മേനകയുടെ വിലക്കും പാഴായ വാക്കും; പട്ടിപിടിത്തം അവസാനിപ്പിച്ച് ശകുന്തള
പാലക്കാട് ∙ നാട്ടിൽ നായ്ശല്യം കൂടുമ്പോൾ ആളുകൾ ശകുന്തളയെ കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. കടിക്കുന്ന പട്ടിയുടെ പിന്നാലെ ഓടി പിടിക്കുന്ന കാലം. പട്ടി പിടിത്തക്കാരായിരുന്ന ഓങ്ങല്ലൂർ സ്വദേശി അറുമുഖന്റെയും തങ്കത്തിന്റെയും മകൾ ശകുന്തള കുട്ടിക്കാലത്തു തന്നെ കമ്പി ഉപയോഗിച്ചു നായയെ പിടിക്കാൻ പഠിച്ചു.

പാലക്കാട് ∙ നാട്ടിൽ നായ്ശല്യം കൂടുമ്പോൾ ആളുകൾ ശകുന്തളയെ കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. കടിക്കുന്ന പട്ടിയുടെ പിന്നാലെ ഓടി പിടിക്കുന്ന കാലം.പട്ടി പിടിത്തക്കാരായിരുന്ന ഓങ്ങല്ലൂർ സ്വദേശി അറുമുഖന്റെയും തങ്കത്തിന്റെയും മകൾ ശകുന്തള കുട്ടിക്കാലത്തു തന്നെ കമ്പി ഉപയോഗിച്ചു നായയെ പിടിക്കാൻ പഠിച്ചു. 20 വയസ്സു മുതൽ അച്ഛന്റെയും അമ്മയുടെയും തൊഴിൽ പിന്തുടർന്നു പട്ടി പിടിത്തത്തിൽ സജീവമായി. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു വിളി വന്നാൽ ശകുന്തളയും സംഘവും നായയെ പിടികൂടി കുത്തിവയ്പു നൽകി കൊല്ലും. വാർത്തകളിലൂടെ ശകുന്തളയെക്കുറിച്ച് അറിഞ്ഞ മേനക ഗാന്ധി 1996ൽ ശകുന്തളയ്ക്കു കത്ത് എഴുതി.
‘ഇനി നായ്ക്കളെ പിടിച്ചാൽ ശിക്ഷിക്കപ്പെടും.’ ഉപജീവനത്തിനു വേണ്ടി തദ്ദേശ സ്ഥാപനത്തിൽ ജോലി നൽകുന്നതു പരിഗണിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. ഇതോടെ നായ്ക്കളെ പിടിക്കുന്നത് നിർത്തി. തദ്ദേശ സ്ഥാപനത്തിൽ ജോലി കിട്ടുമെന്ന മോഹം അവസാനിച്ചതോടെ തൊഴിലുറപ്പ് പണികൾ ചെയ്തു കുടുംബം പുലർത്തി. ഹരിത കർമ സേനയിലെ ജോലി കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്.