പാർട്ടി പ്രായം നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ അടുത്ത ജില്ലാ സമ്മേളനത്തിൽ പാർട്ടി ദേശീയ നേതാവ് എന്ന പദവിയിൽ ഞാനുണ്ടാകില്ല. നേതൃസ്ഥാനത്തിരുന്നുള്ള അവസാന സമ്മേളനമാണിത്’ സിപിഐ ജില്ലാ സമ്മേളന വേദിയിൽ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിന്റെ പ്രസംഗം നേതൃസ്ഥാനത്തു നിന്നുള്ള, വിടവാങ്ങൽ പോലെയായി. ചർച്ചകൾക്കുള്ള മറുപടി പ്രസംഗത്തിലാണ് ഇസ്മായിൽ ഇക്കാര്യം പറഞ്ഞത്. 

ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച തകർത്തതിന്റെ മുഴുവൻ ഉത്തരവാദിത്തവും മാർക്സിസ്റ്റു പാർട്ടിക്കാണെന്നും അദ്ദേഹം വിമർശിച്ചു. അത്ര മാത്രം നാശമാണ് പിളർപ്പ് പാർട്ടിക്കുണ്ടാക്കിയത്. അത് ഇന്നല്ലെങ്കിൽ നാളെ സിപിഎമ്മിന് ബേ‍ാധ്യമാകും. സ്വന്തം നാടായ കിഴക്കഞ്ചേരി പഞ്ചായത്തിൽ നിന്നു മൂന്നുവർഷം എനിക്ക് മാറി ജീവിക്കേണ്ടിവന്നു. അക്കാലത്തു സിപിഎം അക്രമത്തിൽ നിന്നു രക്ഷപ്പെടാനായിരുന്നു മാറ്റം.

ADVERTISEMENT

സിപിഎമ്മിനെ കായികമായി നേരിട്ടാണ് ആലത്തൂർ താലൂക്കിൽ പാർട്ടി ഉണ്ടാക്കിയത്. അന്ന് പാർട്ടി സഖാക്കൾ തമ്മിൽ ഐക്യമുണ്ടായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളിൽ നല്ലരീതിയിൽ ഇടപെട്ടു വന്നു.ഒക്ടേ‍‍ാബറിൽ നടക്കുന്ന പാർട്ടി കേ‍ാൺഗ്രസേ‍ാടെയാണ് പുതിയ വ്യവസ്ഥയനുസരിച്ച് ഇസ്മായിൽ നേതൃത്വത്തിൽ നിന്നു ഒഴിവാകുക.

വാശിയോടെ വോട്ടെടുപ്പ് 

ജില്ലാ സെകട്ടറിയെയും ജില്ലാ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാത്രി 11 മണിയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടു. പാർട്ടിയിലെ ഇരുപക്ഷവും മൊത്തം 60 സ്ഥാനാർഥികളെ നിർത്തിയതോടെയാണ് വോട്ടെടുപ്പു വേണ്ടിവന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു ആണ് റിട്ടേണിങ് ഓഫിസർ.