2015 ൽ അട്ടപ്പാടി ദേശ നിവാസികളെ മുഴുവനായി കണ്ണീരിൽ ആഴ്ത്തിയ ഒരു ദാരുണ സംഭവം നടന്നൂ. അട്ടപ്പാടിയിൽ ചെമ്മണ്ണൂർ താമസിക്കുന്ന ചന്ദ്രൻ്റെയും കുമാരിയുടെയും മൂന്നു പെൺ മക്കളിൽ ഇളയ മകൾ ആയ ദിവ്യ അന്ന് ശീൻകര സെൻ്റ്ജോർജ് യു പി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. പതിവ് പോലെ സ്കൂൾ വിട്ടു സ്കൂൾ ബസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അട്ടപ്പാടി∙ 2015 ൽ അട്ടപ്പാടി നിവാസികളെ മുഴുവനായി  കണ്ണീരിൽ ആഴ്ത്തിയ ഒരു ദാരുണ സംഭവം നടന്നു. അട്ടപ്പാടിയിൽ ചെമ്മണ്ണൂർ താമസിക്കുന്ന ചന്ദ്രന്റെയും കുമാരിയുടെയും മൂന്നു പെൺ മക്കളിൽ ഇളയ മകൾ ആയ ദിവ്യ അന്ന്  ശീൻകര സെൻ്റ്ജോർജ് യു പി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥി ആയിരുന്നു. പതിവ് പോലെ സ്കൂൾ വിട്ടു സ്കൂൾ ബസിൽ കയറി വീട് പടിക്കൽ എത്തുന്നുന്നതിന്റെ തൊട്ടു മുമ്പുള്ള സ്റ്റോപ്പിൽ റേഷൻ കടയിൽ അവളുടെ അമ്മ നിൽക്കുന്നത് കണ്ട് ബസിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്യുമ്പോൾ എതിർ ദിശയിൽ നിന്ന് വേഗതയിൽ വന്ന കെഎസ്ആർടിസി ബസ്  തട്ടി ദിവ്യയുടെ വലതു കാലിന് ഗുരുതരമായ പരുക്ക് പറ്റി. പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ച്, ചികിത്സ തേടി. നിർഭാഗ്യ വശാൽ ദിവ്യയുടെ വലതു കാൽ മുട്ടിനു താഴെ വെച്ചു മുറിച്ച് മാറ്റേണ്ടി വന്നു.  

ചികിൽസാനന്തരം ദിവ്യക്ക് ആർട്ടിഫിഷ്യൽ കാൽ വെയ്ക്കുകയും പഴയതു പോലെ നടക്കാനും സ്കൂളിൽ പോയി തുടർന്ന് പഠിക്കുന്നതിനും ദൈവം കരുണ ചെയ്തു. ദിവ്യയുടെ ശാരീക വളർച്ചയ്ക്ക് അനുസരിച്ച് വെയ്പ്പ് കാലിൻ്റെ അളവിൽ വത്യാസം വരുന്നതിനാൽ മൂന്നു തവണ കാൽ ഇതിനോടകം മാറ്റി വെയ്ക്കേണ്ടി വന്നു. 

ADVERTISEMENT

കൂലി പണി ചെയ്തു കുടുംബം പോറ്റുന്ന ചന്ദ്രന് ഓരോ തവണയും കാലു മാറ്റി വെയ്ക്കുന്നതിന് പണം കണ്ടെത്തുക ശ്രമകരം ആയിരുന്നു. ഒരു വർഷം മുമ്പ് ഒരു സംഘടന സ്പോൺസർ ചെയ്തു കിട്ടിയ കാൽ ഗുണ നിലവാരം കുറവ് മൂലം വേഗം പൊട്ടി പോയി. കാൽ വെയ്ക്കാൻ നിവൃത്തി ഇല്ലാത്തതിനാൽ ദിവ്യ ഈ അദ്ധ്യായന വർഷം കുറച്ചു ദിവസം മാത്രമേ സ്കൂളിൽ പോയിട്ടൂള്ളൂ. 

അവരുടെ സങ്കടം നേരിൽ കണ്ട്  ആർട്ടിഫിഷ്യൽ കാൽ നിർമ്മിച്ച് കൊടുക്കുന്ന കോട്ടയം തെള്ളകത്തുള്ള 'ആൽഫാ ആർട്ടിഫിഷ്യൽ ലിംബ്സ്്' എന്ന സ്ഥാപനത്തിൻ്റെ പ്രോപ്രറ്ററുമായ ഷിബു  ലാഭേച്ഛ കൂടാതെ കഴിയുന്നത്ര ഡിസ്‌കൗണ്ടിൽ കൃത്രിമ കാൽ ചെയ്തു തരാം എന്ന് ഷിബു സമ്മതിച്ചു.

ADVERTISEMENT

നാളെ വൈകുന്നേരത്തോടെ പുതിയ കൃത്രിമ കാൽ വെച്ച് കൊടുക്കമെന്നും സമ്മതിച്ചിട്ടുണ്ട്. സെൻ്റ് ജെംസിലെ സീഡ് ക്ലബും അട്ടപ്പാടി  മിഷനും കൂടി കൈ കോർത്തു സുമനസ്സുകളുടെ സഹായത്തോടെ ആണ് ഈ കാരുണ്യ പ്രവർത്തി ചെയ്യുന്നത്.  അടുത്ത വ്യാഴാഴ്ച മുതൽ ദിവ്യക്കു സന്തോഷത്തോടെ സ്കൂളിൽ പോകാനും കൂട്ടുകാരോടൊപ്പം പഠിക്കുവാനും കളിക്കുവനും കഴിയും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT