പിപിഇ കിറ്റ് ഇടപാടിൽ മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണം: വി.കെ.ശ്രീകണ്ഠൻ എംപി
പാലക്കാട് ∙ കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ കൂടി കേസെടുക്കണമെന്നു വി.കെ.ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്കു നടത്തിയ പിപിഇ കിറ്റ്

പാലക്കാട് ∙ കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ കൂടി കേസെടുക്കണമെന്നു വി.കെ.ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്കു നടത്തിയ പിപിഇ കിറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി മൂടിവയ്ക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഇടതുസർക്കാർ. ഇതിന്റെ ഭാഗമായാണു ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നത്. കേരള സർക്കാരിന്റെ എല്ലാ കളവിനും കേന്ദ്രം കൂട്ടു നിൽക്കുന്നു. തിരിച്ചു കേന്ദ്രത്തിന്റെ എല്ലാ തട്ടിപ്പിനും കേരളവും കൂട്ടുനിൽക്കുന്ന സ്ഥിതിയാണ്.
അധികാരത്തിലേറി ഇത്രയും വർഷം ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രം ഇപ്പോൾ നിയമന മേളയുമായി ഇറങ്ങിയിരിക്കുന്നതു തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്നും ആരോപിച്ചു. പിപിഇ കിറ്റ് ധരിച്ചെത്തിയ പ്രതിഷേധക്കാരിൽ ചിലർ ബാരിക്കേഡ് മറികടന്ന് സിവിൽ സ്റ്റേഷൻ വളപ്പിലേക്കു ചാടിയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ്ബാബു അധ്യക്ഷനായി.
സംസ്ഥാന ഭാരവാഹികളായ കെ.എം.ഫെബിൻ, ജസീർ മുണ്ടറോട്ട്, സജേഷ് ചന്ദ്രൻ, എം.പ്രശോഭ്, ജില്ലാ ഭാരവാഹികളായ അരുൺകുമാർ പാലകുറുശ്ശി, പ്രദീപ് നെന്മാറ, സി.വിഷ്ണു, സുബ്രഹ്മണ്യൻ, മുഹമ്മദ് ഗിസാൻ, സനൂപ് പുതുശ്ശേരി, സി.നിഖിൽ, പ്രമോദ് തണ്ടലോട്, മുരുകേഷ് പാലപ്പുള്ളി, പ്രതീഷ് മാധവൻ, നിസാർ തിരുവേഗപ്പുറ, കെ.സദ്ദാംഹുസൈൻ, സുനിൽ ചുവട്ടുപാടം, ഗിരീഷ് ഗുപ്ത, ഇ.കെ.മുഹമ്മദ് ജസീൽ, ജയശങ്കർ കൊട്ടാരത്തിൽ, സനോജ് കണ്ടാലയിൽ, എച്ച്.ബുഷ്റ, പി.പി.സുധ എന്നിവർ പ്രസംഗിച്ചു.