യുവാവിന്റെ കൊലപാതകം: പ്രതികളുടെ ശബ്ദ സാംപിൾ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ
മണ്ണാർക്കാട്∙ ചിറ്റൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യാക്കര പുഴയിൽ കെട്ടി താഴ്ത്തിയ സംഭവത്തിൽ പ്രതികളുടെ ശബ്ദരേഖ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി വർഗ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ ഹർജി നൽകി. പ്രതികളുടെ ഫോണിലെ ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് പരിശോധിക്കണമെന്നാണ്

മണ്ണാർക്കാട്∙ ചിറ്റൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യാക്കര പുഴയിൽ കെട്ടി താഴ്ത്തിയ സംഭവത്തിൽ പ്രതികളുടെ ശബ്ദരേഖ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി വർഗ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ ഹർജി നൽകി. പ്രതികളുടെ ഫോണിലെ ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് പരിശോധിക്കണമെന്നാണ് പ്രോസിക്യൂട്ടർ പി.ജയൻ നൽകിയ ഹർജിയിലെ ആവശ്യം.
ചിറ്റൂർ പട്ടഞ്ചേരി സ്വദേശി തത്തമംഗലം ആറാംപാടം കിഴക്കേകളം സുവീഷ് (20) കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി കാടാങ്കോട് എകെജി നഗർ സ്വദേശി ഹക്കീം, നാലാം പ്രതി കൊടുമ്പ് തിരുവാലത്തൂർ സ്വദേശി കുതിരയിൽ ഋഷികേശ് എന്നിവരുടെ ശബ്ദ സാംപിളുകളാണു പരിശോധിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികൾ സാക്ഷിയായ ഷാഹുൽഹമീദിനെ വിളിച്ച ഫോൺ സന്ദേശം പ്രതികളുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. ഈ ശബ്ദവും റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ശബ്ദവും ഒന്നാണെന്നു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജയിൽ അധികൃതരുടെ സഹായത്തോടെ പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ശബ്ദ സാംപിൾ പരിശോധനയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പ്രോസിക്യൂട്ടർ പി.ജയൻ കോടതിയിൽ ഹാജരാക്കി.
സംഭവത്തിൽ പിരായിരി പള്ളിക്കുളം സ്വദേശി ഷമീർ അലി(22), തിരുവാലത്തൂർ സ്വദേശി വി.റിഷികേശ് (21), കാടാങ്കോട് സ്വദേശികളായ സുരാജ് (22), എസ്.ഹക്കിം (22), ആർ.അജയ് (21), തിരുനെല്ലായി സ്വദേശി ടി.മദൻകുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. ആറു പേരും സുഹൃത്തുക്കളാണ്.